നിങ്ങളുടെയൊക്കെ സഹകരണമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്:മോഹന്‍ലാല്‍

0
120

നിങ്ങളുടെയൊക്കെ സഹകരണമാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതെന്ന് മോഹന്‍ലാല്‍. അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗത്തില്‍ മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

മോഹന്‍ലാലിന്റെ വാക്കുകള്‍.

സത്യസന്ധമായ വാര്‍ത്തകള്‍ ചെയ്യുക. അതുപോലെ സത്യസന്ധമായൊരു സംഘടനയെ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങളും ശ്രമിക്കും. നിങ്ങളുടെയൊക്കെ സഹകരണമാണ് ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നത്.

അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here