അകത്തുനിന്നു ആർക്കും പുറത്തേക്ക് പോകാനാവില്ല: കാത്തിരുന്ന ആടുജീവിതത്തിന്റെ ട്രൈലെർ പുറത്ത്

0
153

രോമാഞ്ചവും, ആകാംഷയും, നെഞ്ചിടിപ്പും, കൂടാതെ  നീറ്റലും കൂടികലർന്ന ഒരു മാനസികാവസ്ഥ സമ്മാനിക്കുന്ന തികച്ചും അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഒരു ട്രൈലെർ ആണ് പ്രേക്ഷകർക്ക് ടീം ആടുജീവിതം നൽകുന്നത് . നജീബിന്റെ യാതാർത്ഥ ആടുജീവിതത്തിന്റെ വേവും നോവും കൃത്യം ആയി ചിത്രത്തിൽ ഉണ്ടെന്നുള്ളതിന്റെ സൂചന ആയി തന്നെ ഈ ട്രൈലെർ കണക്കാക്കാം .സംഭാഷണ ശകലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ട്രെയ്ലറിന്റെ തുടക്കത്തിലും ഒടുക്കത്തിലും അകത്തുനിന്നു ആർക്കും പുറത്തേക്ക് പ്രവേശനമില്ല എന്നർത്ഥം വരുന്ന ഹിന്ദി വാക്യങ്ങൾ ആവർത്തിക്കുന്നുണ്ട്, കൂടാതെ നജീബ് എന്ന കാഥാപാത്രവും ആ വാക്യം ഉരുവിടും പോലെ, ആരോ ആരോടോ പറയുന്നത് പോലെ . ചിലപ്പോൾ നജീബിന്റെ കൂട്ട് തൊഴിലാളി നജീബിനോട് പറഞ്ഞതാകാം . പ്രിത്വിരാജിന്റെ നജീബും , അമലാപോളിന്റെ ഭാര്യാ കഥാപാത്രവും തമ്മിലുള്ള പ്രണയാർദ്രമായ 2 മനോഹരമായ സീനുകൾ കൂടെ അപൂര്ണമായി ട്രെയ്ലറിൽ ചേർത്തിട്ടുണ്ട് .

എ ർ  റഹ്‌മാന്റെ സംഗീതവും റസൂൽ പൂക്കുട്ടിയുടെ ശബ്ദ സാങ്കേതിക മികവുകളും ട്രെയ്ലറിനെ മികച്ചതാക്കിയിട്ടുണ്ട് എന്നുള്ളതിൽ യാതൊരു സംശയവും ഇല്ല . മരുഭൂമിയുടെ എല്ലാ ദൃശ്യ സാധ്യതകളെയും വളരെ മികച്ച രീതിയിൽ ഉപയോഗിച്ച് കൊണ്ടുള്ള ട്രൈലെർ കാഴ്ചക്കാർ ഏറ്റെടുക്കുന്ന ഉറപ്പാണ് .

നോൺ ഫിക്ഷനൽ സ്റ്റോറിസ്-നേക്കാളും ഫിക്ഷനൽ സ്റ്റോറിസ് ആണിപ്പോൾ ആളുകൾക്ക് താല്പര്യം . മനുഷ്യ ജീവിതവുമായി വളരെ അടുത്തു നിൽക്കുന്ന , അല്ലെങ്കിൽ പച്ചയായ ജീവിതങ്ങളെയോ സംഭവങ്ങളെയോ വരച്ചു കാണിക്കുന്ന , ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ ആഗ്രഹം ആണിപ്പോൾ മലയാള സിനിമകളുടെ വ്യത്യസ്തതകൾക്കു കാരണമാവുന്നത് . ഈ അടുത്തിടെ റിലീസ് ആയി വിജയിച്ച ചിത്രങ്ങളുടെ വിഷയങ്ങളും പ്രേക്ഷക സ്വീകാര്യതയും തമ്മിൽ ക്രോസ്സ് ചെക്ക് ചെയ്‌താൽ അത് അറിയാൻ പറ്റും. മലയാള സിനിമ ചരിത്രം തിരുത്തിക്കുറിക്കാൻ തക്കവണ്ണം വലിയ പ്രതീക്ഷകൾ തരുന്ന ഒരു അപ്പ് കമിങ് മൂവി ആണ് ആടുജീവിതം .

ചിത്രത്തെ പറ്റി പറയ്യാനൊരുപാടുണ്ടാവും പ്രേക്ഷകർക്കും അണിയറ പ്രവർത്തകർക്കും.പുസ്തകത്താളുകളിൽ നിന്ന് കഥ വെള്ളിത്തിരയിലേക്കെത്തുമ്പോൾ അത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത് എല്ലാ മലയാളികളുടെയും മനസ്സിൽ ഒരു ആടുജീവിതം എന്ന സിനിമയുണ്ട് എന്നത് തന്നെയാണ്.നോവലും സിനിമയും തമ്മിൽ പ്രേക്ഷകർ താരതമ്യം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

2013 -ൽ കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം പിന്നെയങ്ങോട്ട് ഒരു ചിത്രവും സംവിധായകൻ ബ്ലെസി കമ്മിറ്റ് ചെയ്യാതിരുന്നത് ഈയൊരു പ്രയത്നത്തിന് വേണ്ടി ആയിരിക്കാം . യോദ്ധ എന്ന മലയാള കൾട്ടു സിനിമക്ക് ശേഷമുള്ള, സംവിധായകൻ AR റഹ്മാന്റെ മലയാളത്തിലേക്കുള്ള മടങ്ങി വരവ് കൂടിയാനു ഇതെന്ന് റഹ്‌മാൻ തന്നെ പറയുമ്പോൾ കാത്തിരിപ്പിന്റെ വീര്യം കൂടും .

LEAVE A REPLY

Please enter your comment!
Please enter your name here