വിമര്‍ശനത്തെ ഭയപ്പെട്ടിരുന്നു, ക്രിട്ടിസൈസ് ചെയ്താല്‍ കരയുമായിരുന്നു: ജോമോള്‍

0
747

ലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ജോമോള്‍. വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ബാലനടിയായി എത്തി പിന്നീട് എന്ന് സ്വന്തം ജാനകികുട്ടിയിലൂടെ മലയാളിക്ക് പ്രിയങ്കരിയായ ജോമോള്‍ വീണ്ടും ചലച്ചിത്ര രംഗത്തേയ്ക്ക് ചുവടുവയ്ക്കുകയാണ്. സിനിമാ രംഗത്തെ ഒരു പുതിയ മേഖലയിലേക്കാണ് ജോമോള്‍ ചുവടുവയ്ക്കുന്നത്.

സിനിമ സബ് ടൈറ്റിലിംഗ് രംഗത്താണ് ജോമോള്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ‘ജാനകി ജാനേ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി സബ് ടൈറ്റില്‍ ചെയ്യുന്നത്. ഇപ്പോഴിതാ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോമോള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.

വിമര്‍ശനത്തെ ഏറെ ഭയപ്പെട്ടിരുന്നുവെന്നും മറ്റൊരാള്‍ ക്രിട്ടിസൈസ് ചെയ്തു കഴിഞ്ഞാല്‍ പെട്ടെന്ന് വിഷമം തോന്നുമായിരുന്നുവെന്നും ജോമോള്‍ പറയുന്നു. ആ വിഷമം തോന്നുന്നത് മുഖത്ത് അറിയും. ഇപ്പോഴും അങ്ങനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിഷമം തോന്നും. പക്ഷേ അതിന്റെ വ്യാപ്തി കുറച്ചൊന്ന് കുറഞ്ഞുവെന്നും ജോമോള്‍ പറയുന്നു.

ജോമോള്‍ പറഞ്ഞത്….

ഞാന്‍ എന്തും ട്രൈ ചെയ്യാറുണ്ട് ഇപ്പോള്‍. പണ്ടത്തെപ്പോലെയല്ല.. ലൈഫില്‍ ചലഞ്ചുകള്‍ ഏറ്റെടുക്കാറുണ്ട്. ആദ്യമൊക്കെ ഒരു ചമ്മലുണ്ടായിരുന്നു. ആളുകള്‍ എന്ത് പറയും എന്ന ചിന്തയുണ്ടായിരുന്നു. മറ്റുള്ളവര്‍ എന്ത് പറയും? മറ്റുള്ളവര്‍ എന്ത് വിചാരിക്കും? എന്നെല്ലാം ചിന്തിച്ചിരുന്ന പ്രായം ഞാന്‍ കടന്നു എന്ന് എനിക്ക് തോന്നുന്നു. ഇപ്പോള്‍ എനിക്ക് പറ്റുന്നത് ഞാന്‍ ചെയ്യും.

മറ്റുള്ളവര്‍ എന്ത് പറയും.. അത് ശരിയായില്ല. ഇത് ശരിയായില്ല എന്നിങ്ങനെയുള്ള വിമര്‍ശനത്തെ അക്‌സെപ്റ്റ് ചെയ്യാന്‍ എനിക്ക് സാധിക്കുമോ എന്നുള്ള ഭയം ഉണ്ടായിരുന്നു.. ആ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു എനിക്ക്. പൊതുവേ മറ്റൊരാള്‍ ക്രിട്ടിസൈസ് ചെയ്തു കഴിഞ്ഞാല്‍ എനിക്ക് വിഷമം തോന്നും പെട്ടെന്ന്. ആ വിഷമം തോന്നുന്നത് മുഖത്ത് അറിയും. ഇപ്പോഴും വിഷമം തോന്നും. പക്ഷേ അതിന്റെ വ്യാപ്തി കുറച്ചൊന്ന് കുറഞ്ഞു.

JOMOL NEW

അതേസമയം, നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ജാനകി ജാനേ’. സൈജു കുറുപ്പാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ‘ഉയരെ’ എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ ഫിലിംസാണിത് നിര്‍മിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. സുജീവ് ഡാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍. ഹാരിസ് ദേശം ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറും രെത്തീന എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ‘ജാനകി’യുടെ കഥയാണ് ഈ ചിത്രം പറയുന്നത്.

തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായര്‍ ‘ജാനകി’യെ ഭദ്രമാക്കുമ്പോള്‍ ‘ഉണ്ണി’യെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്. ജോണി ആന്റണി. കോട്ടയം നസീര്‍, നന്ദു,ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here