അതവന്റെ കുട്ടിക്കാലം മുതലുള്ള ഇഷ്ടം, പ്രണവിന്റെ യാത്രകളെ കുറിച്ച് പറഞ്ഞ് അമ്മ സുചിത്ര

0
346
xr:d:DAFwBgY8pYs:412,j:1804116298861482437,t:24041215

ലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ എണ്ണം പറഞ്ഞ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മലയാള സിനിമ ലോകത്ത് തന്റേതായൊരു മേൽവിലാസം ഉണ്ടാക്കിയെടുത്തിട്ടുള്ള വ്യക്തിയാണ്. ഒരു താര പുത്രനായിരുന്നിട്ടു പോലും സിനിമയുടെ വർണ ശബളിതമായ ലോകത്ത് നിന്നും അകന്നു നിൽക്കുന്ന സ്വകാര്യ ജീവിതം നയിക്കുന്ന വ്യക്തി കൂടിയാണ് പ്രണവ്. നിരന്തരമുള്ള യാത്രകളും സാഹസിക വിനോദങ്ങളുമെല്ലാം ഇഷ്ടപെടുന്ന പ്രണവ്. താര പദവികളിൽ നിന്നും അകന്നു തന്റേതായ സന്തോഷങ്ങളുടെ വഴികളിലൂടെ പോകുന്ന പ്രണവിന്റെ ആർക്കും പിടി തരാതെയുള്ള സഞ്ചരങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അമ്മ സുചിത്ര മോഹൻലാൽ.

മൂവി വേൾഡ് മീഡിയക്ക് നൽകിയിട്ടുള്ള പ്രത്യേക അഭിമുഖത്തിലൂടെ ആദ്യമായി മലയാളി പ്രേക്ഷകർക്ക് മുന്പിലേക്കെത്തുന്ന സുചിത്രയുടെ പ്രണവിനെ കുറിച്ചുള്ള വാക്കുകൾ ഇങ്ങനെ . . .

മദതതദൌഹബ

 

“അപ്പു കുഞ്ഞു നാൾ മുതൽ ഇങ്ങനെയായിരുന്നു. അവൻ പുറത്തെ കാഴ്ചകളും ലോകവും ട്രെക്കിങ്ങും ഒക്കെ ഇഷ്ടപെടുന്ന ഒരു ഔട് ഡോർ പേഴ്‌സൺ ആണെന്ന് പറയാം. അവന്റെ സ്കൂൾ വിദ്യാഭ്യാസമൊക്കെ ഊട്ടിയിലായിരുന്നു. അവിടുത്തെ ഇന്റർനാഷണൽ സ്കൂളിൽ കൂടെ പഠിച്ചിരുന്ന കുട്ടികളൊക്കെ ഇത്തരത്തിൽ ട്രക്കിങ്ങിനൊക്കെ പോകുന്നവരായിരുന്നു. അങ്ങനെ അവരുടെ കൂടെ ചെറുപ്പം മുതലേ ഇത്തരം കാര്യങ്ങളിലൊക്കെ ഇടപെട്ടു വളർന്നു വന്നത് കൊണ്ടായിരിക്കാം പ്രണവിന് ട്രക്കിങ്ങിനോടും യാത്രകളോടുമൊക്കെ താല്പര്യം ഉണ്ടായത്. അവിടുത്തെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ പ്രണവ് എന്നോട് പറഞ്ഞത് അവന്റെയൊരു സുഹൃത്തിനോടൊന്നിച്ച് ഹിമാലയത്തിൽ ട്രക്കിങ്ങിനു പോകുന്നു എന്നായിരുന്നു. എന്റെ ഒരു സുഹൃത്ത് അന്ന് ഡൽഹിയിലുണ്ടായിരുന്നു ഇത്തരത്തിലുള്ള സാഹസികമായ കാര്യങ്ങളൊക്കെയുള്ള അഡ്വെഞ്ചർ ടൂറിസമൊക്കെ സംഘടിപ്പിക്കുന്ന ഒരു കമ്പനി ഉണ്ട് ആൾക്ക്. ആ സുഹൃത്ത് അന്ന് അപ്പുവിനോട് അവരെ വന്നു കാണാനും അവരോടൊന്നിച്ച് യാത്രകൾ പോകാം എന്നെല്ലാം പറഞ്ഞിരുന്നു. അങ്ങനെ ഞാൻ അപ്പുവിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവൻ അവരുടെ അടുത്ത് പോകുകയും കുറച്ച് പുസ്തകങ്ങളൊക്കെ വാങ്ങുകയും ചെയ്തു എന്നാൽ അവരോടൊന്നിച്ച് യാത്ര പോകാം എന്ന് പറഞ്ഞപ്പോൾ അവൻ ഒറ്റയ്ക്ക് പോയിക്കോളാം അതാണവന് താല്പര്യം എന്നായിരുന്നു പറഞ്ഞത്. അന്ന് മുതലേ അവനു ഇത്തരത്തിൽ തനിച്ചുള്ള യാത്രകളും മറ്റും തന്നെയായിരുന്നു താല്പര്യം. അന്ന് അവനും അവന്റെ സുഹൃത്തും ഹിമാലയത്തിൽ പോയി. അത് കഴിഞ്ഞു വന്നതിനു ശേഷം ബസ്സിലും ജീപ്പിലുമൊക്കെയായിട്ടുള്ള സാഹസിക യാത്രയുടെ കഥകളൊക്കെ നമ്മളോട് പറയുമായിരുന്നു.

 

ആ ഒരു കാലം മുതലേ അവനു ഇത്തരത്തിലുള്ള യാത്രകളും മറ്റും ഇഷ്ടമുള്ള കാര്യങ്ങളാണ്. അതിപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. എനിക്ക് പോലും അവൻ എപ്പോൾ വീട്ടിലുണ്ടാകും എന്നൊന്നും അറിയാത്ത അവസ്ഥയാണ്. ഇപ്പോൾ ഊട്ടിയിലെ ഒരു കറക്കമൊക്കെ കഴിഞ്ഞതിനു ശേഷം അപ്പു ചെന്നൈയിലെ ഞങ്ങളുടെ വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്.”

LEAVE A REPLY

Please enter your comment!
Please enter your name here