‘ഇങ്ങേരുടെയൊക്കെ യോഗം, നമുക്കിവിടെ പെണ്ണുകിട്ടാനില്ല’; നടൻ ആശിഷ് വിദ്യാർത്ഥിയുടെ ചിത്രങ്ങൾക്ക് പരിഹാസ കമന്റുകൾ

0
287

സിഐഡി മൂസ, ചെസ്സ് തുടങ്ങിയ ദിലീപ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായി മാറിയ വില്ലനാണ് ആശിഷ് വിദ്യാർത്ഥി. വളരെ വ്യത്യസ്തമായ വേഷങ്ങൾ ആണ് മലയാളത്തിൽ ആശിഷ് കൈകാര്യം ചെയ്തിട്ടുള്ളത്. അത്തരം കഥാപാത്രങ്ങളെ അനായാസേന കൈകാര്യം ചെയ്യുന്ന ചുരുക്കം ചില സ്വഭാവ നടന്മാരിൽ ഒരാൾ കൂടിയാണ് ആശിഷ് . കഴിഞ്ഞ മെയ് മാസത്തിൽ അറുപതാം വയസിലാണ് താരം രണ്ടാമത്തെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചില ചിത്രങ്ങളാണ് തരംഗമാവുന്നത്.

 

View this post on Instagram

 

A post shared by Rupali Barua (@ru.pa.li.73)

രണ്ടാമത്തെ ഭാര്യയോടൊപ്പം ഹണിമൂൺ ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചിത്രം പങ്കുവെച്ചതിനു പിന്നാലെ നിരവധി പരിഹാസങ്ങളും താരത്തിന് നേരിടേണ്ടി വരുന്നുണ്ട്. ‘ നമുക്കൊന്നും പെണ്ണിനെ കിട്ടാനില്ല ,ഇങ്ങേർടെയൊക്കെ യോഗം എന്നൊക്കെയാണ് ‘ കമന്റുകൾ വരുന്നത്. ഇതിനു മുൻപും താരത്തിന് സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് പരിഹാസങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.

നടൻ തന്റെ രണ്ടാം വിവാഹ വാർത്ത പങ്കുവെച്ചതോടെ പ്രേക്ഷകർ അതേറ്റെടുക്കുകയായിരുന്നു. ഒരു സർപ്രൈസ് പോലെയാണ് താരം വിവാഹ വാർത്ത പങ്കുവെച്ചത്. അത് പെട്ടന്നുതന്നെ വൈറലായി. രൂപാലി ബറുവയുമായിട്ടായിരുന്നു നടന്റെ രണ്ടാം വിവാഹം . അറുപതാം വയസിൽ നടന്ന ഈ കല്യാണത്തെ നിരവധിയാളുകൾ പരിഹസിച്ചിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം ആശിഷ് വിദ്യാർത്ഥിയും ഭാര്യ രൂപാലി ബറുവയും വലിയ തോതിൽ സൈബർ അറ്റാക്ക് നേരിടുന്നുണ്ട്.

പിലൂ വിദ്യാർത്ഥിയായിരുന്നു താരത്തിന്റെ ആദ്യ ഭാര്യ. രണ്ടാം ഭാര്യ രൂപാലി ബറുവ ആസാം സ്വദേശിയാണ് . 22 വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ശേഷമാണ് ആശിഷ് പിലൂവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത്. ആ കാലയളവിൽ മനോഹരമായ ദാമ്പത്യമായിരുന്നു തങ്ങളുടേത്, എന്നാണ് ആശിഷ് പറഞ്ഞിട്ടുള്ളത്.

ദമ്പതികളുടെ മകന് 22 വയസുണ്ട്. ഒന്നിച്ച് ഒരുപാട് കാലങ്ങൾ ജീവിച്ചതിന് ശേഷമാണ് രണ്ടുപേരുടെയും വ്യത്യസ്ത വഴികളാണ് എന്ന അവർ തിരിച്ചറിഞ്ഞത്. ‘അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ആദ്യഘട്ടത്തിൽ തങ്ങൾ കഴിയുന്നതെല്ലാം ചെയ്തിരുന്നു. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുമ്പോൾ രണ്ടുപേരിൽ ഒരാൾ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് മനസിലായി.

അത് ആ വ്യക്തിയുടെ സന്തോഷം ഇല്ലാതാക്കും . എല്ലാവർക്കും അടിസ്ഥാനമായി വേണ്ടത് സന്തോഷമാണല്ലോ ആ ഘട്ടത്തിലാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്.’ ‘ഇരുവരും ഒന്നിച്ചിരുന്നാണ് വേർപിരിയാനുള്ള തീരുമാനം എടുത്തത് .’,എന്നാണ് ആശിഷ് ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here