രജനീകാന്ത് ചിത്രം ‘ലാൽസലാമി’ന് അഭിനന്ദനങ്ങളുമായി ധനുഷ്, വൈറലായി പോസ്റ്റ്

0
115

ശ്വര്യ രജനീകാന്ത് സംവിധാനം ചെയുന്ന മൂന്നാമത്തെ ചിത്രം ലാൽസലാം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൻറെ ട്രെയിലർ കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് പുറത്തെത്തിയത്.നാനാഭാഗത്ത് നിന്നും ഗംഭീര ഫൈറ്റും ര‍ജനീകാന്തിന്റെ ​മാസ്സ് എൻട്രിയും ഉൾപ്പെട്ട ട്രെയിലർ ഇതിനോടകം സോഷ്യൽമീഡിയയിൽ ട്രെൻഡിങ്ങാണ്.ഇതിനിടയിൽ നടൻ ധനുഷ് ട്രെയിലർ പങ്കുവെച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്.ലാൽ സലാം ടീമിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് നടൻ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം എന്താണെന്നുള്ള വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് ട്രെയിലർ പുറത്തെത്തിയിരിക്കുന്നത്.ക്രിക്കറ്റ്, രാഷ്ട്രീയം, അധികാരം, വിശ്വാസം തുടങ്ങി പല ആസ്‌പെക്റ്റുകളിലൂടെ കടന്നുപോകുന്ന ട്രെയിലറിന്റെ പ്രധാന അട്ട്രാക്ഷൻ വിഷ്ണു വിശാലിന്റെയും വിക്രാന്തിന്റെയും ഗംഭീര ഫൈറ്റും ര‍ജനീകാന്തിന്റെ ​മാസ്സ് എൻട്രിയും തന്നെയാണ്.ചുരുക്കി പറഞ്ഞാൽ തിയറ്റർ ഇളക്കിമറിക്കാൻ പോകുന്ന സിനിമ.

സ്പോർട്സ് ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാർ.കാമിയോ റോളിൽ രജനീകാന്തിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവും എത്തുന്നുണ്ട് .സെന്തിൽ, ജീവിത, തമ്പി രാമയ്യ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.മൊയ്ദീൻ ഭായ്എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.പ്രേക്ഷർക്ക് ആവശ്യമായ മാസ് ഡയലോഗുകളും പെർഫോമൻസും രജനികാന്തിൽ നിന്ന് ലാൽ സലാമിലൂടെ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.അത്രമാത്രം ആവേശം കൊള്ളിക്കുന്ന കഥാപാത്രമാണ് മൊയ്‌ദീൻ എന്ന് ട്രെയിലർ പറയാതെ പറഞ്ഞുകഴിഞ്ഞു.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി ഒൻപതിനാണ് തിയറ്ററുകളിലെത്തുക.തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാനാണ് സംഗീതം പകരുന്നത്.

3, വൈ രാജ വൈ എന്നീ ചിത്രങ്ങൾക്ക് ശേഷം എട്ട് വർഷത്തിനിപ്പുറമാണ് ഐശ്വര്യ രജനികാന്ത് സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്നത്.2012-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം 3 യിലൂടെയാണ് ഐശ്വര്യ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.ധനുഷും ശ്രുതി ഹാസനും പ്രധാന കഥാപത്രങ്ങളായി എത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. രണ്ടാമത്തെ ചിത്രമായ വൈ രാജ വൈയും ഹിറ്റായിരുന്നു.അന്ന് മുതൽ ഐശ്വര്യ എന്ന സംവിധായകയിൽ പ്രേക്ഷകർക്ക് വിശ്വാസമുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here