തെന്നിന്ത്യന്‍ നടി തൃഷ്‌യക്ക് എതിരായ അശ്ലീല പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നുവെന്ന് നടന്‍ നിഥിന്‍

0
287

മന്‍സൂര്‍ അലി ഖാനെതിരെ തെലുങ്ക് താരം നിതിന്റെ കുറിപ്പ്. തെന്നിന്ത്യന്‍ നടി തൃഷ്‌യക്ക് എതിരായ അശ്ലീല പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നുവെന്ന് നിതിന്‍ വ്യക്തമാക്കി. നമ്മുടെ സമൂഹത്തില്‍ ഒരിക്കലും ഇത്തരം ഷോവനിസത്തിന് സഥാനമില്ല. സിനിമയിലെ സ്ത്രീകള്‍ക്കു നേരെയുള്ള ഇത്തരം മോശം പരാമര്‍ശങ്ങള്‍ ശക്തമായി നേിടുന്നതിന് നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും നിതിന്‍ വ്യക്തമാക്കി.

തൃഷ നായികയായ ലിയോയില്‍ റേപ് സീന്‍ ഇല്ലായിരുന്നു എന്നും ഉറപ്പായും ഒരു ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രതികരിച്ച് തൃഷ തന്നെ രംഗത്ത് എത്തിയിരുന്നു.

മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് ക്രൂരവും വെറുപ്പുളവാക്കുന്നതുമായി സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ഞാന്‍ അതില്‍ ശക്തമായി അപലപിക്കുകയാണ്. സ്ത്രീവിരുദ്ധനായ ഒരാളുടേതാണ് ആ പ്രസ്താവന. അയാള്‍ നമ്മുടെ മനുഷ്യരാശിക്ക് അപമാനമാണ് എന്നുമാണ് തൃഷ വ്യക്തമാക്കിയത്, മന്‍സൂര്‍ അലി ഖാന് എതിരെ സംവിധായകന്‍ ലോകേഷ് കനകരാജും വിമര്‍ശനവുമായി എത്തിയിരുന്നു.

അതേസമയം, നടി തൃഷക്കെതിരെയുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരേ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.നടനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു സുന്ദര്‍ നേരത്തെ അറിയിച്ചിരുന്നു.ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്നും വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ചചെയ്തിട്ടുണ്ടെന്നും ഉടന്‍ നടപടിസ്വീകരിക്കുമെന്നുമാണ് ഖുശ്ബു പറഞ്ഞിരുന്നത്.തൊട്ടുപിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.


ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയുടെ പ്രസ്മീറ്റിലാണ് നടി തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ മോശം പരാമര്‍ശം നടത്തിയത് . മുന്‍പൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാന്‍ പറ്റിയില്ലെന്നും താന്‍ ചെയ്ത സിനിമകളിലെ റേപ്പ് സീനുകളൊന്നും ലിയോയില്‍ ഇല്ലായിരുന്നെന്നുമാണ് നടന്‍ പറഞ്ഞത്.താന്‍ ഉറപ്പായും ബെഡ് റൂം സീന്‍ കാണുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും നടന്‍ പറഞ്ഞു.

തൊട്ടുപിന്നാലെയാണ് മന്‍സൂര്‍ അലിഖാന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച്നടിരംഗത്ത് എത്തിയത്. തനിക്കെതിരെയുള്ള മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും ലൈംഗിക, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവന ആയാണ് അതിനെ കാണുന്നതെന്നും ഇയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ സന്തോഷവതിയാണെന്നുംതന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്നും നടി പറയുന്നു.ട്വിറ്ററിലൂടെയാണ് നടി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

താരത്തിന്റെ പോസ്റ്റിന് പിന്നാലെ സംഭവം വലിയ രീതിയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ് .നടിയ്ക്ക് പിന്തുണയുമായി സംവിധായകന്‍ ലോകേഷ് കനകരാജ് ഉള്‍പ്പെടെ രംഗത്ത് എത്തിയിട്ടുണ്ട്.മന്‍സൂര്‍ അലി ഖാന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് നിരാശയും രോഷവും തോന്നിയെന്നും എല്ലാ വ്യവസായത്തിലും സ്ത്രീകള്‍, സഹ കലാകാരന്മാര്‍, പ്രൊഫഷണലുകള്‍ എന്നിവരോടുള്ള ബഹുമാനം എപ്പോഴും കാത്തുസൂക്ഷിക്കണമെന്നുമാണ് നടന്‍ ട്വിറ്ററിലൂടെ സംഭവത്തില്‍ പ്രതികരിച്ചത്.

 

മോശം പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി മാളവിക മോഹനനും രംഗത്ത് എത്തിയിരുന്നു .മന്‍സൂര്‍ അലി ഖാന്റെ വാക്കുകള്‍ വെറുപ്പുളവാക്കുന്നതാണെന്നും പറഞ്ഞുകൊണ്ടാണ് നടി മാളവിക എക്‌സിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. സ്ത്രീകളെക്കുറിച്ച് അദ്ദേഹം ചിന്തിക്കുന്നതാലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും നടി പറയുന്നു.

ഇത്രയും വൃത്തിഹീനമായ രീതിയില്‍ എങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നുവെന്നും ഇത്തരം സമീപനമുള്ളവരെ സിനിമാമേഖലയില്‍ നിന്നും പുറത്താക്കണം തുടങ്ങി വ്യാപകവിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ മന്‍സൂര്‍ അലിഖാനെതിരെ ഉയരുന്നത് .മാത്രമല്ല നടിയ്ക്ക് പൂര്‍ണ്ണ പിന്തുണയും ലഭിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here