കേന്ദ്രമന്ത്രിയ്‌ക്കൊപ്പം യാത്രചെയ്ത സന്തോഷം പങ്കുവച്ച് നടന്‍ റഹ്‌മാന്‍

0
121

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കൊപ്പം ഫ്ളൈറ്റില്‍ യാത്രചെയ്യാന്‍ കഴിഞ്ഞ സന്തോഷം പങ്കുവച്ച് നടന്‍ റഹ്‌മാന്‍. സോഷ്യല്‍മീഡിയയിലാണ് ചിത്രം പങ്കുവെച്ചത്. ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റിലാണ് സുരേഷ് ഗോപിയോടൊപ്പം റഹ്‌മാന്‍ യാത്ര ചെയ്തത്.
ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകര്‍ക്കിടയില്‍ വൈറലായി മാറിയത്. നിരവധി സെലിബ്രിറ്റികളും ആരാധകരുമുള്‍പ്പെടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

യാത്രയ്ക്കിടയില്‍ സിനിമ, രാഷ്ട്രീയം, വ്യക്തിജീവിതം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് റഹ്‌മാന്‍ കുറിച്ചു. ‘പെട്രോളിയം പ്രകൃതിവാതക മന്ത്രിയോടൊപ്പം ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു യാത്ര’ എന്നാണ് സുരേഷ് ഗോപിക്കൊപ്പമുള്ള യാത്രയെ റഹ്‌മാന്‍ വിശേഷിപ്പിച്ചത്. സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുരേഷ്ഗോപിക്ക് പുതിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്ന് റഹ്‌മാന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

റഹ്‌മാന്റെ വാക്കുകള്‍: ‘പെട്രോളിയം പ്രകൃതിവാതക മന്ത്രിയോടൊപ്പം ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു യാത്ര. സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിച്ചു. കൂടുതല്‍ ഉത്തരവാദിത്തങ്ങളുള്ള പുതിയ ജോലിയെപ്പറ്റിയും ഏറെ നേരം സംസാരിച്ചു. ജനങ്ങളോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.’

റഹ്‌മാനും സുരേഷ് ഗോപിയും പഴയ കാലത്തെ മിന്നും താരങ്ങളായിരുന്നു. വിജിതമ്പി സംവിധാനം ചെയ്ത കാലാള്‍പ്പടയില്‍ സുരേഷ് ഗോപിയും റഹ്‌മാനും ഒരുമിച്ച് അഭിനയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here