ഷെയ്ന്‍ നിഗത്തിന് അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തത് അബദ്ധമായി, ഇപ്പോള്‍ പശ്ചാത്തപിക്കുന്നു: ഷിബു .ജി.സുശീലന്‍

0
2045

നടന്‍ ഷെയ്ന്‍ നിഗത്തിന് അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തത് താനാണെന്നും. അതില്‍ ഇപ്പോള്‍ പശ്ചാത്താപമുണ്ടെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളറും പ്രൊഡ്യൂസറുമായ ഷിബു.ജി.സുശീലന്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂവിലാണ് ഷിബു ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരുപാട് ബുദ്ധിമുട്ടി ആണ് മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തത്. മെമ്പര്‍ഷിപ്പ് എടുത്തതിനുശേഷം കുറച്ചു മാസങ്ങള്‍ കഴിഞ്ഞാണ് ഷെയ്ന്‍ നിഗവുമായുള്ള ലൊക്കേഷനിലെ ഓരോ പ്രശ്നങ്ങളും വിവാദങ്ങളും പൊങ്ങിവന്നത്. ഞാനപ്പോള്‍ ഇടവേള ബാബുവിനോടടക്കം പറഞ്ഞിരുന്നു എനിക്ക് പറ്റിയ വലിയൊരു അബദ്ധമായിരുന്നു അതെന്ന്. അതില്‍ എനിക്ക് നൂറ് ശതമാനം കുറ്റബോധവുമുണ്ട്. ഷിബു പറഞ്ഞു.

ഷിബു .ജി.സുശീലന്‍ മൂവി വേള്‍ഡ് മീഡിയയോട് വെളിപ്പെടുത്തിയത്…

ഷെയ്ന്‍ നിഗത്തിന് ഞാനാണ് അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തത്.
എന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട ഉടനെ നടന്‍ സിദ്ദിഖ് വിളിച്ചിട്ട് ഷിബു ആണോ ഷെയ്ന്‍ നിഗത്തിന് അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തതെന്ന് ചോദിച്ചു. അമ്മയില്‍ മെമ്പര്‍ഷിപ് എടുത്തുകൊടുത്തതില്‍ ഇപ്പോള്‍ ഞാന്‍ പശ്ചാത്തപിക്കുന്നു.
ഞാനും അബി ഇക്കയുമായി നല്ല ബന്ധമായിരുന്നു. ഞാനും ഷെയ്‌നും എളമക്കരയാണ് താമസിക്കുന്നത്. അയല്‍വാസികളാണ് ഞങ്ങള്‍. ഒരുപാട് ബുദ്ധിമുട്ടി ആണ് മെമ്പര്‍ഷിപ്പ് എടുത്തു കൊടുത്തത്. മെമ്പര്‍ഷിപ്പ് എടുത്തതിനുശേഷം കുറച്ചു മാസങ്ങള്‍ കഴിഞ്ഞാണ് ഷെയ്ന്‍ നിഗവുമായുള്ള ലൊക്കേഷനിലെ ഓരോ പ്രശ്നങ്ങളും വിവാദങ്ങളും പൊങ്ങിവന്നത്. ഞാനപ്പോള്‍ ഇടവേള ബാബുവിനോടടക്കം പറഞ്ഞിരുന്നു എനിക്ക് പറ്റിയ വലിയൊരു അബദ്ധമായിരുന്നു അതെന്ന്. അതില്‍ എനിക്ക് നൂറ് ശതമാനം കുറ്റബോധവുമുണ്ട്.

ആര്‍ട്ടിസ്റ്റുകളെ കൊണ്ടുള്ള പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് ആണെന്ന് ഷിബു .ജി.സുശീലന്‍ പറയുന്നു.
നടന്മാരെ കാശുകൊടുത്ത് വിളിച്ചുകൊണ്ടു വന്നിട്ട് നമ്മളോട് ഇവര്‍ കാണിക്കുന്നത് ഇങ്ങനെയാണ്. പൃഥ്വിരാജിനെ ഒക്കെ വച്ച് ഞാന്‍ സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. പൃഥ്വിരാജ് ഒക്കെ എന്ത് കൂള്‍ ആയിട്ടാണ് ലൊക്കേഷനില്‍ നില്‍ക്കുന്നത്.

നമ്മള്‍ പണം കൊടുത്ത് അവരെ വിളിച്ചിട്ട് മാന്യമായ ഒരു പെരുമാറ്റവും ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അത് എന്റെ ഫേസ്ബുക്കില്‍ വളരെ വ്യക്തമായി കുറിച്ചത്. ഞാനൊരു പ്രൊഡ്യൂസര്‍ കൂടിയാണ്. മുന്‍പ് നിരവധി പടങ്ങള്‍ ഞാന്‍ പ്രൊഡ്യൂസ് ചെയ്തിട്ടുള്ളതാണ്. മുന്‍പ് പൃഥ്വിരാജിനെ ഒക്കെ വെച്ച് പടം ചെയ്തിട്ട് എന്തു മാന്യമായാണ് ലൊക്കേഷനില്‍ പെരുമാറുന്നത്. അങ്ങനെ മമ്മൂക്കയെ പോലെയും മോഹന്‍ലാലിനെ പോലെയും പൃഥ്വിരാജിനെ പോലെയുമൊക്കെയുള്ള നടന്മാര്‍ നില്‍ക്കുമ്പോള്‍, പുതുതായി വരുന്ന നടന്മാര്‍ ഇങ്ങനെ എന്തിനാണ് കാണിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.

ഒന്നെങ്കില്‍ ഈ ചെറുപ്രായത്തില്‍ കൂടുതല്‍ പണം വന്നു ചേരുമ്പോള്‍ ഉണ്ടാകുന്ന തലക്കനം ആയിരിക്കാം. എനിക്ക് എന്തുമാകാം എന്നുള്ള രീതിയാണ്. എന്തിനാണ് പ്രൊഡ്യൂസര്‍മാര്‍ ഇവരുടെ അടുത്തേക്ക് പോകുന്നത്. ആരും ഇവരുടെ അടുത്തേക്ക് പോകരുത്. നമ്മള്‍ എന്തിനാണ് അവരെ വിളിച്ചുകൊണ്ടു വന്നിട്ട് തലവേദന ഉണ്ടാക്കുന്നത്. കോടികളുടെ മാര്‍ക്കറ്റ് ഒന്നുമില്ല. പിന്നെ എന്തിനാണ് നമ്മള്‍ ഈ കടിക്കുന്ന പട്ടിയെ വാങ്ങിക്കണം ഷിബു.ജി.സുശീലന്‍ പറയുന്നു. ആദ്യം നമ്മള്‍ തീരുമാനിക്കേണ്ടത് ഇവരുടെ അടുത്തേക്ക് പോകരുതെന്നാണ്. അവര്‍ വിശ്രമിക്കട്ടെ. അവര്‍ ഉറങ്ങട്ടെ. നമ്മള്‍ എന്തിനാണ് അവരെ ശല്യപ്പെടുത്താന്‍ പോകുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here