അമ്മ മലയാളികളുടെ ഭാഗമാണ്,താരസംഘടന എന്നതിലുപരി ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട് ; ഉണ്ണി ശിവപാൽ

0
68

താരസംഘടന ‘അമ്മയുടെ മലയാളികളുടെ ഭാഗമാണെന്ന് നടൻ ഉണ്ണി ശിവപാൽ.ഒരുപാട് സാമ്പത്തിക സഹായങ്ങൾ സംഘടന ചെയ്യുന്നുണ്ടെന്നും ഒരു അംഗമെന്ന നിലയിൽ അതിൽ അഭിമാനിക്കുന്നുവെന്നും സന്തോഷിക്കുന്നുവെന്നും നടൻ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

നടന്റെ വാക്കുകൾ………

”അമ്മ ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്.കൈനീട്ടം പദ്ധതി,’അമ്മ വീട് പദ്ധതി.അക്ഷരം പദ്ധതി.അങ്ങനെ ഒരുപാടുണ്ട്.അതിൽ ഏറ്റവും പ്രധാനം അക്ഷരം വീട് പദ്ധതിയാണ്.മലയാള അക്ഷരമാലയിലെ അമ്പത്തിയൊന്ന് അക്ഷരങ്ങൾ ഉള്ളതുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട നിർധനരായ അമ്പത്തിയൊന്ന് കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും.ലോക്കൽ അഡ്മിനിസ്ട്രേഷനുമായി കണക്ട് ചെയ്തുകൊണ്ടാണ് മുന്നോട്ട്പോകുന്നത്. പ്രളയസമയത്ത് ഷോ നടത്തി നമ്മൾ സഹായം ചെയ്തിരുന്നു.ദുരിതാശ്വാസ നിധിയിലേക്ക് അമ്പത്തിയൊന്ന് ലക്ഷത്തോളം രൂപ നൽകി.കൈനീട്ടം അമ്മയിലെ അംഗങ്ങൾക്ക് നൽകുന്നതാണ്. സത്യത്തിൽ ‘അമ്മ മലയാളികളുടെ ഒരു ഭാഗം തന്നെയാണ്.വരും വർഷങ്ങളിൽ ഇതിലും ഗംഭീരമായി നടത്തണമെന്നാണ് ആഗ്രഹം.ഭരിച്ച ചിലവുകൾ ഉണ്ട് അതിനാണ് ഞങ്ങൾ ഷോ നടത്തുന്നത്.”

അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്. 2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

അമ്മയിലേക്ക് നാല് വനിത മെമ്പർമാരായിരുന്നു വിജയിക്കേണ്ടത് എന്നാൽ കുക്കു പരമേശ്വരനും മഞ്ഞുപിള്ളയും പരാജയപ്പെട്ടത്തോടെ മൂന്ന് വനിതാ പ്രതിഥികളാണ് വിജയിച്ചത് ഇനി ഒരു വനിതാ പ്രതിനിധിയെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ നോമിനെറ്റ് ചെയ്യും അധികാരം ജനറൽ ബോഡി നൽകിയിട്ടുണ്ട്. അതിനാലാണ് പതിനാറ് പേരുടെ പ്രഖ്യാപനം നടത്തിയത്.ഒപ്പം അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു ഔദ്യോഗികമായി വിരമിച്ചു.ഇരുപത്തിയൊമ്പത് വർഷത്തോളം അമ്മയെ നയിചാണ് അദ്ദേഹം ഭാരവാഹിത്വത്തിൽ നിന്നും വിരമിച്ചത്.നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ തലപ്പത്തുള്ള നേതാവായിട്ടാണ് ഇടവേള ബാബു പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്.സിനിമയിലെ അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ഓഫ് സ്‌ക്രീനിലാണ് ഇടവേള ബാബു എന്ന സംഘാടകന്റെ മികവ് പ്രകടമാകുന്നത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍ കൂടിയാണെന്ന് പലതവണ തെളിയിച്ചതാണ്. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

 

LEAVE A REPLY

Please enter your comment!
Please enter your name here