സീരിയലിനേക്കാൾ ഇഷ്ടം സിനിമയോട്,ബ്രേക്ക് എടുത്തത് മനഃപൂർവം ; നടി ധന്യ മേരി വർഗീസ് പറയുന്നു

0
126

സീരിയലിനേക്കാൾ കൂടുതൽ സിനിമ ചെയ്യാനാണ് ആഗ്രഹമെന്ന് നടി ധന്യ മേരി വർഗീസ്.ഒരു വർഷത്തിനകത്ത്‌ പലപല കഥാപാത്രങ്ങൾ നമ്മൾ ചെയ്യും.പക്ഷെ സീരിയൽ അങ്ങനെയല്ല.ഒരൊറ്റ കഥാപാത്രമാണ് ഒന്ന് രണ്ട് വർഷത്തോളം ചെയ്യുന്നത്.അതുകൊണ്ടാണ് സിനിമയോട് ഇഷ്ടം കൂടുതലെന്ന് താരം മൂവി വേൾഡ് മീഡിയയോട് പറയുകയുണ്ടായി.

നടിയുടെ വാക്കുകൾ……..

”സീതാ കല്യാണത്തിന് ശേഷം ഞാൻ നേരെ ബിഗ് ബോസിലേക്കാണ് പോയത്.അതിനുശേഷം ഒരു ബ്രെക്ക് എടുക്കേണ്ടി വന്നു.സീരിയലിനേക്കാൾ കൂടുതൽ സിനിമ ചെയ്യണമെന്നായിരുന്നു എനിക്ക് ആഗ്രഹം അതുകൊണ്ടാണ് സീരിയലിലേക്ക് അതികം പോകാഞ്ഞത്.ഒരുപക്ഷെ സീരിയലിൽ നല്ല കഥയും കഥാപാത്രങ്ങളും വരികയാണെങ്കിൽ ചെയ്യും.മനസ്സിൽ എപ്പോഴുമുള്ള ആഗ്രഹമാണ് സിനിമ,ഒരു വർഷത്തിനകത്ത്‌ പലപല കഥാപാത്രങ്ങൾ നമ്മൾ ചെയ്യും.പക്ഷെ സീരിയൽ അങ്ങനെയല്ല.ഒരൊറ്റ കഥാപാത്രമാണ് ഒന്ന് രണ്ട് വർഷത്തോളം ചെയ്യുന്നത്.അതുകൊണ്ടാണ് സിനിമയോട് ഇഷ്ടം കൂടുതൽ
സീതാകല്യാണത്തിലെ ക്യാരക്ടറിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ഇപ്പോഴും ഭൂരിഭാഗം പ്രേക്ഷകരും ആ കഥാപാത്രമായാണ് എന്നെ കാണുന്നത്.അതിൽ സന്തോഷമുണ്ട്.അത്രയും അവർ ആ കഥാപാത്രത്തേ ഇഷ്ടപെടുന്നതുകൊണ്ടാണ്.”

ഒപ്പം ബിഗ് ബോസ് വിശേഷങ്ങളും താരം പങ്കുവെക്കുകയുണ്ടായി.ബിഗ് ബോസ് സീസൺ സിക്സ് തുടർച്ചയായി കണ്ടിരുന്നില്ല.ഈ സീസൺ കൂടുതലും ഞാൻ ട്രോളുകളിലൂടെയാണ് കണ്ടത്.ഓരോ സീസണിനും ഓരോ കഥകൾ പറയാനുണ്ട്. ഓരോ ബിഗ് ബോസും കൂടുതൽ എൻഗേജിങ് ആകുന്നത് അതിൽ വരുന്ന കണ്ടസ്റ്റന്റ്സ് പോലെയിരിക്കും.അപ്പോൾ അവരുടെ ക്യാരക്ടർ ആണ് ജനങ്ങളിലേക്ക് എത്തുന്നത്.ഒരുപക്ഷെ സീസൺ സിക്സിന് അതികം സ്വീകാര്യത ലഭിക്കാഞ്ഞത് അതിലുള്ള മത്സരാർത്ഥികൾ മൂലമായിരിക്കാം എന്നും നടി പറഞ്ഞു.

 അമ്മയുടെ മുപ്പതാം ജനറൽ ബോഡി യോഗത്തിന് വന്നപ്പോഴാണ് താരം സിനിമയെക്കുറിച്ചും സീരിയലിനെക്കുറിച്ചും സംസാരിച്ചത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹൻലാൽ,ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആർ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദൻ ആണ് ട്രഷറർ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹൻ ടോവിനോ തോമസ് ,സരയു മോഹൻ ,അൻസിബ എന്നിവരെ തെരഞ്ഞെടുത്തു

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here