നടി മീര നന്ദന്‍ വിവാഹിതയായി

0
130

നടി മീര നന്ദന് താലിചാര്‍ത്തി ശ്രീജു. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ നടന്ന താലികെട്ടിന്റെ ചിത്രങ്ങള്‍ മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി, മെഹന്ദി, സംഗീത പരിപാടികളുടെ ദൃശ്യങ്ങള്‍ മീര നന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു

മീര നന്ദന് താലികെട്ടി സിന്ദൂരം ചാര്‍ത്തുന്ന ചിത്രങ്ങളാണ് ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. ലണ്ടനില്‍ അക്കൗണ്ടന്റ് ആണ് ശ്രീജു. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. മീരയുടെ വിവാഹത്തിന് സുഹൃത്തും അഭിനേത്രിയുമായ ആന്‍ അഗസ്റ്റിനും ശ്രിന്ധയും പങ്കെടുത്തു.

വളരെ വര്‍ഷങ്ങളുടെ അടുപ്പമുള്ള സുഹൃത്തുക്കളാണ് മീര നന്ദനും ആന്‍ അഗസ്റ്റിനും. ബെസ്റ്റ് ഫ്രണ്ട് ആണ് മീര എന്ന് ആന്‍ അഗസ്റ്റിന്‍. ലളിതമായ വിവാഹച്ചടങ്ങാണ് അരങ്ങേറിയത്.

വളരെ കുറച്ചു ആഭരണങ്ങള്‍ മാത്രമേ മീര നന്ദന്‍ അണിഞ്ഞിട്ടുള്ളൂ. ദുബായില്‍ കുറെയേറെ വര്‍ഷങ്ങളായി മീര ആര്‍.ജെയായി പ്രവര്‍ത്തിച്ചു വരികയാണ്. മലയാള സിനിമയില്‍ മീര കുറച്ചു കാലങ്ങളായി സജീവമല്ല

മലയാള സിനിമയിലെ പ്രിയപ്പെട്ട യുവതാരങ്ങള്‍ പങ്കെടുത്ത ചടങ്ങായിരുന്നു മീര നന്ദന്റെ മെഹന്ദി. ഒരു റിസോര്‍ട്ട് കേന്ദ്രീകരിച്ചാണ് മീരയുടെ വിവാഹ പൂര്‍വ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഇതിന്റെ വിശദമായ ചിത്രങ്ങളും വീഡിയോകളും മീര നന്ദന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. താരങ്ങളായ നസ്രിയ നസിം, ശ്രിന്ദ, ആന്‍ അഗസ്റ്റിന്‍, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പി.എസ്., ഹെയര്‍സ്‌റ്റൈലിസ്റ്റുമാരായ സജിത്ത് ആന്‍ഡ് സുജിത്ത് എന്നിവര്‍ മെഹന്ദിയില്‍ മീര നന്ദന്റെ ഒപ്പം പങ്കെടുത്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here