ഡബ്ലുസിസികാര്‍ക്ക് എന്താണ് പ്രശ്‌നം? എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല: തുറന്ന് പറഞ്ഞ് ജോമോള്‍

0
2398

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജോമോള്‍. 20 വര്‍ഷത്തിന് ശേഷം അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന നവ്യ നായര്‍ ചിത്രം ജാനകി ജാനേയ്ക്ക് വേണ്ടി സബ് ടൈറ്റിലിങ്ങ് ചെയ്ത് സിനിമമേഖലയിലേക്ക് മടങ്ങി വരികയാണ് താരം. ഇപ്പോഴിതാ സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡബ്ലുസിസിയെപ്പറ്റി പറയുകയാണ് താരം. സംഘടനയില്‍ ചേരുന്നത് ഓരോരുത്തരുടേയും വ്യക്തിപരമായിട്ടുളള കാഴ്ചപ്പാടാണെന്ന് ജോമോള്‍ പറയുന്നു.

ഡബ്ലുസിസിയെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നാല്ലാതെ അതിനെപ്പറ്റി കൂടുതലായി പഠിച്ചിട്ടില്ല. ഓരോരുത്തര്‍ അവര്‍ക്ക് നേരിട്ടിട്ടുളള അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ കോമണ്‍ ആയിട്ടുളള ഒരു കാര്യത്തിന് വേണ്ടിയിട്ടായിരിക്കും അവര്‍ ആ ഒരു സംഘടന തുടങ്ങിയിട്ടുണ്ടാവുക. ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്ന സമയത്ത് ഇങ്ങനെയൊരു സംഘടന തുടങ്ങണമെന്നോ സ്ത്രീയേയും പുരുഷനേയും താരതമ്യമോ ഒരു സുരക്ഷിതത്വമില്ലായ്മയോ എനിക്ക് തോന്നിയിട്ടില്ല. അന്ന് കാരവാന്‍ ഇല്ലാതിരുന്ന സമയമാണ്.

അരയന്നങ്ങളുടെ വീട് സിനിമ ഷൂട്ട് ചെയ്ത സമയത്ത് ഡ്രസ് മാറാന്‍ ഒരു വീട്ടില്‍ പോയിട്ടുണ്ട്. അങ്ങനെ ഒരു പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ഞാന്‍, എനിക്ക് വേറെ മറിച്ചൊന്നും അനുഭവപ്പെട്ടിട്ടില്ലാത്ത ഞാന്‍ എന്തിന്. ആ സംഘടന തുടങ്ങാന്‍ അവര്‍ക്ക് എന്തെങ്കിലും സിമിലര്‍ ആയിട്ടുളള സംഭവങ്ങളോ എന്തെങ്കിലും കാരണം ഉണ്ടാവും. എനിക്ക് അങ്ങനെയൊന്നും ഉണ്ടായിട്ടില്ലാത്തത് കൊണ്ട് എനിക്ക് അതിലൊരു മെമ്പറാവണമെന്ന് തോന്നിയിട്ടില്ല. എനിക്ക് അതില്‍ ഒരു പ്രശ്‌നമോ അവരുമായിട്ടൊരു പ്രശ്‌നമോ ഒന്നുമില്ല.

ഞാന്‍ അമ്മയിലെ മെമ്പറാണ്. എല്ലാവരും എന്നെ കാണുന്നു, ഞങ്ങള്‍ സൈന്‍ ചെയ്യുന്നു, ഞങ്ങള്‍ പഴയ ആള്‍ക്കാര്‍ എല്ലാവരും കാണുന്നു ,കുറേ നേരെ ഇരുന്ന് ചിരിക്കുന്നു. ഒരുമിച്ച് ഫുഡ് കഴിക്കുന്നു. വൈകുന്നേരം പോകുന്നു. അതില്‍ തീര്‍ന്നു. പിന്നീട് ഏതെങ്കിലും ഒരു ഫങ്ഷന് വെച്ച് ആരെയെങ്കിലും ഒക്കെ കാണുന്നു. അവര്‍ പരസ്പരം വിഷ് ചെയ്യുന്നു. അല്ലാതെ കൂടുതലായിട്ട് ഒന്നുമില്ല എനിക്ക്. എന്റെ ലൈഫില്‍ ക്ലോസായിട്ടുളള ആള്‍ക്കാര്‍ ഇവരാരുമല്ല.

അതുകൊണ്ട് എനിക്ക് ഒരു വിഷമം തോന്നുന്നില്ല. നമ്മള്‍ ആളികളുമായിട്ട് അടുക്കുമ്പോഴാണ് നമുക്ക് പ്രശ്‌നങ്ങളും അല്ലാത്തും ഉണ്ടാവുന്നത്. അല്ലാത്തവരുമായി ഞാന്‍ അകലം പാലിക്കുന്നു. അമ്മയുടെ ആനുവല്‍ ജനറല്‍ ബോഡി മീറ്റിങ്ങിനാണ് കൂടുതല്‍ സമയം ചെലവഴിച്ചിട്ടുളളത്. പിന്നെ അമ്മ അസോസിയേഷനുമായിട്ട് നടന്ന ഏഷ്യാനെറ്റ് അവാര്‍ഡിന് ലാലേട്ടനുമായൊരു ഡാന്‍സ് പെര്‍ഫോര്‍മന്‍സ് ചെയ്തിരുന്നു. അന്ന് മെമ്പേഴ്‌സുമായിട്ട് ഒരു പത്ത് ദിവസം ഉണ്ടായിരുന്നു. സംഘടനയില്‍ വരുന്നത് ഓരോരുത്തരുടേയും വ്യക്തിപരമായിട്ടുളള കാഴ്ചപ്പാടാണ്. അതിനെ കമന്റ് ചെയ്യാന്‍ ഞാന്‍ ആരുമല്ലെന്ന് ജോമോള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here