ജിഷ്ണുവിനെ ഞാൻ ആദ്യമായി കാണുന്നത് മരിച്ച് കിടക്കുമ്പോൾ ആണ് ,അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു ; ജോമോൾ

0
238

ലയാളികളുടെ ഇഷ്ട നടികളിൽ ഒരാളാണ് ജോമോൾ .വളരെ ചുരുക്കം സിനിമകിളിൽ മാത്രമാണ് ജോമോൾ അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്ത സിനിമകൾ മലയാളികളുടെ മനസ്സിൽ ഇപ്പോഴും മായാതെ കിടപ്പുണ്ട് .ബാലതാരമായി സിനിമയിലെത്തിയ ജോമോൾ പിന്നീട് നായിക പ്രാധാന്യം ഉള്ള ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവുകയായിരുന്നു.വിവാഹ ശേഷം സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തുവെങ്കിലും സമൂഹ മാധ്യമങ്ങളിൽ ജോമോൾ സജീവമാണ് .തന്റെ ജീവിതത്തിൽ നടക്കുന്ന ചെറിയ സംഭവവികാസങ്ങൾ ജോമോൾ സോഷ്യൽമീഡിയയിൽ ആരാധകർക്കായി പങ്കുവക്കാറുണ്ട് .പ്രമുഖ മാധ്യമത്തിന് ജോമോൾ നൽകിയ അഭിമുഖമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത് .നമ്മൾ സിനിമയിലൂടെ ശ്രദ്ധേയനായ ജിഷ്ണുവും താനും തമ്മിലുള്ള സുഹൃത്ത് ബന്ധത്തെക്കുറിച്ചാണ് താരം വാചാലയായി സംസാരിക്കുന്നത് .

” സിനിമ മേഖലയിൽ തനിക്ക് പറയത്തക്ക അടുത്ത ബന്ധങ്ങൾ ഒന്നുമില്ല. എന്നിരുന്നാലും ഇന്നസെന്റ് അങ്കിൾ, എൻ എഫ് വർഗീസ് അങ്കിൾ,ജിഷ്ണു എന്നിവരുമായി വളരെ കണക്റ്റഡ് ആയിരുന്നു .ഇവരുടെ മരണം എനിക്ക് മാനസികമായി ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു .ജിഷ്ണുവും ഞാനും ഫേസ്ബുക്കിൽ മാത്രമാണ് സംസാരിച്ചിട്ടുള്ളത് .ജിഷ്ണുവിന് വയ്യാത്ത സമയത്തുപോലും ഞങ്ങൾ പരസ്പരം മെസ്സേജ് അയക്കാറുണ്ടായായിരുന്നു .ഫേസ്ബുക്കിൽ ജിഷ്ണു ഒട്ടുമിക്കപ്പോഴും പോസ്റ്റ് ഇടാറുണ്ടായിരുന്നു .അതിന് കമന്റ് ചെയ്യൽ ആയിരുന്നു എന്റെ പ്രധാന പണി. ജിഷ്ണു തിരിച്ചും അതിന് റിപ്ലെ തരുമായിരുന്നു .ഞാൻ ജിഷ്ണുവിനെ എന്റെ ലൈഫിൽ ആദ്യമായി കാണുന്നത് ജിഷ്ണു മരിച്ചു കിടക്കുമ്പോൾ ആണ്.അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു. അറിഞ്ഞ ഉടനെ ഞാൻ ഹോസ്പിറ്റലിലും പോയിരുന്നു .ലൈഫിൽ മിസ് ചെയ്യുന്നതും ഇവരെ ഒക്കെ ആണ്. ” – ജോമോൾ പറയുന്നു.

സിനിമാമേഖലയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ജിഷ്ണു അർബുദബാധിതനായി മരണത്തിനു കീഴടങ്ങുന്നത്.ഇരുപത്തിയഞ്ചോളം സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത ജിഷ്ണു പ്രശസ്ത നടൻ രാഘവൻ്റെ മകനാണ്.നമ്മൾ എന്ന ചിത്രത്തിലൂടെ നായകനായി മലയാള ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ച ജിഷ്ണു തമിഴിൽ മിസ്സിസ് രാഘവൻ എന്ന ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.റബേക്ക ഉതുപ്പ് കിഴക്കേമലയാണ് ജിഷ്ണു അവസാനം അഭിനയിച്ച മലയാള ചിത്രം.1987 ല്‍ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയില്‍ രംഗപ്രവേശനം ചെയ്തത്. നമ്മൾ എന്ന ചിത്രത്തിൽ തുടങ്ങി ചൂണ്ട, വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട്, ടൂ വീലര്‍, ഫ്രീഡം, നേരറിയാന്‍ സി.ബി.ഐ, പൗരന്‍, പറയാം, ചക്കരമുത്ത്, നിദ്ര, ഓര്‍ഡിനറി എന്നിങ്ങിനെ ഇരുപത്തിയഞ്ചോളം ചിത്രങ്ങളിലൂടെ ഒരുപിടി നല്ല കഥാപാത്രങ്ങളെ സിനിമാ ലോകത്തിനു സമ്മാനിച്ച ശേഷം ആയിരുന്നു ജിഷ്ണു അരങ്ങൊഴിഞ്ഞത്.

 

LEAVE A REPLY

Please enter your comment!
Please enter your name here