ആദിപുരുഷിലെ രാമനാകാന്‍ പ്രഭാസ് നടത്തിയ തയ്യാറെടുപ്പുകള്‍…

0
757

എസ് രാജമൗലി എന്ന സംവിധായകന്റെ ഒറ്റചിത്രത്തിലൂടെ പ്രഭാസ് എന്ന നടന്റെ കരിയര്‍ ഗ്രാഫാണ് ഉയര്‍ന്നത്. ബാഹുബലി എന്ന ഒറ്റചിത്രത്തിലൂടെ വന്‍ ആരാധകരെയും സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ബാഹുബലിയെന്ന ചിത്രത്തിന് ശേഷം പുതിയ ബ്രഹ്‌മാണ്ഡ ചിത്രവുമായി പ്രഭാസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. വന്‍മുതല്‍ മുടക്കില്‍ ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് താരം തയ്യാറെടുത്തിരുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ പ്രഭാസിന് ട്രോളുകളുടെ പെരുമഴയായിരുന്നു നേരിടേണ്ടി വന്നത്. ഈ ട്രോളുകളിലൊന്നും അടിപതറാതെ നില്‍ക്കുകയായിരുന്നു പ്രഭാസ്.

 

അതേസമയം ആദിപുരുഷിനായി പ്രഭാസ് മാനസികമായും ശാരീരികമായും വലിയ തയ്യാറെടുപ്പുകളാണ് നടത്തിയത്. നടന്‍ സിനിമയ്ക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകളുടെ ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.കഠിനമായി വര്‍ക്കൗട്ടുകള്‍ മുതല്‍ കര്‍ശന ഭക്ഷണക്രമം വരെയാണ് പ്രഭാസിന്റെ ചിട്ടയേറിയ ജീവിതചര്യകളിലുള്‍പ്പെടുന്നത്. ഈ സിനിമയ്ക്ക്് വേണ്ടി ആഴ്ചയില്‍ ആറ് ദിവസമാണ് പ്രഭാസ് വ്യായാമം ചെയ്യുന്നത്. ജോഗിങ്ങ്, സൈക്ലിംഗ്, നീന്തല്‍ തുടങ്ങിയ കാര്‍ഡിയോ പരിശീലനങ്ങളും ഉണ്ടാകും. അതിനോടൊപ്പം ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധയോടെയാണ് പ്രഭാസ് കൈകാര്യം ചെയ്തിരുന്നത്. ചിക്കന്‍, മീന്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവയാണ് പ്രഭാസിന്റെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ബോഹൈഡ്രറ്റ് അടങ്ങിയ മട്ട അരി, ക്വിനോവ, മധുരക്കിഴങ്ങ് തുടങ്ങിയവയും നടന്റെ പട്ടികയിലുണ്ട്. മാംസാഹാരത്തോടൊപ്പം പഴങ്ങളും പച്ചക്കഴികളും ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 മുട്ടകളാണ് ദിവസവും പ്രഭാസ് കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്.

രാമായണത്തെ ആസ്പദമാക്കി നിര്‍മ്മിച്ച പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ട്രെയിലര്‍ മെയ് 9 ന് റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും തിയറ്ററുകളിലും ഒരേ സമയം ട്രെയിലര്‍ ഡ്രോപ്പ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. രാമനായി പ്രഭാസ് വേഷമിടുമ്പോള്‍ രാവണനായി എത്തുന്നത് സെയ്ഫ് അലിഖാനാണ്. പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

‘ആദിപുരുഷ്’ എന്ന ചിത്രം മികച്ച ദൃശ്യ വിസ്മയമായിരിക്കും എന്നാണ് പ്രതീക്ഷകള്‍. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്.’ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here