ദൃശ്യത്തിന് ശേഷം പ്രധാന കഥാപാത്രമാകാന്‍ നിരവധിപേര്‍ വിളിച്ചിരുന്നു: കലാഭവന്‍ ഷാജോണ്‍

0
140

ദൃശ്യത്തിന് ശേഷം പ്രധാന കഥാപാത്രമകാന്‍ നിരവധിപേര്‍ വിളിച്ചിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍. സിഐഡി രാമചന്ദ്രന്‍ റിട്ട എസ് ഐ യുടെ പ്രമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

കലാഭവന്‍ ഷാജോണിന്റെ വാക്കുകള്‍….

ദൃശ്യത്തിന് ശേഷം പ്രധാന കഥാപാത്രമാകുന്ന നിരവധി ചിത്രങ്ങളിലേക്ക് വിളിച്ചിരുന്നു. അങ്ങനയൊരു ട്രെന്‍ഡുണ്ടായിരുന്നു. മലയാള സിനിമയില്‍ ഹ്യുമര്‍ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം നേടിയാല്‍ നായകകഥാപാത്രമായി ചെയ്യിപ്പിക്കാറുണ്ട്. അങ്ങനെയൊരുട്രെന്‍ഡുണ്ടായിരുന്നു അങ്ങനെ കുറേപ്പേര്‍ എന്റെയടുത്തും വന്നിട്ടുണ്ടായിരുന്നു അതൊന്നും ചെയ്യാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല, ഒരു സിനിമയെന്ന് പറയുന്നത് പെട്ടെന്ന് സംഭവിക്കേണ്ട എളുപ്പത്തില്‍ നടക്കേണ്ട കാര്യമല്ലെന്ന് നമുക്ക് വ്യക്തമായിട്ടറിയാം.

അതേസമയം, കലാഭവന്‍ ഷാജോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രന്‍ റിട്ട. എസ്.ഐ. എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. സനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഷിജു മിസ്പാ. സനൂപ് സത്യന്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്.

മെയ് പതിനേഴിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് നര്‍മ്മവും ഉദ്വേഗവും നിലനിര്‍ത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മുപ്പത്തിമൂന്നുവര്‍ഷക്കാലം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്രൈംവിഭാഗത്തില്‍ പ്രവൃര്‍ത്തിച്ചതിനു ശേഷം വിരമിച്ചതാണ് എസ്.ഐ. രാമചന്രന്‍. ക്രൈം കേസ്സുകള്‍ തെളിയിക്കുന്നതില്‍ ഏറെ സമര്‍ത്ഥനായ രാമചന്ദ്രന്റെ സഹായം ഇപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റ് തേടുന്നു.

ഡിപ്പാര്‍ട്ട്‌മെന്റിനോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് സ്വന്തമായി ഒരു അന്വേഷണ ഏജന്‍സി ആരംഭിക്കുകയും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ബൈജു സന്തോഷ്, പ്രേംകുമാര്‍, സുധീര്‍ കരമന,ശ്രീകാന്ത് മുരളി, അസീസ് നെടുമങ്ങാട്, ബാലാജി ശര്‍മ്മ, ആനന്ദ് മന്മഥന്‍, തുഷാര പിള്ള,, ഉണ്ണിരാജാ പൗളി വത്സന്‍, ഗീതി സംഗീത, ബാദ്ഷാ റിയാന്‍, അരുണ്‍ പുനലൂര്‍, കല്യാണ്‍ഖാനാ, എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here