ധനുഷ് ചിത്രമായ രായനിലും എസ് ജെ സൂര്യ ഞെട്ടിക്കുമോ?

0
70

നുഷിന്റെ ആരാധകര്‍ രായന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ്. അത്രയ്ക്കും കൊലകൊല്ലി ലുക്കിലായിരുന്നു ധനുഷെത്തിയത്. രായന്റെ പുതിയൊരു അപ്‌ഡേറ്റും പുറത്തുവിട്ടിരിക്കുകയാണ്. വിശാലിന്റെ മാര്‍ക്ക് ആന്റണിയില്‍ വില്ലന്‍ കഥാപാത്രമായി എത്തി പ്രേക്ഷകരെ ആവേശത്തിലാക്കിയ എസ് ജെ സൂര്യ രായനില്‍ ധനുഷിന്റെയും എതിര്‍പക്ഷത്തുണ്ടാകുമെന്നാണ് റി്പപോര്‍ട്ട്. മൊട്ടയടിച്ച് കയ്യിലും വസ്ത്രത്തിലും ചോരക്കറ പറ്റിയ വേഷത്തിലാണ് ധനുഷ് പോസ്റ്ററില്‍ ഉള്ളത്. ഒപ്പം ഒരു വണ്ടിയുടെ മുകളിലായി കത്തിയുമായി ഇരിക്കുന്ന കാളിദാസ് ജയറാമിനെയും സന്ദീപ് കിഷനെയും കാണാം.

സംവിധാനം നിര്‍വഹിക്കുന്നതും ധനുഷ് തന്നെയാണ്. നിത്യ മേനന്‍, എസ് ജെ സൂര്യ, സുന്ദീപ് കൃഷന്‍, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്‌റ വിജയന്‍. അനിഖ സുരേന്ദ്രന്‍, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ധനുഷ് സംവിധാനം ചെയ്യുന്ന രായനില്‍ വേഷമിടുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‌മാനാണ്. സണ്‍ പിക്‌ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. ചിത്രത്തിന്റെ റിലീസ് 2024ല്‍ തന്നെയുണ്ടാകും.

കഴിഞ്ഞവര്‍ഷം ജൂലായിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായന്‍. 2017-ല്‍ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രന്‍, പ്രിയാ വാര്യര്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന നിലവുക്ക് എന്‍മേല്‍ എന്നടീ കോപം എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്.

ധനുഷ് നായകനായി വേഷമിട്ട് എത്തിയ ചിത്രം ക്യാപ്റ്റന്‍ മില്ലര്‍ വിജയമായിരുന്നു. സംവിധാനം അരുണ്‍ മതേശ്വരാണ്. പ്രിയങ്ക മോഹനാണ് നായികയായത്. ചിത്രത്തിലെ ധനുഷിന്റെ പ്രകടനം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തിരക്കഥയെഴുതിയതും അരുണ്‍ മതേശ്വരനാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സിദ്ധാര്‍ഥാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം പകര്‍ന്നത്.

ധനുഷ് നായകനായി വേഷമിട്ട് മുമ്പെത്തിയ ചിത്രം വാത്തി ഹിറ്റായിരുന്നു. വെങ്കി അറ്റ്‌ലൂരിയായിരുന്നു വാത്തി തിരക്കഥയെഴുതി സംവിധാനം ചെയ്തത്. മലയാളി നടി സംയുക്തയായിരുന്നു നായികയായത്. സംഗീതം ജി വി പ്രകാശ് കുമാറായിരുന്നു. ജെ യുവരാജാണ് വാത്തിയുടെ ഛായാഗ്രാഹണം. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിച്ചിരിക്കുന്നത്. സമുദ്രക്കനിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here