“പ്രമുഖ നടന്‍ എന്റെ രണ്ട് വര്‍ഷം നഷ്ടപ്പെടുത്തി”: അനീഷ് ഉപാസന

0
1048

പ്രമുഖ നടന്‍ എന്റെ രണ്ട് വര്‍ഷമാണ് നഷ്ടപ്പെടുത്തിയെന്ന് അനീഷ് ഉപാസന. തന്റെ നാലാമത്തെ സിനിമയായ ‘ജാനകീ ജാനേ’യുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അനീഷ് ഉപാസന ഇക്കാര്യം വ്യക്തമാക്കിയത്.

അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്…

മൂന്ന് സിനിമകള്‍ക്ക് ശേഷം ഡയറക്ട് ചെയ്യുന്ന നാലാമത്തെ സിനിമയാണ് ജാനകി ജാനേ. എന്തു കൊണ്ടാണ് നാലാമത്തെ സിനിമ സംവിധാനം ചെയ്യാന്‍ ഇത്രയും സമയമെടുത്തതെന്ന് ചോദിച്ചപ്പോഴാണ് അനീഷ് ഉപാസന ഇക്കാര്യം മനസ്
തുറന്നു സംസാരിച്ചത്.

ഞാനെഴുതിയ മധുരകിനാവ് എന്ന സിനിമ കോവിഡ് സമയമായതു കൊണ്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. നേരത്തെ ചെയ്തിരുന്ന മൂന്ന് സിനിമകളും ഞാനെഴുതിയിരുന്നില്ല. പക്ഷേ എഴുതാനുള്ള ഇഷ്ടം കൊണ്ടാണ് ഞാന്‍ മധുരകിനാവ് എഴുതിയത്. തിരക്കഥയെഴുതി സിനിമ ചെയ്യാനുള്ള ആഗ്രഹം കൊണ്ട് വളരെയേറെ സമയമെടുത്ത എഴുതിയ സിനിമയാണ് ഇത്.

മധുരകിനാവ് എന്ന സിനിമയുടെ കഥ ഒരു ‘പ്രമുഖ നടനു’മായി ഞാന്‍ സംസാരിച്ചു. സിനിമയുടെ കഥ കേട്ടു കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിനും വളരെയേറേ ഇഷ്ടമായി. അതിനുശേഷം ഞാന്‍ മുഴുവന്‍ തിരക്കഥ അദ്ദേഹത്തെ പറഞ്ഞ് കേള്‍പ്പിച്ചു. എന്താണെന്ന് വെച്ചാല്‍ ‘ഏകദേശം രണ്ട് വര്‍ഷം കഴിഞ്ഞാണ് എന്റെ അടുത്ത് ഈ സിനിമയില്‍ അഭിനയിക്കാനുള്ള ആത്മവിശ്വാസം കുറവാണെന്ന് അദ്ദേഹം പറഞ്ഞത്’. പക്ഷേ ഈ രണ്ടുവര്‍ഷവും അദ്ദേഹത്തിന്റെ പുറകേ നടക്കുകയായിരുന്നു ഞാന്‍. അതുവരെ ഈ ഡേറ്റില്‍ സിനിമ ചെയ്യാമെന്ന് വരെ പറഞ്ഞു. ഇക്കാര്യം അദ്ദേഹം ആദ്യം പറഞ്ഞിരുന്നുവെങ്കില്‍ എന്റെ രണ്ടുവര്‍ഷം നഷ്ടപ്പെടുകയില്ലായിരുന്നു. അതെന്നെ മാനസികമായി തളര്‍ത്തിക്കളഞ്ഞു. അങ്ങനെയാണ് ഞാന്‍ മധുരകിനാവ് സിനിമ അവിടെ ഉപേക്ഷിച്ചത്. പക്ഷേ അങ്ങനെയൊരിക്കലും വിട്ടുകളയാന്‍ സാധിക്കാത്തതാണ് എനിക്ക് സിനിമയെന്നും അനീഷ് പറഞ്ഞു.

മധുരകിനാവ് സിനിമ മറ്റൊരു നടനുമായി ചേര്‍ന്ന് ഡിസംബറില്‍ ആരംഭിക്കും. എന്റെ ഈ സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാവ് വരെ ഉണ്ടായിരുന്നു. ഈ നടന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്, എന്നോട് നല്ല രീതിയില്‍ സൗഹൃദം സൂക്ഷിക്കുന്ന ഒരാളുമാണ്. പക്ഷേ എന്റെ സിനിമകള്‍ തീയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കാന്‍ സാധിക്കാത്തതാവാം അദ്ദേഹത്തെ അങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോള്‍ അതായിരിക്കാം ശരി. പക്ഷേ ഇന്നും ഞാന്‍ അദ്ദേഹത്തിനോട് കഥ പറയാനും, സിനിമയില്‍ അഭിനയിപ്പിക്കാനും ഇന്നും താല്‍പ്പര്യമാണ്. എനിക്ക് അദ്ദേഹത്തോട് ദേഷ്യം ഒന്നുമില്ല, വിഷമമാണ്. എന്റെ രണ്ടുവര്‍ഷമാണ് ആ നടന്‍ നഷ്ടപ്പെടുത്തിയത്.

താല്‍പ്പര്യമില്ലെങ്കില്‍ വേണ്ട എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ഈ കഥ വേറെ നടന്‍മാരോട് പറഞ്ഞാലും മതിയെന്ന് എന്നോട് പറഞ്ഞാലും മതിയായിരുന്നു. ആ നടന്‍ ചെയ്യുമെന്ന് വിശ്വസിച്ചാണ് ഞാന്‍ രണ്ട് വര്‍ഷം അദ്ദേഹത്തിന്റെ പുറകേ നടന്നതെന്നും അനീഷ് ഉപാസന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here