‘ഓള’ത്തില്‍ കിളി പോയ കഥാപാത്രം , അപ്പോള്‍ അധികം പണിയെടുക്കേണ്ടല്ലോ: അര്‍ജുന്‍ അശോകന്‍

0
166

ഞാന്‍ തെരഞ്ഞെടുത്ത സിനിമകളില്‍ നിന്ന് വ്യത്യസ്തത തോന്നിയത് കൊണ്ടാണ് ഈ കഥാപാത്രം തെരഞ്ഞെടുത്തതെന്ന് നടന്‍ അര്‍ജുന്‍ അശോകന്‍. ഒരേ രീതിയില്‍ കഥാപാത്രങ്ങള്‍ ചെയ്താല്‍ ശരിക്കും ബോറടിക്കുമെന്നും ഓളം എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞു.

അര്‍ജുന്‍ അശോകന്റെ വാക്കുകള്‍…

ഞാന്‍ തെരഞ്ഞെടുത്ത സിനിമകളില്‍ നിന്ന് വ്യത്യസ്തത തോന്നിയത് കൊണ്ടാണ് ഈ കഥാപാത്രം ചെയ്യാന്‍ ചെയ്യാന്‍ ആദ്യം തന്നെ ഒകെ പറഞ്ഞത്. ഒരേ രീതിയില്‍ കഥാപാത്രങ്ങള്‍ ചെയ്താല്‍ ശരിക്കും ബോറടിക്കും. ഈ കഥ കേട്ടപ്പോള്‍ ഇത് കുറച്ച് കിളി പോയ ടൈപ്പ് കഥാപാത്രമാണ് അപ്പോള്‍ അധികം പണിയെടുക്കേണ്ട എന്ന് തോന്നിയത് കൊണ്ടാണ് ഈ സിനിമ ചെയ്തത്.

പിന്നെ സിനിമയിലെ പേരും അര്‍ജുന്‍ അശോകന്‍ എന്ന് തന്നെയാണ്. ഹരിശ്രീ അശോകന്‍ തന്നെയാണ് അച്ഛനായിട്ട് അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന് ഒരു അസുഖമുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ആ അസുഖം ഉളളവര്‍ എങ്ങനെയായിരിക്കും പെരുമാറുക എന്നത് അത്യാവശ്യം നമ്മള്‍ തപ്പി കണ്ടുപിടിച്ചു.

അതേസമയം,അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ”ഓളം” എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. പുനത്തില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി എസ് അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലെനയും വി എസ് അഭിലാഷും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം നൗഫല്‍ പുനത്തില്‍ ആണ് നിര്‍മ്മിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജീവിതവും ഫാന്റസിയും ഇടകലര്‍ന്നിരിക്കുന്നു. അര്‍ജുന്‍ അശോകനും ഹരിശ്രീ അശോകനും യഥാര്‍ത്ഥ ജീവിതത്തില്‍ എന്നപോലെ ഇതിലും അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്. അതും അവരുടേതായ പേരുകളില്‍ തന്നെ. ലെന ബിനു പപ്പു, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഛായാഗ്രഹണം നീരജ് രവി ആന്‍ഡ് അഷ്‌കര്‍. എഡിറ്റിംഗ് ഷംജിത്ത് മുഹമ്മദ്, അര്‍ജുന്‍ അശോകന്‍ ചിത്രം 2023-ല്‍ മലയാള സിനിമയ്ക്ക് ലഭിച്ച ആദ്യത്തെ ഹിറ്റായിരുന്നു രോമാഞ്ചം. ഫെബ്രുവരി 3 ന് ആയിരുന്നു ചിത്രം റിലീസിന് എത്തിയത്. നിരവധി ദിവസം രോമാഞ്ചം തീയേറ്ററുകളില്‍ വിജയഗാഥ തുടര്‍ന്നു.50 ദിവസങ്ങള്‍ക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയ ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്.തീയേറ്ററുകളില്‍ ലഭിച്ച വലിയ സ്വീകാര്യത ചിത്രത്തിന് ഒടിടിയിലും ലഭിച്ചു.

രോമാഞ്ചം ഇപ്പോഴും ചില തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും പ്രധാന തീയേറ്ററുകളില്‍ ഒന്നായ തിരുവനന്തപുരം എരീസ് പ്ലെക്‌സില്‍ രോമാഞ്ചം നേടിയ കളക്ഷന്‍ പുറത്തുവന്നിരുന്നു . 58885 ടിക്കറ്റുകളാണ് തീയേറ്ററില്‍ രോമാഞ്ചത്തിനായി വിറ്റത്.നല്ല ഒരു ചിരിപ്പടം എന്ന നിലയിലാണ് രോമാഞ്ചം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടത്. ജിത്തു മാധവനാണ് രോമാഞ്ചം സംവിധാനം ചെയ്ത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങി നിരവധി താരങ്ങള്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here