സ്വന്തം ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചയാളാണ് ബാബുചേട്ടന്‍: നാദിര്‍ഷ

0
182

സെക്രട്ടറി സ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചയാളാണ് ബാബുചേട്ടനെന്ന് സംവിധായകനും നടനുമായ നാദിര്‍ഷ. മ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗത്തിലാണ് നാദിര്‍ഷ ഇടവേളബാബുവിനെക്കുറിച്ച് സംസാരിച്ചത്.

നാദിര്‍ഷയുടെ വാക്കുകള്‍….

ഇടവേളബാബു സ്ഥിരമായി പോകുന്നതല്ല. സെക്രട്ടറി സ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് വിശ്രമം വേണമെന്ന് പറഞ്ഞു. വേറൊരാളെ ഏല്‍പ്പിച്ചു. പ്രവര്‍ത്തനങ്ങളെക്കുറിച്ച് മതിപ്പുണ്ടായിരുന്നു. ഞങ്ങളെല്ലാവരും വീണ്ടും നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരത്തിലാണ് മാറിയത്.


അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.

2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here