ബേസില്‍ ചിത്രം ‘ഫാലിമി’ റിലീസ് നീട്ടി; നവംബര്‍ 17 ന് ചിത്രം തീയേറ്ററുകളിലേക്കും

0
83

ബേസില്‍ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ഫാലിമിയുടെ റിലീസ് നീട്ടി. നവംബര്‍ 17 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി. നേരത്തെ നവംബര്‍ 10ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. നവാഗതനായ നിതിഷ് സഹദേവ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മുഹ്‌സിന്‍ പെരാരിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

പ്രേക്ഷകരില്‍ ചിരി നിറയ്ക്കുന്ന ചിത്രമായിരിക്കും ഫാലിമി എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. പുറത്തിറങ്ങിയ ഗാനവും സിനിമ തികച്ചും ഒരു ഫീല്‍ ഗുഡ് ചിത്രമായിരിക്കും എന്ന സൂചനയാണ് നല്‍കുന്നത്. ജഗദീഷും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അച്ഛനും മകനുമായാണ് ജഗദീഷും ബേസിലും ചിത്രത്തിലെത്തുന്നത്. ഇവരുടെ കോമ്‌ബോ തിയേറ്ററില്‍ വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷ.

ജാനേമന്‍, ജയ ജയ ജയ ജയ ഹേ എന്നി ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്സ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഫാലിമി. ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേ നിര്‍മ്മിച്ചതും ഈ ബാനറുകള്‍ ചേര്‍ന്നാണ്. പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്റെര്‍റ്റൈനര്‍ ആയ ചിത്രം റീലീസിന് തയാറെടുക്കയാണ്. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് നായകനാകുന്നു. ഫാലിമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് വളരെ വേഗം സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു.

ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എഡിറ്റര്‍ നിതിന്‍ രാജ് ആരോള്‍. ഡി ഒ പി ബബ്ലു അജു, സംഗീത സംവിധാനം വിഷ്ണു വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനാണ്.

ജോണ്‍ പി എബ്രഹാം, റംഷി അഹമ്മദ്, ആദര്‍ശ് നാരായണന്‍ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്. മേക്ക് അപ് സുധി സുരേന്ദ്രന്‍.ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാരന്‍, കോസ്റ്റും ഡിസൈനെര്‍ വിശാഖ് സനല്‍കുമാര്‍. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്സിങ് വിപിന്‍ നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് രാജ്, ത്രില്‍സ് പി സി സ്റ്റണ്ട്സ്, വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് അമല്‍ സി സാധര്‍, ടൈറ്റില്‍ ശ്യാം സി ഷാജി, ഡിസൈന്‍ യെല്ലോ ടൂത്ത് എന്നിവരുമാണ്.

അതേസമയം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഗ്ലിംപ്സ് വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഗ്ലിപ്സില്‍ രസകരമായ നിമിഷങ്ങളാണ് ആരാധകര്‍ക്കായി ഒരുക്കിയിരുന്നത്. അതേസമയം.സംവിധായകന്‍ ജിത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ നായകനാകാന്‍ ബേസില്‍ ജോസഫ്. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകനും നടനുമായ ബേസില്‍ ജോസഫും ജിത്തു ജോസഫ് ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി നേര് എന്ന സിനിമ ഒരുക്കുകയാണ് ജിത്തു ജോസഫ്. ഈ സിനിമ പൂര്‍ത്തിയായാല്‍ ഉടന്‍ ബേസില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ബേസില്‍ ജോസഫിന്റെ ജാനേമന്നും, ജയ ജയ ജയ ജയ ഹേയും പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിച്ച സിനിമകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here