ഭാസിയും ഷെയ്‌നും ലൊക്കേഷനിൽ കാട്ടിക്കൂട്ടിയത്; തുറന്നടിച്ച് രഞ്ജിത്ത്

0
2520

 EXCLUSIVE INTERVIEW

ശ്രീനാഥ് ഭാസിയുടെയും ഷെയിൻ നിഗത്തിന്റെയും ശല്യം സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണെന്ന് നിർമ്മാതാവ് രഞ്ജിത്ത്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

 

 

രഞ്ജിത്തിന്റെ വാക്കുകൾ…

ഒരു നിർമ്മാതവ് എന്ന നിലയിൽ അങ്ങേയറ്റം സഹിക്കാൻ പറ്റാത്ത കാര്യമാണ് നടന്നു കൊണ്ടിരിക്കുന്നത്. സംഘടനയിലെ എല്ലാ ഭാരവാഹികളും മറ്റു പ്രധാന ആളുകളും പത്രസമ്മേളനത്തിൽ ഉണ്ടായിരുന്നു. നിർമ്മാതാവിന് സിനിമയിൽ ഒരു മനസമാധാനത്തോടെ നിൽക്കാൻ പറ്റിയില്ലെങ്കിൽ അവിടെ അതിനോട് പ്രതികരിക്കേണ്ടി വരും. നിർമ്മാതാക്കളുടെ സംഘടന എന്ന് പറയുന്നത് വളരെ ശക്തമായ ഒരു സംഘടനയാണ്. അപ്പോൾ ഒരു പ്രശ്നം വരുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. ഈ സംഘടന എന്ന് പറയുന്നത് കുറെ കാലങ്ങളായി വലിയ വലിയ ആളുകൾ പടുത്തുയർത്തിയതാണ്. ശ്രീനാഥ് ഭാസിയുടെയും ഷെയിൻ നിഗത്തിന്റെയും ശല്യം സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.

2019 ൽ ഷെയിൻ നിഗത്തിനെതിരെ ആരോപണം ഉണ്ടായപ്പോൾ അതിനെതിരെ പ്രതികരിക്കുകയും നടപടിയെടുക്കുകയും ചെയ്തതാണ്. സംഘടനയിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തിരുന്നു. വിലക്ക് എന്ന് പറയുന്നത് മാധ്യമങ്ങളിൽ ഉപയോഗിച്ചതായിരുന്നു. വിലക്ക് അല്ല, ശരിക്കും ഞങ്ങൾക്ക് അതിനോട് നിസ്സഹകരിക്കാനേ പറ്റുകയുള്ളൂ. സിനിമയെടുക്കുന്ന നിർമ്മാതാക്കൾക്ക് ഇവരെ വച്ച് സിനിമ എടുക്കാതിരിക്കാൻ പറ്റും. നമ്മൾ നിർമ്മിച്ച സിനിമകളിൽ അഭിനയിച്ച് വളർന്നു വന്ന താരങ്ങൾ പിന്നീട് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുമ്പോൾ അതിനോട് ശക്തമായി പ്രതികരിക്കുവാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇന്ന് സംഘടനയെല്ലാം വിളിച്ചു കൂട്ടിയപ്പോൾ ഞങ്ങളെ അത്ഭുദപ്പെടുത്തിയ കാര്യം മറ്റു സംഘടനകൾക്കെല്ലാം സഹിക്കാൻ പറ്റുന്നതിലും അധികം ശല്യമാണെന്നതാണ്.

പഴയ കാലഘട്ടങ്ങളിലെ നടന്മാരെ നോക്കൂ, മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയുമൊക്കെ എന്തൊരു അച്ചടക്കത്തോട് കൂടിയാണ് നിർമ്മാതാക്കളുടെ കൂടെ നിന്ന് സഹകരിച്ച് സിനിമയെ പ്രശസ്തിയിലേക്കെത്തിച്ചത്. അവർ കാണിക്കാത്ത കാര്യം എന്തിനാണ് മറ്റുള്ളവർ കാണിക്കുന്നത്. പിന്നീട് വന്ന ദിലീപ്, പൃഥ്വിരാജ്, ജയറാം ഉൾപ്പെടെയുള്ളവരൊന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല.

നമുക്ക് എവിടെയാണ് കുഴപ്പം സംഭവിച്ചതെന്ന് വച്ചാൽ പുതിയ കാലഘട്ടം എന്ന് പറയുന്നത് മാർക്കറ്റിങ് എന്ന് പറയുന്നത് ചിലപ്പോൾ ഓൺലൈനിൽ ആയിരിക്കാം, അല്ലെങ്കിൽ സമൂഹത്തിൽ ആയിരിക്കാം തങ്ങൾ ഇതിനേക്കാൾ വലിയ ആളുകളാണെന്നുള്ള ഒരു അബദ്ധ ധാരണയുണ്ട്. ഈ അബദ്ധ ധാരണ വച്ചിട്ടാണ് ഇവർ പെരുമാറുന്നത്. ഇവർ ബോധത്തോടെയാണോ പെരുമാറുന്നതെന്ന് എനിക്ക് പലപ്പോഴും സംശയമുണ്ട്. ഇവരുടെ പ്രൊമോഷനും ഇന്റർവ്യൂവും കണ്ടാൽ അറിയാമല്ലോ എത്ര ബോധത്തോട് കൂടിയാണ് ഇരിക്കുന്നതെന്ന്. ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും പോലെയുള്ളവരാണ് സിനിമയിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ഷെയിൻ നിഗവും ശ്രീനാഥ് ഭാസിയും നിർമ്മാതാക്കൾക്ക് ഇത്രയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയത് കൊണ്ടാണ് ഈ നടപടി എടുക്കേണ്ടി വന്നത്. രണ്ടു പേരുടെയും പേരിൽ പരാതികൾ വന്നിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിൽ അവർ അഭിനയിച്ച നമ്മുടെ സംഘടനയിൽ എൻ ഒ സി കൊടുത്തുപോയ ഒന്നുരണ്ട് ചെറിയ പടങ്ങൾ മാത്രമായേ ഞങ്ങൾ സഹകരിക്കുകയുള്ളൂ.

അവസാനമായി എല്ലാ സംഘടനകളും ഒരുമിച്ചെടുത്ത് തീരുമാനിച്ച നടപടി എന്താണെന്നു വച്ചാൽ “അവർ നന്നാവുകയാണെങ്കിൽ ആലോചിക്കാം” എന്നതാണ്. നിർമ്മാതാവിന് സിനിമ എടുക്കാതിരിക്കാൻ കഴിയില്ല. ഷെയിൻ നിഗത്തെയും ശ്രീനാഥ് ഭാസിയെയും നിശിതമായി വിമർശിച്ചിരിക്കുകയാണ്‌ രഞ്ജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here