‘ബിച്ച​ഗാഡു 2 ‘ വിജയം ; ഭിക്ഷാടകർക്ക് വിരുന്നൊരുക്കി വിജയ് ആന്റണി

0
146

വിജയ് ആന്റണിയുടെ പിച്ചൈക്കാരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘പിച്ചൈക്കാരൻ 2 ‘. വിജയ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മെയ് 19 നായിരുന്നു ചിത്രത്തിന്റെ റിലീസ്. ‘ബിച്ച​ഗാഡു 2 ‘ എന്ന പേരിൽ ചിത്രം തെലുങ്കിലും ഇറങ്ങിയിരുന്നു. ചിത്രത്തിന് തെലുങ്കിൽ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും ലഭിച്ചുകൊണ്ടിരിക്കുകയാണ്.

pichaikkaran

 

ഇപ്പോഴിതാ തെലുങ്കിലെ മികച്ച വിജയം ആഘോഷിക്കുകയാണ് വിജയ് ആന്റണിയും അണിയറപ്രവർത്തകരും. നേരത്തെ തിരുപ്പതിയിലെ ഭിക്ഷക്കാർക്ക് ചെരിപ്പുകളും പുതപ്പുകളും അദ്ദേഹം നൽകിയിരുന്നു. അതിനുപുറമെ ആന്ധ്ര ഈസ്റ്റ് ​ഗോദാവരി ജില്ലയിലെ രാജാമുൻഡ്രിയിലെ ഒരുകൂട്ടം ആളുകൾക്ക് വിരുന്ന് ഒരുക്കുകയും ചെയ്തു. അവിടുത്തെ ഏറ്റവും വലിയ ഹോട്ടലിൽ ആയിരുന്നു വിരുന്ന്. ഇതിന്റെ വീഡിയോ താരം തന്നെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. തെലുങ്ക് , മലയാളം , കന്നഡ , ഹിന്ദി ഭാഷകളിലെ മൊഴിമാറ്റം ചെയ്ത പതിപ്പുകൾക്കൊപ്പം 2023 ഏപ്രിൽ 14 ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പകർപ്പവകാശ ലംഘന ആരോപണത്തെത്തുടർന്ന് അത് മാറ്റി വച്ചിരുന്നു. അതിനുശേഷം ചിത്രം 2023 മെയ് 19-ന് പുറത്തിറങ്ങി.

Pichaikkaran-2-Movie-Poster-1

 

പിച്ചൈക്കാരൻ 2 വിന്റെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ, സിനിമയുടെ കഥ കോപ്പിയടിച്ചതാണെന്ന് കാണിച്ച് വിജയ് ആന്റണി ഫിലിം കോർപ്പറേഷനെതിരെ ഐവുകൂടത്തിന്റെ നിർമ്മാതാവ് വി.രാജഗണപതി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യരുതെന്നും വി.രാജഗണപതി അഭ്യർഥിച്ചു. വിവാദങ്ങൾക്കൊടുവിൽ ഭാഷാതീതമായി ‘പിച്ചൈക്കാരൻ 2 ‘ വിജയകരമായി മുന്നോട്ടു പോയിരുന്നു.

 

വിജയ് ആന്റണി ഫിലിം കോര്‍പറേഷന്റെ ബാനറില്‍ ഫാത്തിമ വിജയ് ആന്റണി നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനവും സംഗീത സംവിധാനവും എഡിറ്റിംഗും നിര്‍വഹിക്കുന്നത് വിജയ് ആന്റണി തന്നെയാണ്. കാവ്യാ താപ്പര്‍, ഡാറ്റോ രാധ രവി, വൈ ജി മഹേന്ദ്രന്‍, മന്‍സൂര്‍ അലി ഖാന്‍, ഹരീഷ് പേരടി, ജോൺ വിജയ്, ദേവ് ഗില്‍, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

pichaikkaran 2

 

സ്റ്റാര്‍ നെറ്റ് വര്‍ക്കാണ് ചിത്രത്തിന്റെ ഓള്‍ ഇന്ത്യ സാറ്റിലൈറ്റ് റൈറ്റ്സ് ആന്‍ഡ് ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ലൈന്‍ പ്രൊഡ്യുസര്‍ – സാന്ദ്ര ജോൺസൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – നവീന്‍ കുമാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ – കൃഷ്ണപ്രഭു, ഛായാഗ്രഹണം – ഓം നാരായണന്‍, ഡി ഐ – കൗശിക് കെ എസ് , എഡിറ്റര്‍ – വിജയ് ആന്റണി, അസോസിയേറ്റ് എഡിറ്റര്‍ – ദിവാകര്‍ ഡെന്നിസ് , ആര്‍ട്ട് ഡയറക്ടര്‍ – അരു സ്വാമി, മലയാളം സംഭാഷണ രചയിതാവ് – ജോളി ഷിബു, ലിറിക്സ്- നന്ദു ശശിധരന്‍, ഡബ്ബിങ്ങ് ഡയറക്ടര്‍- ഷിബു കല്ലാര്‍, പി ആര്‍ ഒ – ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here