നടന്‍ അല്ലു അര്‍ജുനെതിരെ കേസ്; തിരഞ്ഞെടുപ്പ് ചട്ടം മറികടന്നുകൊണ്ട് ആള്‍ക്കൂട്ടം സൃഷ്ടിച്ചതിന്

0
110

ടന്‍ അല്ലു അര്‍ജുനും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എ രവി ചന്ദ്ര കിഷോറിനുമെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചട്ടം മറികടന്നുകൊണ്ട് ആള്‍ക്കൂട്ടം സൃഷ്ടിച്ചു എന്നാണ് ഇരുവര്‍ക്കുമെതിരെ നന്ദ്യാല്‍ പൊലീസ് കേസെടുത്തത്.

കഴിഞ്ഞദിവസം രവി ചന്ദ്രയുടെ വസതിയില്‍ അല്ലു അര്‍ജുന്‍ സന്ദര്‍ശനം നടത്തിയിരുന്നു. എം.എല്‍.എയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അല്ലു അര്‍ജുനെ കാണാന്‍ നിരവധി ആരാധകരാണ് കാത്തുനിന്നിരുന്നത്.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം പിന്നീട് അല്ലു അര്‍ജുന്‍തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ഇരുവര്‍ക്കുമെതിരെ നന്ദ്യാല്‍ പോലീസ് ആണ് കേസെടുത്തത്. സ്‌പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച മുതലായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം ആയത്. ഇന്നലെ പ്രചാരണത്തിനായി എത്തിയ അല്ലു അര്‍ജ്ജുന്‍ മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമായിരുന്നു പ്രചാരണ പരിപാടികളില്‍ പങ്കെടുത്തത്. അതേസമയം താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും, സുഹൃത്തിനെ സഹായിക്കാന്‍ വേണ്ടിയാണ് മണ്ഡലത്തില്‍ എത്തിയത് എന്നുമായിരുന്നു അല്ലു അര്‍ജ്ജുന്റെ പ്രതികരണം.

വരാനിരിക്കുന്ന ആന്ധ്രാപ്രദേശ് തെരഞ്ഞെടുപ്പില്‍ ജനസേന പാര്‍ട്ടി നേതാവ് പവന്‍ കല്യാണിനെ പിന്തുണച്ച് നടന്‍ അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. പിതാംപുരം മണ്ഡലത്തില്‍ നിന്നാണ് പവന്‍ കല്യാണ്‍ മത്സരിക്കുന്നത്. തന്റെ അമ്മാവനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു എന്ന് താരം സമൂഹമാദ്ധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
‘ ഈ തെരഞ്ഞെടുപ്പ് യാത്രയില്‍ അങ്ങേയ്ക്ക് എന്റെ എല്ലാവിധ ആശംസകളും. ജീവിതം ജനസേവനത്തിനായി സമര്‍പ്പിക്കാനെടുത്ത അങ്ങെയുടെ തീരുമാനത്തില്‍ എനിക്ക് അഭിമാനം തോന്നുന്നു. ഒരു കുടുംബാംഗം എന്ന നിലയില്‍ എന്റെ സ്നേഹവും പിന്തുണയും എന്നും അങ്ങെയ്ക്കൊപ്പം ഉണ്ടാകും. ആഗ്രഹിക്കുന്നത് നേടിയെടുക്കാന്‍ സാധിക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.’ അല്ലു അര്‍ജുന്‍ എക്‌സില്‍ കുറിച്ചു.

നേരത്തെ പവന്‍ കല്യാണിന് പിന്തുണ അറിയിച്ച് നടനും ജ്യേഷ്ഠനുമായ ചിരഞ്ജീവിയും യുവതാരം നാനിയും രംഗത്തെത്തിയിരുന്നു. പവന്‍ കല്യാണിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ഒരു വീഡിയോ നടന്‍ എക്സില്‍ പങ്കുവച്ചു. ‘പ്രിയപ്പെട്ട പവന്‍ കല്യാണ്‍ നിങ്ങള്‍ വലിയൊരു രാഷ്ട്രീയ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. നിങ്ങളടങ്ങുന്ന സിനിമാ കുടുംബത്തിലെ അംഗമെന്ന നിലയില്‍ താങ്കള്‍ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ എന്നായിരുന്നു നാനി കുറിപ്പിലെഴുതിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here