സിഐഡി രാമചന്ദ്രന്‍ റിട്ടയേര്‍ഡ് എസ്‌ഐ നാളെ തീയേറ്ററിലേക്ക്

0
132

സനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിഐഡി രാമചന്ദ്രന്‍ റിട്ടയേര്‍ഡ് എസ്‌ഐ എന്ന ചിത്രം മെയ് 17 ന് (നാളെ) റിലീസ് ചെയ്യും. മെയ് 24 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സി ഐ ഡി രാമചന്ദ്രന്‍ ആയി എത്തുന്നത് ഷാജോണ്‍ ആണ്.

കലാഭവന്‍ ഷാജോണ്‍, അനു മോള്‍, സുധീര്‍ കരമന, ബൈജു സന്തോഷ്, പ്രേംകുമാര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെയാണ് ഈ ചിതത്തിന്റെ കഥാപുരോഗതി. ഒരു ഗ്രാമപ്രദേശവും ഒരു നഗരവും കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. തിരുവനന്തപുരം നഗരത്തിലാണ് കഥ പുരോഗമിക്കുന്നത്. മുപ്പത് വര്‍ഷങ്ങള്‍ക്കു മേല്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസില്‍ ക്രൈം വിഭാഗത്തില്‍ പ്രവര്‍ത്തിച്ചതിനു ശേഷം വിരമിച്ചതാണ് എസ്‌ഐ രാമചന്ദ്രന്‍.

ഓരോ പൊലീസ് സ്റ്റേഷനിലും പല വിഭാഗങ്ങളുണ്ട്. ക്രൈം, ലോ ആന്റ് ഓര്‍ഡര്‍ അങ്ങനെ പല വിധത്തില്‍. തുടക്കകാലം മുതല്‍ ക്രൈം വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു പോന്നതാണ് രാമചന്ദ്രന്‍. കോണ്‍സ്റ്റബിളായിട്ടാണ് തുടക്കം കുറിക്കുന്നത്. എസ്‌ഐ ആയിട്ടാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നുള്ള വിരമിക്കല്‍. കുറ്റാന്വേഷണ കേസുകളില്‍ രാമചന്ദ്രന്‍ എന്നും ഏറെ മികവ് പുലര്‍ത്തിയിരുന്നു. അത് മൂലമാണ് തന്റെ സര്‍വ്വീസ് തീരുന്നതുവരെയും ക്രൈം വിഭാഗത്തില്‍ത്തന്നെ അദ്ദേഹത്തിനു തുടരാന്‍ കഴിഞ്ഞത്. മേലുദ്യോഗസ്ഥരും രാമചന്ദ്രന്റെ സേവനം ക്രൈം വിഭാഗത്തില്‍ത്തന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്നു.

ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിനു ശേഷം നാട്ടില്‍ താമസമാക്കിയതിനിടയില്‍ നടന്ന ഒരു കൊലപാതകത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുവാന്‍ രാമചന്ദ്രന്റെ വൈഭവം ഏറെ സഹായകരമായി. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഇപ്പോഴും സഹായിക്കുന്ന രാമചന്ദ്രന്റെ പുതിയ കേസന്വേഷണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ബുദ്ധി വൈഭവത്തിലൂടെയുള്ള അന്വേഷണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ എസ് എ രാമചന്ദ്രനെ അവതരിപ്പിക്കുന്നത് കലാഭവന്‍ ഷാജോണ്‍ ആണ്.

തിരക്കഥ സനൂപ് സത്യന്‍, അനീഷ് വി ഹരിദാസ് എന്നിവരും, ജോ ക്രിസ്റ്റോ സേവ്യര്‍ ഛായാഗ്രഹണവും, വിഷ്ണു ഗോപാല്‍ എഡിറ്റിംഗും, അനു ബി. നായര്‍ സംഗീതവും, ദീപക് ചന്ദ്രന്‍ ഗാന രചനയും,മനോജ് മവേലിക്കര കലാസംവിധാനവും ,ഒക്കല്‍ ദാസ് മേക്കപ്പും, റാണ പ്രതാപ് കോസ്റ്റ്യൂം, നജിം എസ് . മേവാരം സ്‌ക്രിപ്റ്റ് അസിസ്റ്റന്റും, വിദ്യാസാഗര്‍ സ്റ്റില്‍സും , വിസ്മയ , ഷിന്റോ വര്‍ഗീസ് എന്നിവര്‍ ഡിസൈനും ഒരുക്കുന്നു.

എ.ഡി 1877 പിക്‌ചേഴ്‌സ്, സെന്‍സ് ലോഞ്ച് എന്റെര്‍ടെയ്‌മെന്റ് എന്നിവയുടെ ബാനറില്‍ ഷിജു മിസ്പ, ബിനില്‍ തോമസ്, സനൂപ് സത്യന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സുധന്‍ രാജ്, ലക്ഷ്മി ദേവന്‍, പ്രവീണ്‍ എസ്., ശരത്ത് എസ് എന്നിവര്‍ ഏക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറന്‍മാരുമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here