ഏട്ടനോട് പ്രത്യേകിച്ച് ദേഷ്യവും ഇഷ്ടവും തോന്നീയിട്ടില്ലെന്ന് ധ്യാന്‍ ശ്രിനീവാസന്‍

0
130

ലയാളി പ്രേക്ഷകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് പ്രണവും ധ്യാനും നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രം. വിനീത് ശ്രീനിവാസനൊപ്പമുള്ള തിര എന്ന ചിത്രത്തിന് പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ധ്യാനും വിനീതും വീണ്ടും ഒന്നിക്കുന്നത്. ഇപ്പോള്‍ ഏപ്രില്‍ പതിനൊന്നിന് തീയേറ്ററുകളില്‍ എത്താനിരിക്കുന്ന വര്‍ഷങ്ങള്‍ക്കുശേഷത്തിന്റെ വിശേഷങ്ങള്‍ മൂവി വേള്‍ഡ് മീഡിയയുമായി പങ്കുവെയ്ക്കുകയാണ് ധ്യാനും, വിനീതും, നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യവും.

ധ്യാനിന്റെ വാക്കുകള്‍:

ഏട്ടനോട് പ്രത്യേകിച്ച് ദേഷ്യവും ഇഷ്ടവും തോന്നീയിട്ടില്ല. എനിക്ക് പ്രധാന പ്രശ്‌നമായി തോന്നീയത് സ്‌പോടും എഡിററുമുണ്ട്. ഷൂട്ട് നടക്കുമ്പോള്‍തന്നെ സ്‌പോട് എഡിറ്റും ഉണ്ടെങ്കില്‍ നമുടെ ലുക്ക്, സീനിലെങ്ങനെ ആണെന്ന് അറിയാമല്ലോ?.ഡിജോയാണെങ്കില്‍ തലേദിവസം ചെയ്തതെല്ലാം കാണിച്ചു തരും. കണ്ട് കണ്ട് പോകുവാണെങ്കില്‍ നമുക്ക് ഗുണമാണ്. ഏട്ടനോട് പറയുമ്പോള്‍, ഏട്ടന്‍ പറയുന്നത് സമയംപോകും. എല്ലാവരും വന്ന് കാണും. അഭിപ്രായം പറയും,ചര്‍ച്ചയാകും. സ്‌പോട്ട് എഡിറ്റര്‍ പറയും അവിടയൊരു ക്ലോസ് എടുക്കാന്‍ പറയും. എടുത്തതില്‍ എന്ത് മിസ്റ്റേക്കുണ്ടായാലും കറക്ട് ചെയ്യുന്ന ഒരു എഡിറ്ററുണ്ട്- രഞ്‌ജേട്ടന്‍.

കൂടുതലും സ്‌പോട്ട് എഡിറ്റ് ചെയ്യാനെടുക്കുന്നത് ആക്ഷന്‍ കണ്ടിന്യൂറ്റിയ്ക്ക് വേണ്ടിയാണ്. ആക്ഷന്‍ കണ്ടിന്യൂനി പിടിക്കുകയെന്ന് പറയുന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. അസിസ്റ്റന്റ് എഡിറ്ററിന് പണി എളുപ്പമാക്കാനാണ് സ്‌പോട്ട് വെയ്ക്കുന്നത്. ആക്ഷന്‍ കണ്ടിന്യുറ്റിയ്ക്ക് വേണ്ടി മാത്രം സ്‌പോട്ട് വെയ്ക്കുന്നവരുണ്ട്. അത് നമുക്കും ഗുണമാണ്. ആദ്യത്തെകുറെ ദിവസങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് ഒരു ഐഡിയയുമില്ല. ചെറിയ സ്‌ക്രീനില്‍ കാണുമ്പോള്‍ അപ്പുവിനും എനിക്കും യാതൊരു ഐഡിയയുമില്ല. നമുക്കറിയണമല്ലോ? എന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് അറിയണമല്ലോ?. ഒരു ആക്ടറെന്ന നിലയില്‍ എന്തെങ്കിലും ചെയ്യമെന്നറിയണമല്ലോ. ഇതുവരെയും സ്‌പോട്ട് ഉപയോഗിച്ചിട്ടില്ല. മേക്കോവറും, ചേഞ്ചോവറും ഒക്കെ ഉള്ളത് കൊണ്ട് എന്താണ് നടക്കുന്നതെന്ന് അറിയാത്തത് കൊണ്ട് ആദ്യദിവസങ്ങളില്‍ ഭയങ്കര ബുദ്ധിമുട്ടുണ്ടായിരുന്നു.

അതേസമയം, ധ്യാനും വിനീതും ആദ്യം തന്നെ ഒരു കെമിസ്ട്രി ഉണ്ടായിരുന്നു. അപ്പുവിന്റെ കുടുംബത്തുള്ളവര്‍ക്കെല്ലാം ധ്യാനിനെ ഇഷ്ടമായിരുന്നു. ധ്യാനിന്റെ ഇന്റര്‍വ്യു കാണാറുണ്ട്. അവരുടെയെല്ലാം എക്‌സൈറ്റ്‌മെന്റ് അപ്പുവിന് അറിയാം. ഹൃദയത്തില്‍ അപ്പു വര്‍ക്ക് ചെയ്ത കഥയെല്ലാം വിശാല്‍ പറഞ്ഞ് അറിയാം. രണ്ടു പേര്‍ക്കും രണ്ട് പേരേയും അറിയാാം. ഇവര്‍ ആദ്യം തന്നെ സുഹൃത്തുക്കളായി. ആദ്യം തന്നെ ഷൂട്ട് ചെയ്ത ചിത്രമാണിത്. ചിത്രത്തിലെ പ്രധാനപ്പെട്ട രംഗം ചിത്രീകരിക്കുന്നതിന് മുന്‍പായി മാറിയിരുന്ന് ചായ കുടിച്ച് സിഗരറ്റ് വലിക്കുന്ന സീനായിരുന്നു. ഷോട്ടിലുള്ളതല്ല. ധ്യാനും അപ്പുവും കൂടി മാറിയിരുന്ന് ചായ കുടിക്കുമ്പോള്‍ വിശാല്‍ ഫോട്ടോഗ്രാഫറിനെകൊണ്ട് വന്നെടുപ്പിക്കുന്ന ചിത്രമാണ്. ഇവര്‍ രണ്ടുപേരെയും കാണുമ്പോള്‍ ഒരു മാജിക്ക് ഫീല്‍ ചെയ്തിരുന്നു. ഇപ്പോള്‍ ഇവരുടെ ഈ ഫോട്ടോ കാണുമ്പോള്‍ എനിക്ക് നിവിനെയും അജുവിനെയും കാണുന്നത് പോലെ തോന്നും. സൗബിന്‍ ഫഹദ്, സൗബിന്‍ ഭാസി, അവരെയൊക്കെ കാണുമ്പോള്‍ തോന്നാറുണ്ടെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വര്‍ഷങ്ങള്‍ക്കുശേഷം ട്രെയിലര്‍ പുറത്ത്. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേര്‍ന്ന കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു.

നിവിന്‍ പോളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം – വിശ്വജിത്ത്,സംഗീതം അമൃത് രാംനാഥ്.മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം ആണ് നിര്‍മ്മാണം. ഏപ്രില്‍ 11ന് റിലീസ് ചെയ്യും.പി .ആര്‍. ഒ ആതിര ദില്‍ജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here