‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ ഓർമ്മകളുമായി വിനയൻ

0
114

ലാഭവൻ മണി നായകനായെത്തി വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’. വിനയൻ സംവിധാനം ചെയ്ത് 1999-ൽ പുറത്തെത്തിയ ചിത്രം താരങ്ങളുടെ പ്രകടനം കൊണ്ടും സംസാരിച്ച വിഷയം കൊണ്ടും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രം ഇറങ്ങിയിട്ട് 25 വർഷം തികയുന്ന വേളയിൽ ചിത്രത്തിനെക്കുറിച്ചുള്ള ഓർമ്മ പങ്കിട്ടിരിക്കുകയാണ് സംവിധായകൻ വിനയൻ. ഫേസ്ബുക്കിലൂടെയായിരുന്നു ത​ന്റെ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മ പങ്കിട്ടത്. ഒപ്പം ഒരു കുറിപ്പുമുണ്ട്.

വിനയ​ന്റെ ഫേസ്ബുക്ക് കുറിപ്പ്…

‘ഒരു കൊച്ചു ചിത്രം സമ്മാനിച്ച വലിയ വിജയവും, ഒരു വലിയ കലാകാരനെ അകാലത്തിൽ നഷ്ടപ്പെട്ടതിന്റെ ദുഖവൂം സ്മരണകളിൽ ഇരമ്പുന്ന “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും” ജെ. പള്ളാശ്ശേരിയുടെ തിരക്കഥയെ അടിസ്ഥാനമാക്കി വിനയ​ന്റെ സംവിധാനത്തിൽ 1999-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണിത് . കലാഭവൻ മണി , കാവേരി , പ്രവീണ , സായ് കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തൻ്റെ കുടുംബത്തെ നോക്കുന്ന അന്ധനായ കവിയും പാട്ടുകാരനുമായ രാമുവിനെ കേന്ദ്രീകരിച്ചാണ് സിനിമ കഥപറഞ്ഞുപോകുന്നത്. എന്നിരുന്നാലും, രാഷ്ട്രീയക്കാരനായി മാറിയ ഒരു ധനികനായ വ്യവസായിയിൽ നിന്ന് ചതിക്കപ്പെട്ടതിന് ശേഷം അവരുടെ സന്തോഷം ഇല്ലാതാവുന്നു. ഈ ചിത്രം 1964 ൽ പുറത്തിറങ്ങിയ ദോസ്തി എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് പറയുന്നത്.

അന്ന് ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ വലിയ വാണിജ്യവിജയം നേടുകയും 150 ദിവസത്തിലധികം തിയേറ്ററുകളിൽ ഓടുകയും ചെയ്തിരുന്നു. ഈ ചിത്രം രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും സ്വന്തമാക്കി. എം ജി ശ്രീകുമാറിന് മികച്ച പിന്നണി ഗായകനുള്ള പുരസ്‌കാരവും, ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ കലാഭവൻ മണിക്ക് പ്രത്യേക ജൂറി അവാർഡും നേടി . ഈ ചിത്രം രണ്ട് ഏഷ്യാനെറ്റ് ഫിലിം അവാർഡുകളും സ്വന്തമാക്കിയിരുന്നു. കലാഭവൻ മണിയ്ക്ക് മികച്ച നടൻ , പ്രവീണയ്ക്ക് മികച്ച സഹനടി എന്നീ പുരസ്ക്കാരങ്ങളാണ് നേടിയത്. ഈ ചിത്രം തമിഴിലേക്ക് കാശി എന്ന പേരിലും തെലുങ്കിൽ സീനു വാസന്തി ലക്ഷ്മി എന്ന പേരിലും കന്നഡയിൽ നമ്മ പ്രീതിയ രാമു എന്ന പേരിലും റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here