ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍; ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എസ്എസ്ടി സുബ്രഹ്‌മണ്യം

0
20

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി ലിസ്റ്റിന്‍ സ്റ്റീഫനെയും ജനറല്‍ സെക്രട്ടറിയായി എസ്. എസ്.ടി സുബ്രഹ്‌മണ്യനെയും തിരഞ്ഞെടുത്തു. വി.പി. മാധവനാണ് ട്രഷറര്‍.

കഴിഞ്ഞ വര്‍ഷത്ത ഭരണസമിതിയിലെ അംഗങ്ങള്‍ തന്നെ എതിരില്ലാതെയാണ് ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി തെരഞ്ഞെടുത്തിരിക്കുന്നത്.

പ്രസിഡന്റ് സ്ഥാനത്തു തുടരൂന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ-വിതരണ കമ്പനിയുടെയും സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

സിനിമ മേഖലയിലെ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന SIFA യും ലിസ്റ്റിന്‍ സ്റ്റീഫന്റെ സംരംഭമാണ്. 2011 ല്‍ ‘ട്രാഫിക്’ എന്ന സിനിമ നിര്‍മിച്ചാണ് ലിസ്റ്റിന്‍ നിര്‍മാണ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നിര്‍മാണക്കമ്പനികളിലൊന്നായി മാജിക് ഫ്രെയിംസ് മാറി. ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിനൊപ്പം നിര്‍മാണത്തില്‍ പങ്കാളിയായി.

കടുവ, ജനഗണമന എന്നീ സിനിമകള്‍ ഒന്നിച്ചു നിര്‍മിച്ചു. കൂടാതെ കെജിഎഫ് 2, മാസ്റ്റര്‍, പേട്ട തുടങ്ങിയ സിനിമകളുടെ കേരള വിതരണവും ഇവര്‍ ഒന്നിച്ചാണ് ഏറ്റെടുത്തത്. നിവിന്‍ പോളി നായകനായി എത്തിയ ‘മലയാളി ഫ്രം ഇന്ത്യ’യാണ് ലിസ്റ്റിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ടോവിനോ നായകനായി എത്തുന്ന ത്രീഡി ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ഓണത്തിന് തീയറ്ററുകളിലെത്തുന്ന ലിസ്റ്റിന്റെ ചിത്രമാണ്. ദിലീപ് നായകനായ എത്തുന്ന ഒരു ചിത്രവും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി മൂവിസുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ചിത്രം ‘ ഋഉ ‘ യും വരാനിരിക്കുന്ന പുതിയ ചിത്രങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here