ധ്യാനിന്റെ ഇന്റര്‍വ്യു കാണാറുണ്ടോ: മറുപടിയുമായി വിനീത് ശ്രീനിവാസന്‍

0
120

ലയാളി പ്രേക്ഷകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ് പ്രണവും ധ്യാനും നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രം. വിനീത് ശ്രീനിവാസനൊപ്പമുള്ള തിര എന്ന ചിത്രത്തിന് പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ധ്യാനും വിനീതും വീണ്ടും ഒന്നിക്കുന്നത്. ഇപ്പോള്‍ ഏപ്രില്‍ പതിനൊന്നിന് തീയേറ്ററുകളില്‍ എത്താനിരിക്കുന്ന വര്‍ഷങ്ങള്‍ക്കുശേഷത്തിന്റെ വിശേഷങ്ങള്‍ മൂവി വേള്‍ഡ് മീഡിയയുമായി പങ്കുവെയ്ക്കുകയാണ് ധ്യാനും, വിനീതും, നിര്‍മ്മാതാവ് വിശാഖ് സുബ്രമണ്യവും.

വിനീതിന്റെ വാക്കുകള്‍…

എനിക്ക് നല്ല സ്ട്രസ് ഉണ്ടാകുമ്പോള്‍ ഞാന്‍ ധ്യാനിന്റെ ഇന്റര്‍വ്യു കാണാറുണ്ട്. ഞാനും സ്ടസും ഉണ്ടാകുമ്പോള്‍ എന്റെ തന്നെ ഇന്റര്‍വ്യു കാണാറുണ്ടെന്ന് ധ്യാനും പറഞ്ഞു. ആര്‍ക്കാണ് സ്ട്രസ് ഇല്ലാത്തതെന്നും ധ്യാന്‍ പറഞ്ഞു.

അതേസമയം, ധ്യാനും വിനീതും ആദ്യം തന്നെ ഒരു കെമിസ്ട്രി ഉണ്ടായിരുന്നു. അപ്പുവിന്റെ കുടുംബത്തുള്ളവര്‍ക്കെല്ലാം ധ്യാനിനെ ഇഷ്ടമായിരുന്നു. ധ്യാനിന്റെ ഇന്റര്‍വ്യു കാണാറുണ്ട്. അവരുടെയെല്ലാം എക്‌സൈറ്റ്‌മെന്റ് അപ്പുവിന് അറിയാം. ഹൃദയത്തില്‍ അപ്പു വര്‍ക്ക് ചെയ്ത കഥയെല്ലാം വിശാല്‍ പറഞ്ഞ് അറിയാം. രണ്ടു പേര്‍ക്കും രണ്ട് പേരേയും അറിയാാം. ഇവര്‍ ആദ്യം തന്നെ സുഹൃത്തുക്കളായി. ആദ്യം തന്നെ ഷൂട്ട് ചെയ്ത ചിത്രമാണിത്. ചിത്രത്തിലെ പ്രധാനപ്പെട്ട രംഗം ചിത്രീകരിക്കുന്നതിന് മുന്‍പായി മാറിയിരുന്ന് ചായ കുടിച്ച് സിഗരറ്റ് വലിക്കുന്ന സീനായിരുന്നു.

ഷോട്ടിലുള്ളതല്ല. ധ്യാനും അപ്പുവും കൂടി മാറിയിരുന്ന് ചായ കുടിക്കുമ്പോള്‍ വിശാല്‍ ഫോട്ടോഗ്രാഫറിനെകൊണ്ട് വന്നെടുപ്പിക്കുന്ന ചിത്രമാണ്. ഇവര്‍ രണ്ടുപേരെയും കാണുമ്പോള്‍ ഒരു മാജിക്ക് ഫീല്‍ ചെയ്തിരുന്നു. ഇപ്പോള്‍ ഇവരുടെ ഈ ഫോട്ടോ കാണുമ്പോള്‍ എനിക്ക് നിവിനെയും അജുവിനെയും കാണുന്നത് പോലെ തോന്നും. സൗബിന്‍ ഫഹദ്, സൗബിന്‍ ഭാസി, അവരെയൊക്കെ കാണുമ്പോള്‍ തോന്നാറുണ്ടെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വര്‍ഷങ്ങള്‍ക്കുശേഷം ട്രെയിലര്‍ പുറത്ത്. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേര്‍ന്ന കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്ന് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നു.

നിവിന്‍ പോളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം – വിശ്വജിത്ത്,സംഗീതം അമൃത് രാംനാഥ്.മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം ആണ് നിര്‍മ്മാണം. ഏപ്രില്‍ 11ന് റിലീസ് ചെയ്യും.പി .ആര്‍. ഒ ആതിര ദില്‍ജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here