‘എന്റെ പുണ്യാള’ ….കുടുംബസ്ത്രീയും കുഞ്ഞാടും സിനിമയിലെ ഗാനം പുറത്ത്

0
49

ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രേഷ്മ രാജന്‍, കലാഭവന്‍ ഷാജോണ്‍, ബെന്നി പീറ്റേഴ്‌സ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘കുടുംബസ്ത്രീയും കുഞ്ഞാടും’ ചിത്രത്തിലെ ഗാനം പുറത്ത്. എന്റെ പുണ്യാള എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്.സിജില്‍ കൊടുങ്ങല്ലൂര്‍, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ശ്രീജു ശ്രീധര്‍, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ്. ഗായകര്‍ എംജി ശ്രീകുമാര്‍, റിമി ടോമി, മണികണ്ഠന്‍ പെരുമ്പടപ്പ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന ചിത്രം മെയ് മുപ്പത്തിയൊന്നിന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. മഹേഷ് പി ശ്രീനിവാസന്‍ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.24*7 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. തിരക്കഥ, സംഭാഷണം- ശ്രീകുമാര്‍ അറക്കല്‍. ഡിഒപി- ലോവല്‍ എസ്. എഡിറ്റര്‍- രാജാ മുഹമ്മദ്.

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ബെന്നി പീറ്റേഴ്‌സ്, ജാഫര്‍ ഇടുക്കി, മണിയന്‍പിള്ള രാജു, സലിംകുമാര്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, അന്ന രേഷ്മ രാജന്‍, സ്‌നേഹ ബാബു, സ്‌നേഹ ശ്രീകുമാര്‍, കാര്‍ത്തിക് വിഷ്ണു, റിനി, അര്‍ജുന്‍, രാജ സാഹിബ്, ജയകൃഷ്ണന്‍, കോബ്ര രാജേഷ്, മജീദ്, റഷീദ്, സജി സുരേന്ദ്രന്‍, സാംസണ്‍, ഭക്തന്‍, രാജീവ്, വില്‍സണ്‍ തോമസ്, അനാമിക, അംബിക മോഹന്‍, മങ്കാ മഹേഷ്, ബിന്ദു എല്‍സ, സ്മിത സുനില്‍കുമാര്‍, ജോര്‍ജ് കാച്ചപ്പിള്ളി, ബേബി ചേര്‍ത്തല, സരിത രാജീവ്,ഹരീഷ് ഭരണി, ലീല ഒറ്റപ്പാലം, അജിത് കുമാര്‍, മിനി, ഷാജി മാവേലിക്കര എന്നിവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപു എസ് കുമാര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഡി മുരളി. ആര്‍ട്ട്- രാധാകൃഷ്ണന്‍ പുത്തന്‍ചിറ. മേക്കപ്പ്- വിജിത്ത്, വസ്ത്രാലങ്കാരം- ഭക്തന്‍ മങ്ങാട്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്- വില്‍സണ്‍ തോമസ്, സജിത്ത് ലാല്‍. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- സ്മിത സുനില്‍കുമാര്‍. ചിത്രം മെയ് 31ന് 72 ഫിലിം കമ്പനി പ്രദര്‍ശനത്തിനെത്തിക്കുന്നു. പിആര്‍ഒ- എംകെ ഷെജിന്‍.

LEAVE A REPLY

Please enter your comment!
Please enter your name here