പ്രേക്ഷകരുടെ കണ്ണും മനസും നിറച്ച് പാച്ചുവും അത്ഭുത വിളക്കും; പ്രേക്ഷക പ്രതികരണങ്ങളിലൂടെ

0
722

പ്രേക്ഷകരുടെ കണ്ണും മനസുമൊക്കെ നിറച്ച് ഗംഭീര അനുഭവമായി മാറുകയാണ് പാച്ചുവും അത്ഭുത വിളക്കുമെന്ന സിനിമ. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. എപ്രില്‍ 28നാണ് ചിത്രം റിലീസ് ചെയ്തത്.

തീയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമ്മിശ്രപ്രതികരണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്നാണ് കുടുംബപ്രേക്ഷകരും യുവാക്കളും പറയുന്നത്.

സിനിമ വളരെ മികച്ചതാണെന്നും, കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന കഥയാണെന്നും, അതിനോടൊപ്പം മനോഹരമായ പാട്ടുകള്‍ ചിത്രത്തെ വളരെയധികം നോഹരമാക്കുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.

അച്ഛനായ സത്യന്‍ അന്തിക്കാടിന്റെ ചിത്രം പോലെതന്നെയാണ് മകന്റെ ഈ ചിത്രവുമെന്ന് ഒരു പ്രേക്ഷകന്‍ പറയുന്നു. നടന്‍ വിനിത് ഗംഭീര തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ബാലതാരത്തിന്റെയും അമ്മയുടെയും അഭിനയം എടുത്തുപറയേണ്ട ഒന്നാണ്. വളരെ മികച്ച രീതിയിലാണ് അവര്‍ രണ്ടു പേരും അഭിനയിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകരെ ഒന്നടങ്കം സിനിമാ തീയേറ്ററുകളിലേക്ക് എത്തിക്കുമെന്നാണ് പ്രേക്ഷകന്‍ പറയുന്നു.

നിലവാരമില്ലാത്ത മലയാള സിനിമകള്‍ ഇറങ്ങിയതില്‍ നിലവാരമുള്ള മലയാള സിനിമയെന്ന് നിസംശയം പറയാം. ഫഹദ് ഫാസിലും, മറ്റു അഭിനേതാക്കളും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് ഒരു പ്രേക്ഷകന്‍ വെളിപ്പെടുത്തുന്നു.
വളരെ മികച്ച ചിത്രമാണിത്. എല്ലാവരും അദ്ഭുതപ്പെടുത്തുന്ന അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഹാസ്യവും, അതിനോടൊപ്പം മനസിനെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന സിനിമയാണ്. സിനിമയില്‍ എടുത്തു പറയേണ്ട ഒരു കാര്യമാണ് മികച്ച ക്രൂവെന്നും പ്രേക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

സിനിമയുടെ ആദ്യ പകുതിയില്‍ കോമഡിയ്ക്ക് പ്രധാന്യം നല്‍കിയിട്ടുണ്ടെങ്കിലും രണ്ടാം ഭാഗത്തേക്ക് കടന്നുവരുമ്പോള്‍ പഴയ സത്യന്‍ അന്തിക്കാട് ചിത്രത്തിലേക്ക് കൂട്ടിക്കോണ്ടുപോകുന്നുവെന്നും, സിനിമയുടെ മേക്കിംങ്ങും, ഫഹദിന്റെ അഭിനയമൊക്കെ എടുത്തുപറയേണ്ട ഒന്നും തന്നെയാണെന്നും പ്രേക്ഷകര്‍ പറയുന്നു. സ്വഭാവിക അഭിനയശൈലി തന്നെയാണ് എല്ലാവരും കാഴ്ചവെച്ചിരിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഫീല്‍ഗുഡ് മൂവിയെന്ന് പറയാമെന്ന് പ്രേക്ഷകന്‍ പറയുന്നു.

ഫഹദിന്റെ ഗംഭീര അഭിനയം എടുത്തുപറയേണ്ടതാണ്. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് സിനിമ ചെയ്തിരിക്കുന്നത്. സത്യന്‍ അന്തിക്കാട് എന്താണ് നമുക്ക് നല്‍കിയത് അതുപോലെ തന്നെയാണ് മകന്റെ സിനിമയെന്നും, മികച്ച ഫീല്‍ ഗുഡ് മൂവി സിനിമയെന്ന് തന്നെ പറയാമെന്നും പ്രേക്ഷകന്‍ പറയുന്നു.

ഫഹദ് ഒരിക്കലും നമ്മളെ നിരാശപ്പെടുത്തിയിട്ടില്ല. ഒരോ കഥാപാത്രവും മികച്ച അഭിനയശൈലിയിലൂടെ നമ്മുടെ മനസിലേക്ക് ആഴത്തില്‍ പതിയുന്ന രീതിയിലാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നു.

കുടുംബസമേതം എല്ലാവര്‍ക്കും കാണാവുന്ന മികച്ച സിനിമയാണ്. എല്ലാ കഥാപാത്രങ്ങളും വളരെ മികച്ച രീതിയിലാണ് അഭിനയിച്ചിരിക്കുന്നത്. ഫഹദ് അസാമാന്യമായി അഭിനയിച്ചിട്ടുണ്ട്. ഉമ്മയുടെ അഭിനയശൈലി കണ്ടാല്‍ സിനിമയില്‍ ആദ്യമായി അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നാത്ത ശൈലിയിലാണ് അഭിനയിച്ചിരിക്കുന്നത്. ഒരിക്കലും സിനിമ ബോറടിപ്പിക്കുകയില്ലെന്നും നമ്മുടെ മനസ് നിറയ്ക്കുന്ന സിനിമയാണെന്നും പ്രേക്ഷകന്‍ പറയുന്നു.

എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ വിജി വെങ്കടേഷ് ആണ് ചിത്രത്തില്‍ ഉമ്മച്ചി എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വിജി വെങ്കടേഷ് സിനിമ കാണാന്‍ തീയേറ്ററിലെത്തിയിരുന്നു. ‘എന്റെ ആദ്യത്തെ ചിത്രമാണിത്. എനിക്ക് വളരെ നല്ല അനുഭവമാണ് ഈ സിനിമയില്‍ക്കൂടി ലഭിച്ചിരിക്കുന്നത്. ഞാന്‍ മലയാളിയാണ്. പക്ഷേ എന്റെ മലയാളം അത്ര നല്ലതല്ല. എന്നാല്‍ ഈ സിനിമയ്ക്ക് വേണ്ടി അഖില്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. കൂടെ അഭിനയിച്ച അഭിനേതാക്കള്‍, മികച്ച ക്രൂ, എല്ലാവരും മികച്ച രീതിയില്‍ വളരെ അച്ചടക്കത്തോടെയാണ് സിനിമ സെറ്റിലത്തെിയിരുന്നത്. രാവിലെ ആറ് മണിക്ക് സെറ്റിലെത്തും, ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം പിന്നെയും ഷൂട്ട്, എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുകും ഒരുമിച്ച് ഇരിക്കുകയുമെല്ലാം ചെയ്യും,അതൊക്കെ സിനിമയില്‍ നിന്ന് ലഭിച്ച് മികച്ച അനുഭവമാണെന്നും വിജി വെങ്കടേഷ് പങ്കുവെച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഫാമിലി മൂവി കണ്ട അനുഭവമാണ് പ്രേക്ഷകന്‍ പങ്കുവെച്ചിരിക്കുന്നത്. പഴയ കാല സത്യന്‍ അന്തിക്കാട് ചിത്രത്തിലേക്ക് നമ്മളെ ഓരോരുത്തരും കൂട്ടിക്കോണ്ട് പോകുന്ന രീതിയാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. കോമഡിയും, വൈകാരിക മുഹൂര്‍ത്തങ്ങളുമെല്ലാം കോര്‍ത്തിണക്കിയ മനോഹരമായ ചിത്രമാണിത്. നമ്മുടെ മനസ് നിറച്ച് തീയേറ്ററുകളില്‍ നിന്ന് തിരിച്ചു പോരാമെന്ന് പ്രേക്ഷകര്‍ പറയുന്നു.

സത്യന്‍ അന്തിക്കാട് ചിത്രം പോലെ തന്നെ മകനും നന്നായി ചെയ്തിട്ടുണ്ട്. ഫീല്‍ ഗുഡ് മൂവിയാണെങ്കിലും,എല്ലാ ചേരുവയും സിനിമയ്ക്ക് ആവശ്യമായ രീതിയില്‍ ചിത്രികരിക്കുന്ന മികച്ച കുടുംബചിത്രമാണ്. സിനിമ കണ്ടിറങ്ങിയാല്‍ വളരെ സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ചുപോകാമെന്നാണ് പ്രേക്ഷകരെല്ലാവരും പറയുന്നത്.

രണ്ട് മണിക്കൂര്‍ 50 മിനിട്ട് ആണ് ചിത്രമെങ്കിലും ഒരിക്കലും അത്രയും അധികം സമയമുണ്ടോയെന്ന് ചിന്തിക്കില്ല. അത്രയും നല്ല രീതിയിലാണ് ആ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. തീയേറ്റര്‍ വിട്ട് പുറത്തിറങ്ങിയാലും ഓരോ കഥാപാത്രവും മനസില്‍ നിന്നും മായുകയില്ലെന്നും പ്രേക്ഷകര്‍ പറയുന്നു. ഫാമിലി- ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. പ്രണയം, ഇമോഷന്‍, സസ്‌പെന്‍സും എന്നിവയ്‌ക്കെല്ലാം ഈ സിനിമയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ഫഹദും ഇന്നസെന്റും കൂടാതെ മുകേഷും നന്ദുവും ഇന്ദ്രന്‍സും അല്‍ത്താഫും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ പാച്ചുവും അത്ഭുതവിളക്കിലുണ്ട്. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ തുടങ്ങി മറ്റ് നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.

സത്യന്‍ അന്തിക്കാടിന്റെ സിനിമകളുടെ സംവിധാന വിഭാഗത്തില്‍ മുമ്പ് സഹകരിച്ചിട്ടുള്ളയാള്‍കൂടിയാണ് അഖില്‍ സത്യന്‍. ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമും അഖില്‍ മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് പാച്ചുവും അത്ഭുതവിളക്കും നിര്‍മ്മിക്കുന്നത്. കലാസംഗം റിലീസ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, വസ്ത്രാലങ്കാരം: ഉത്തര മേനോന്‍, അസോസിയേറ്റ് ഡറക്ടര്‍: ആരോണ്‍ മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, ആര്‍ട്ട് ഡറക്ടര്‍: അജിത്ത് കുറ്റിയാനി, സൗണ്ട് ഡിസൈനര്‍: അനില്‍ രാധാകൃഷ്ണന്‍, സ്റ്റണ്ട്: ശ്യാം കൗശല്‍, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, മേക്കപ്പ്: പാണ്ഡ്യന്‍, സ്റ്റില്‍സ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here