ഗോകുല്‍ സുരേഷിന്റെ നായികയായി അനാര്‍ക്കലി മരിയ്ക്കാര്‍; “ഗഗനചാരി” ട്രെയിലർ പുറത്ത്

0
148

‘സാജന്‍ ബേക്കറി’ക്ക് ശേഷം ഗോകുല്‍ സുരേഷ്, അജു വര്‍ഗ്ഗീസ്, കെ ബി ഗണേഷ് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗഗനചാരി. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അനാര്‍ക്കലി മരിയ്ക്കാര്‍ നായികയാവുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ കോമഡിയായിരിക്കും. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സുര്‍ജിത്ത് എസ് പൈയാണ്.

സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ശിവ, സംവിധായകന്‍ അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്നാണ ചിത്രത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. അങ്കമാലി ഡയറീസ്’, ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ജല്ലിക്കട്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വി. എഫ്. എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.ചിത്രസംയോജനം- അരവിന്ദ് മന്മദന്‍, സീജേ അച്ചു.

സജീവ് ചന്തിരൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍,ഗാനരചന- വിനായക് ശശികുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- ബുസി ബേബി ജോണ്‍, കലാസംവിധാനം- എം ബാവ, മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സി തിലകന്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍- അജിത് സച്ചു, കിരണ്‍ ഉമ്മന്‍ രാജ്, ലിതിന്‍ കെ ടി, അരുണ്‍ ലാല്‍, സുജയ് സുദര്‍ശന്‍, സ്റ്റില്‍സ്- രാഹുല്‍ ബാലു വര്‍ഗീസ്, പ്രവീണ്‍ രാജ്. ക്രിയേറ്റീവ്സ്- അരുണ്‍ ചന്തു, മ്യൂറല്‍ ആര്‍ട്ട്- ആത്മ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

അതേസമയം, ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ‘കിംഗ് ഓഫ് കൊത്തയാണ് ഗോകുല്‍ സുരേഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാണുന്നത്. അതുപോലെതന്നെ ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്.

ഓണത്തിന് ‘കിംഗ് ഓഫ് കൊത്ത’ തീയറ്ററില്‍ റീലിസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള മലയാള ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ഛായാഗ്രഹണം നിമീഷ് രവി, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് റോണെക്‌സ് സേവിയര്‍,വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here