ഞാന്‍ പേടിച്ചാണ് സംസാരിക്കുന്നത്, ഉറങ്ങിയിട്ട് മൂന്ന് നാല് ദിവസമായി: ‘ഗോഡ്ഫാദർ’ വീഡിയോയുടെ സൃഷ്ടാവ്

0
412

ലോക സിനിമാ ചരിത്രത്തിലെതന്നെ ഒഴിവാക്കാനാവാത്ത ചിത്രമാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ സംവിധാനത്തിലെത്തിയ’ ദി ഗോഡ്ഫാദര്‍ ‘. ലോകത്തെങ്ങും ഏറെ ആസ്വാദകരുള്ള ഗോഡ്ഫാദറിന്റെ മോളിവുഡ് വെര്‍ഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സംവിധാനം ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോയ്ക്ക് 1.25 മിനിറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്. അല്‍ പച്ചീനോയുടെ മൈക്കിള്‍ കോളിയോണിയായി മോഹന്‍ലാല്‍ ആണ് സ്‌ക്രീനില്‍ തെളിയുന്നത്. മൈക്കിളിന്റെ സഹോദരന്‍ ഫ്രെഡോ കോളിയോണിയായി എത്തുന്നത് ഫഹദ് ഫാസിലും

ലാസ് വേഗാസിലെ ചൂതാട്ടകേന്ദ്രത്തിന്റെ ഉടമ മോ ഗ്രീന്‍ എന്ന കഥാപാത്രമായി എത്തുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമടക്കം സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം ആയിക്കൊണ്ടിരിക്കുന്ന വീഡിയോ നടന്‍ വിനയ് ഫോര്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആ വൈറല്‍ വീഡിയോ തന്നെ സന്തോഷിപ്പിക്കുകയല്ല മറിച്ച് ഭയപ്പെടുത്തുകയാണെന്ന് പറയുകയാണ് വീഡിയോയുടെ സൃഷ്ടാവ് ടോം ആന്റണി. വവ്വാല്‍ മനുഷ്യന്‍ എന്ന യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തലുമായി എത്തിയത്.

ആ ‘ഗോഡ്ഫാദര്‍’ വിഡിയോ നിര്‍മിച്ച ആള്‍ ഞാനാണ്. അതില്‍ ഞാന്‍ സന്തോഷിക്കുന്നുമില്ല. ഇങ്ങനെയൊരു ടെക്‌നോളജിയെക്കുറിച്ച് ആളുകള്‍ക്കൊരു മുന്നറിയിപ്പ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആ വീഡിയോ നിര്‍മിച്ചത്. ഇതിലും നന്നായി ചെയ്യാന്‍ എനിക്ക് അറിയാം.ഞാന്‍ പേടിച്ചാണ് സംസാരിക്കുന്നത്.ഞാന്‍ ഉറങ്ങിയിട്ട് മൂന്ന് നാല് ദിവസമായി. ഈ വീഡിയോ ഒരിക്കലും വൈറലാകും എന്ന കരുതിയതല്ല, ആ വീഡിയോ മറ്റൊരാള്‍ ഡൗണ്‍ലോഡ് ചെയ്ത് റീ പോസ്റ്റ് ചെയ്തതോടെയാണ് വൈറലാകുന്നത്. എനിക്ക് നിയന്ത്രിക്കാന്‍ പോലുമായില്ല, ആദ്യം സന്തോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് എല്ലാവര്‍ക്കും അറിയേണ്ടത് ഇത് എങ്ങനെ ഉണ്ടാക്കി എന്ന് മാത്രമായിരുന്നു. ആ ചോദ്യമാണ് എന്നെ ഭയപ്പെടുത്തുന്നത്.

അവര്‍ക്കും ഇതുപോലുള്ള വീഡിയോ ഉണ്ടാക്കാനാണ്. ഒരാളുടെ ഫോട്ടോ കിട്ടിയാല്‍ മതി ആര്‍ക്കുവേണമെങ്കിലും ഇതുപോലെ എങ്ങനെയുള്ള വീഡിയോകള്‍ വേണമെങ്കിലും ഉണ്ടാക്കാം. ഈ വിഡിയോ ഉണ്ടാക്കിയത് എഐയുടെ ചെറിയൊരു ആപ്ലിക്കേഷന്‍ വഴിയാണ്. ഇത് പുചിയ ടെക്‌നോളജിയല്ല. അഞ്ച് വര്‍ഷം മുന്നേ ഇറങ്ങിയതാണ്. ഐഎയുടെ ചെറിയൊരു ഭാഗമാണ് ഡീപ് ഫേക് ആളുകള്‍ ഇപ്പോഴാണ് അറിഞ്ഞുവരുന്നത്. വലിയ ബുദ്ധിയൊന്നും വേണ്ട. ഒരാളുടെ ഫോട്ടോ കിട്ടിയാല്‍ എന്തു വീഡിയോ വേണമെങ്കിലും നിര്‍മിക്കാം. നിങ്ങള്‍ക്ക് മനസ്സിലായെന്ന് വിചാരിക്കുന്നു.വേറെ ഒരാളുടെ മുഖം വച്ച് അയാളുടെ അനുവാദമില്ലാതെ ഇനി വീഡിയോ നിര്‍മിക്കില്ല. ഇത്തരത്തിലുള്ള വ്യാജ വീഡിയോകള്‍ ഇനി നിര്‍മിക്കില്ലെന്നും യുവാവ് പറയുന്നു.

അതേസമയം, 1969 ല്‍പുറത്തിറങ്ങിയ ഇതേ പേരിലുള്ള മരിയോ പുസോയുടെ നോവലാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള സിനിമയാക്കിയത്. മരിയോ പുസോ അമേരിക്കന്‍ ഇറ്റാലിയന്‍ എഴുത്തുകാരനാണ് . മരിയോ പുസോയ്ക്കൊപ്പം കപ്പോളയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 1974 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ദി ഗോഡ്ഫാദര്‍ ‘. ഫ്രാന്‍സീസ് ഫോര്‍ഡ് കൊപ്പോളയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഒരു അമേരിക്കന്‍ ക്രൈം ഡ്രാമയാണ് ഗോഡ്ഫാദര്‍ 2. പുസോയുടെ തന്നെ ഗോഡ്ഫാദര്‍ എന്ന നോവലിനെ ഭാഗികമായി അടിസ്ഥാനപ്പെടുത്തി പൂസോയും കൊപ്പോളയും ചേര്‍ന്നെഴുതിയ തിരക്കഥയാണ് ഇതിന്റേത്. ‘ദി ഗോഡ്ഫാദര്‍’ പരമ്പരയിലെ ആദ്യചിത്രത്തിലെ കഥ നടക്കുന്ന കാലഘട്ടത്തിനു മുന്‍പും പിന്‍പും ഉള്ള കാലങ്ങള്‍ രണ്ടു സമാന്തര ആഖ്യാനങ്ങളിലൂടെ ഇതില്‍ പ്രതിപാദിക്കുന്നു.

സീരീസ് രൂപത്തിലാണ് ചിത്രം പുറത്തിറക്കിയിരുന്നത്. 1958 മുതല്‍ 1959 വരെ തന്റെ ബിസിനസ്സ് സംരംഭങ്ങള്‍ ഒരുമിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്ന കോര്‍ലിയോണ്‍ ക്രൈം ഫാമിലിയെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ . കുടുംബത്തിലെ പുതിയ ഡോണായ മൈക്കല്‍ കോര്‍ലിയോണിനെ കേന്ദ്രീകരിച്ചാണ് ആദ്യ സിനിമയുടെ പ്രധാന കഥാഗതി പോകുന്നത് . 1901-ല്‍ സിസിലിയിലെ ബാല്യകാലം മുതല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കോര്‍ലിയോണ്‍ കുടുംബം സ്ഥാപിക്കുന്നത് വരെയുള്ള അദ്ദേഹത്തിന്റെ പിതാവ് വിറ്റോ കോര്‍ലിയോണിനെ പിന്തുടരുന്ന ഫ്‌ലാഷ്ബാക്കുകളുടെ ഒരു പരമ്പരയാണ് മറ്റൊരു കഥ . ദി ഗോഡ്ഫാദര്‍ ചിത്രത്തിന്റെ മൂന്നാം ഭാഗം പുറത്തിറങ്ങിയത് 1990 ഡിസംബറിലാണ് . തന്റെ ക്രിമിനല്‍ സാമ്രാജ്യത്തെ നിയമാനുസൃതമാക്കാന്‍ ശ്രമിക്കുന്ന മൈക്കല്‍ കോര്‍ലിയോണിന്റെ കഥയാണ് മൂന്നാം ഭാഗത്തില്‍ പറയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here