‘ഗർർർ’ന്റെ രസകരമായ ലൊക്കേഷൻ വീഡിയോയുമായി കുഞ്ചാക്കോ ബോബൻ

0
75

കുഞ്ചാക്കോ ബോബൻ നായകനായെത്തി പ്രദർശനത്തിനൊരുങ്ങി നിൽക്കുന്ന ചിത്രമാണ് ​‘ഗർർർ’. ചിത്രത്തി​ന്റെ പോ​സ്റ്റർ ഇറങ്ങിയപ്പോൾമുതൽ ചർച്ചായായ ഒരു കാര്യമായിരുന്നു സിനിമയിലെ സിംഹം ഒറിജിനലാണോ എന്ന ചോദ്യം. ടീസറും ഇറങ്ങിയതോടെ ചോദ്യങ്ങൾ കൂടുതലായി ഇപ്പോൾ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ‘ഗർർർ’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ. ചിത്രത്തിൽ തനിക്കൊപ്പം അഭിനയിക്കുന്ന സിംഹം ഗ്രാഫിക്സ് സൃഷ്ടി ആണെന്ന് കരുതിയവർക്കു തെറ്റിയെന്നും മാന്തു കിട്ടിയത് തനിക്കാണെന്നുമുള്ള കുറിപ്പിനൊപ്പമാണ് ചാക്കോച്ചൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ജൂൺ 14-ന് ഗർർർ റിലീസ് ചെയ്യാനിരിക്കെ പ്രമോഷൻ എന്ന നിലയിലാണ് സിംഹവുമായുള്ള ലൊക്കേഷൻ വിഡിയോ കുഞ്ചാക്കോ ബോബന്‍ ഇൻ​സ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

‘‘സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്. അതും മാന്ത് കിട്ടിയ എന്നോട്… ഗർർർ ജൂൺ 18 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു.’’ എന്ന കുറിപ്പോടെയാണ് ചാക്കോച്ചന്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ്‌ ചെയ്തത്. വീഡിയോയില്‍ സുരാജും ചാക്കോച്ചനും തമ്മിലുള്ള സിനിമയിലെ ഹാസ്യ സംഭാഷണങ്ങളും പിന്നിൽ കേള്‍ക്കാം.

മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തില്‍ വേഷമിടുന്നത്. എസ്ര എന്ന ചിത്രത്തിന് ശേഷം ജെയ് കെ സംവിധാനം നിർവ്വഹിക്കുന്ന ഗർർർ-ല്‍ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം ‘ദർശൻ’ എന്നു പേരുള്ള സിംഹമായി ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ‘ഗർർർ’ ​ന്റെ നിര്‍മ്മാണം. ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും ‘ഗര്‍ര്‍ര്‍…’-ന്റെ ഒരു പ്രത്യേകതയാണ്.

ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- മിഥുൻ എബ്രഹാം, എഡിറ്റർ- വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം- ഡോൺ വിൻസെന്റ്, സംഗീതം- ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന- മനു മഞ്ജിത്, കലാസംവിധാനം- രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ- ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസൻ, VFX- എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്- ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ- RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ- ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മിറാഷ് ഖാൻ, വരികൾ-വൈശാഖ് സുഗുണൻ, ഡിസൈൻ- ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ എന്നിവരാണ് ചിത്രത്തി​ന്റെ അണിയറയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here