സിംഹക്കൂട്ടിൽ ചിരിപ്പൂരം തീർത്ത് ചാക്കോച്ചനും സുരാജും : ​’ഗ്ർർർ’ ട്രെയിലർ

0
128

കുഞ്ചാക്കോ ബോബൻ നായകനായി പ്ഹ​ഗർശനത്തിന് ഒരുങ്ങിനിൽക്കുന്ന ചിത്രമാണ് ‘ഗര്‍ര്‍ര്‍’. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രം പ്രേക്ഷകർ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്നൊരു ചിത്രംകൂടിയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ഗര്‍ര്‍ര്‍ന്റെ രസകരമായ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തി​ന്റെ അണിയറപ്രവർത്തകർ. ​ഗുഡ് വിൽ എ​ന്റർടെെൻമെ​ന്റ്സി​ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവന്നത്.

തിരുവനന്തപുരത്തെ ഒരു മൃഗശാലയിൽ സിംഹത്തിന്റെ കൂട്ടിൽ ഒരു യുവാവ് കുടുങ്ങിപ്പോവുന്നതും അയാളെ രക്ഷിക്കാൻ വാച്ച്മാൻ ചാടുന്നതും പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അത് വളരെ രസകരമായിതന്നെയാണ് ട്രെയിലറിൽ കാണിച്ചിരിക്കുന്നത്. പ്രണയനെെരാശ്യം കാരണം പല അപകടത്തിലേക്കും എടുത്തുചാടുന്നുണ്ടെങ്കിലും അത് നർമ്മത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

സംവിധാനം നിര്‍വഹിക്കുന്നത് ജെയ് കെയാണ്. ജയേഷ് നായരാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജയ്‌ കെയും പ്രവീണ്‍ എസുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷാജി നടേശനും നടന്‍ ആര്യയുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂണ്‍ 14നാണ് ഗർർർ തീയേറ്ററിൽ പ്രദർശനത്തിനെത്തുന്നത്. സംവിധായകൻ രതീഷ് ബാലകൃഷ്‍ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ മിഥുൻ എബ്രഹാമുമായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡിലടക്കം വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവുമുണ്ട്. സുദർശൻ എന്ന സിംഹമായാണ് മോജോ ചിത്രത്തിൽ എത്തുന്നത്.

കുഞ്ചാക്കോ ബോബന്റെ ഗര്‍‍ര്‍ര്‍ന്റെ പശ്ചാത്തല സംഗീതവും ഡോൺ വിൻസെന്റാണ് ഒരുക്കിയിരിക്കുന്നത്. ഡോണ്‍ വിൻസെന്റിനൊപ്പം കൈലാസ് മേനോനും സംഗീതം നിര്‍വഹിക്കുമ്പോള്‍ ടോണി ടാര്‍സും സം​ഗീതത്തിൽ പങ്കാളിയാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് എഗ് വൈറ്റ് ആണ് ചെയ്യുന്നത്. കല രഖില്‍ നിര്‍വഹിച്ചിരിക്കുന്ന ഗര്‍ര്‍ര്‍ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷബീര്‍ മലവട്ടത്ത് ആണ്. മേക്കപ്പ്- ഹസ്സൻ വണ്ടൂർ, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, അഡീഷണൽ ഡയലോഗുകൾ ഒരുക്കിയത് ആര്‍ജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ വൈശാഖ് സുഗുണൻ, ഡിസൈൻ ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആര്‍ഒ ആതിര ദിൽജിത്ത് എന്നിവരുമാണ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗര്‍ര്‍ര്‍ ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here