അദ്ദേഹത്തെ പലർക്കും ഭയമാണ്, രാഹുലിനൊപ്പമെന്ന് ഹരീഷ് പേരടി

0
3363

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി. ഈ സീരിയലിലെ കാക്കശങ്കരന്‍ എന്ന വേഷം ശ്രദ്ധിക്കപെട്ടതോടെ ഇരുനൂറോളം പരമ്പരകള്‍ അതിനുശേഷം അദ്ദേഹം ചെയ്തു. പിന്നീട് 2008ല്‍ പ്രദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന്‍ ചിത്രം ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം സാമൂഹ്യപ്രസക്തിയുളള വിഷയങ്ങള്‍ മാത്രമല്ല തന്റെ എല്ലാ അഭിപ്രായങ്ങളം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നിമിഷ നേരം കൊണ്ട് ആ പോസ്റ്റുകള്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന രാഹുല്‍ അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍ പലരും ഇന്ന് ഭയപ്പെടുന്നുവെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു. രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നില്‍ക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചില്‍ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് …സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അനിതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു…അയോഗ്യതകള്‍ കല്‍പ്പിക്കുന്നു..അതുകൊണ്ട്തന്നെ ജനാധിപത്യത്തില്‍ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു…അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങള്‍ക്കൊപ്പം..

rahul

2019ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്. കര്‍ണാടകത്തിലെ കോലാറില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയുള്ളത്…? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാര്‍ പുറത്തുവരും…’ എന്നായിരുന്നു പ്രസംഗത്തിലെ വിവാദപരാമര്‍ശം.

hareesh1

അതേസമയം, നാടകങ്ങളില്‍ നിന്നും ഹരീഷ് പേരാടി സീരിയലുകളിലേയ്ക്ക് മാറി. 2004 -2005 കാലത്ത് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടാണ് തുടക്കമിടുന്നത്. തുടര്‍ന്ന് പത്തോളം സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങി. അന്‍പതോളം മലയാള സിനിമകളിലും പത്തോളം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചു.

 

അരുണ്‍ കുമാര്‍ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവന്‍ എന്ന പ്രധാന വേഷം ചെയ്തു. 2016 ല്‍ ആണ്ടവന്‍ കട്ടിളൈ എന്ന സിനിമയിലൂടെയാണ് ഹരീഷ് തമിഴിലെത്തുന്നത്. 2017 ല്‍ വിക്രം വേദ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. സ്‌പൈഡര്‍ എന്ന തെലുങ്കു ചിത്രത്തിലും ഹരീഷ് പേരടി അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here