“ഹോം ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമ”; അര്‍ജുന്‍ അശോകന്‍ മനസ്സുതുറക്കുന്നു

0
360

ഹോം ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന് അര്‍ജുന്‍ അശോകന്‍. ഓളം സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു നടന്‍.

അർജുൻ അശോകന്റെ വാക്കുകൾ…

“ഹോം എന്ന സിനിമ കുറ്റബോധമല്ല, ഹോം എന്ന സിനിമ എന്നെ വെച്ച് വിജയ്ബാബു ചേട്ടന്‍ അനൗണ്‍സ് ചെയ്തതാണ്. അതിനുശേഷമാണ് ഡേറ്റ് കുറെ പ്രശ്നം പറ്റുകയും, അവർക്കു പെട്ടെന്ന് സിനിമ ചെയ്യണമെന്ന അവസ്ഥ വരികയും ചെയ്തപ്പോൾ അവർ പറഞ്ഞു വേറൊരാളെ നോക്കുകയാണെന്ന്, അങ്ങനെയാണ് ഭാസി ആ കഥാപാത്രം ചെയ്യുന്നത്.

പക്ഷേ ആ പടം കാണുമ്പോൾ മനസ്സിലാകും എന്നേക്കാളും 100 ശതമാനം നന്നായി ആ കഥാപാത്രം ചെയ്തത് ഭാസി തന്നെയായിരുന്നു. ഒരു പടത്തിനു അതിന്റേതായ ജാതകമുണ്ട്. ഒരു കഥ കേൾക്കുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ചിത്രമുണ്ടല്ലോ, അത് ഭാസി ചെയ്തപ്പോൾ എനിക്ക് മൊത്തത്തിൽ ഇഷ്‍ടമായി.

തട്ടാശ്ശേരികൂട്ടം ചെയ്തു, അതുകഴിഞ്ഞ് അജഗജാന്തരം പെട്ടെന്ന് ചെയ്യണമെന്ന് പറഞ്ഞു, ആ സിനിമയിൽ ജോയിൻ ചെയ്തപ്പോളാണ് കൊറോണ വന്നത്. ലോക്ക്ഡൌൺ വന്നു എല്ലാം അടച്ചിട്ടു. അങ്ങനെ ലോക്ക്ഡൌൺ ബ്രേക്കിനാണ് അവർ ഹോം ഷൂട്ട് ചെയ്യുന്നത്”.

അതേസമയം,അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ”ഓളം” എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. പുനത്തില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് ഓളം നിർമ്മിക്കുന്നത്. വി എസ് അഭിലാഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ലെനയും വി എസ് അഭിലാഷും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം നൗഫല്‍ പുനത്തില്‍ ആണ് നിര്‍മ്മിക്കുന്നത്.

സസ്‌പെന്‍സ് ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജീവിതവും ഫാന്റസിയും ഇടകലര്‍ന്നിരിക്കുന്നു. അര്‍ജുന്‍ അശോകനും ഹരിശ്രീ അശോകനും ഈ ചിത്രത്തിൽ അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്. അതും അവരുടേതായ പേരുകളില്‍ തന്നെ. ലെന ബിനു പപ്പു, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഛായാഗ്രഹണം നീരജ് രവി ആന്‍ഡ് അഷ്‌കര്‍. എഡിറ്റിംഗ് ഷംജിത്ത് മുഹമ്മദ്, അര്‍ജുന്‍ അശോകന്‍ ചിത്രം 2023-ല്‍ മലയാള സിനിമയ്ക്ക് ലഭിച്ച ആദ്യത്തെ ഹിറ്റായിരുന്നു രോമാഞ്ചം. ഫെബ്രുവരി 3 ന് ആയിരുന്നു ചിത്രം റിലീസിന് എത്തിയത്. നിരവധി ദിവസം രോമാഞ്ചം തീയേറ്ററുകളില്‍ വിജയഗാഥ തുടര്‍ന്നു.50 ദിവസങ്ങള്‍ക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയ ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്.തീയേറ്ററുകളില്‍ ലഭിച്ച വലിയ സ്വീകാര്യത ചിത്രത്തിന് ഒടിടിയിലും ലഭിച്ചു.

രോമാഞ്ചം ഇപ്പോഴും ചില തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും പ്രധാന തീയേറ്ററുകളില്‍ ഒന്നായ തിരുവനന്തപുരം എരീസ് പ്ലെക്‌സില്‍ രോമാഞ്ചം നേടിയ കളക്ഷന്‍ പുറത്തുവന്നിരുന്നു . 58885 ടിക്കറ്റുകളാണ് തീയേറ്ററില്‍ രോമാഞ്ചത്തിനായി വിറ്റത്.നല്ല ഒരു ചിരിപ്പടം എന്ന നിലയിലാണ് രോമാഞ്ചം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടത്. ജിത്തു മാധവനാണ് രോമാഞ്ചം സംവിധാനം ചെയ്ത്.

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here