ഇതാര് കാവിലെ ഭഗവതിയോ ? ; ചുവന്ന സാരിയും റോസാപ്പൂവും,അമ്മ യോഗത്തിൽ സ്റ്റാറായി ഹണി റോസ്

0
275

താരസംഘടന അമ്മയുടെ മുപ്പതാമത് ജനറൽ ബോഡി യോഗത്തിൽ താരമായി നടി ഹണി റോസ്.ചുവന്ന സാരിയിൽ അതിസുന്ദരിയായാണ് നടി യോഗത്തിൽ പങ്കെടുക്കാനെത്തിയത്.ചുവപ്പ് സാരിയും,ഓപ്പൺ ഹെയറിൽ റോസാപൂവും നോർമൽ ആക്സസറീസും ഉൾപ്പെടുത്തി സിംപിൾ എലഗന്റ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

സാധാരണ സ്റ്റേജ് പ്രോഗ്രാമുകളിലും ഉദ്‌ഘാടനവേദികളിലും സജീവമായ നടിയുടെ ഡ്രസ്സിങ് സെൻസ് പലപ്പോഴും ശ്രദ്ധ നേടുകയും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. ആരെയും ആകർഷിക്കുന്ന നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം തെരഞ്ഞെടുക്കാറുള്ളത്.പലപ്പോഴും നാടൻ വേഷങ്ങളോടുള്ള സ്നേഹം താരം തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

സോഷ്യൽമീഡിയയിൽ ഉദ്‌ഘാടന റാണി എന്നാണ് ഹണി റോസ് അറിയപ്പെടുന്നത്. സമീപകാലത്താണ് നടി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.ഹണിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെപെട്ടെന്നാണ് വൈറലായി മാറാറുള്ളത്. താരത്തിന്റെ ഡ്രസിങ് സെൻസിനും ആരാധകർ ഏറെയുണ്ട്.അതേസമയം താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഉയർന്ന് വരാറുണ്ട്.നടി ഉദ്ഘാടന വേദികളിൽ സജീവ സാന്നിദ്ധ്യമായി മാറിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ നിരന്തരം താരത്തെ ട്രോളുകയും മറ്റും ചെയ്യാറുണ്ട്. ബോഡി ഷെയിമിങ്ങിന്റെ പേരിലും നടി നിരന്തരം വേട്ടയാടാറുണ്ട്. പക്ഷെ ഹണി റോസ് ഇതൊന്നും വക വെക്കാറില്ല എന്നതാണ് സത്യം.

നടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് റേച്ചൽ.ഹണി റോസാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വളരെ വ്യത്യസ്ഥമായ സിനിമകളുമായി വരുന്ന എബ്രിഡ് ഷൈൻ ഇത്തവണ എത്തുന്നത് സംവിധായകൻ ആയിട്ടല്ല . ഒരു നിർമ്മാതാവായാണ് എബ്രിഡ് ഷൈൻ ‘റേച്ചൽ’ എന്ന സിനിമ അവതരിപ്പിക്കുന്നത്. ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. അതുപോലെ തന്നെ സിനിമ തിരക്കഥ എഴുത്തിൽ തുടക്കം കുറിക്കുന്ന കഥാകൃത്തും കവിയുമായ രാഹുൽ മണപ്പാട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഹണി റോസ് ലീഡിങ് റോളിൽ എത്തുന്ന ആദ്യത്തെ സിനിമയാണ് റേച്ചൽ, അതുകൊണ്ട് തന്നെ സിനിമാ പ്രേക്ഷകർക്ക് റേച്ചൽ ഒരു പുതിയ അനുഭവം തന്നെയാകും. ശരീരമാണ് തന്റെ ആയുധമെന്ന പ്രഖ്യാപിച്ച നടിയാണ് ഹണി റോസ്, അതിന്റെ ഭംഗിയിൽ പൊട്ടിയൊലിക്കുന്ന സദാചാര മനുഷ്യരുടെ ആൺ ബോധങ്ങൾ തന്നെയാണ് ഹണി റോസിനെ സിനിമയില്ലാത്ത സമയങ്ങളിൽ പോലും നമുക്ക് പരിചിതയാക്കുന്നത്. റേച്ചൽ മികച്ച ശക്തയായ ഒരു സ്ത്രീ കഥാപാത്രമാണെങ്കിൽ ഹണി റോസിന്റെ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാകാൻ ഈ സിനിമയ്ക്ക് കഴിയും. തന്റെ മേൽ ആക്ഷൻ ഹീറോ ബിജുവിലും മറ്റും ആരോപിക്കപ്പെട്ട മോശം തമാശകളെ റേച്ചൽ എന്ന സിനിമയിൽ കഴുകി കളയാൻ എബ്രിഡ് ഷൈനിന് കഴിഞ്ഞാൽ റേച്ചൽ ഒരു മികച്ച സിനിമാനുഭവമാകും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here