ആട് ജീവിതം സിനിമയിലേക്ക് എങ്ങനെയെത്തിച്ചേര്‍ന്നു: ലാഗ്വേജ് കണ്‍സള്‍ട്ടന്റായ പ്രവര്‍ത്തിച്ചമൂസക്കുട്ടി പറയുന്നു

0
271

ട് ജീവിതം സിനിമയിലേക്ക് എങ്ങനെയെത്തിച്ചേര്‍ന്നുവെന്ന് പറയുകയാണ്‌ലാഗ്വേജ് കണ്‍സള്‍ട്ടന്റായ മൂസക്കുട്ടി. മൂവീ വേള്‍ഡ് മീഡിയയുടെ പ്രത്യേക അഭിമുഖത്തിലാണ് മൂസക്കുട്ടി മനസ് തുറന്നത്.ആട് ജീവിതം സിനിമയില്‍ ലാഗ്വേജ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മൂസക്കുട്ടി.

മൂസക്കുട്ടിയുടെ വാക്കുകള്‍…

സൗദി അറേബ്യയിലാണ് ഞാന്‍ പഠിപ്പിച്ചത്. ഉപരിപഠനം സൗദി അറേബ്യയിലായിരുന്നു. മൂന്നാം പതിറ്റാണ്ടോളം സൗദി അറേബ്യയില്‍ വിവിധ രംഗങ്ങളിലാണ് പ്രവര്‍ത്തിച്ചത്. അറബ് സമൂഹവുമായിട്ടുള്ള ബന്ധം, അവരുടെ കള്‍ച്ചര്‍, അവരുടെ രീതികള്‍ അതൊക്കെയാണ് അവരിലേക്ക് ചെല്ലാനുള്ള പ്രചോദനം. അതുകൊണ്ടായിരിക്കാം ബ്ലസി ഇന്റര്‍വ്യു ചെയ്ത് തിരഞ്ഞെടുത്തത്. സാഹിത്യകാരന്‍ വി മുസാഫര്‍ അഹമ്മദ് (മരുഭൂമിയുടെ ആത്മകഥയെഴുതിയാളാണ്.), മാധ്യമം എഡിറ്റര്‍ വി എ ഇബ്രാഹിം, ഇവരൊക്കെയാണ് എന്നെ ഈ വിഷയവുമായിപ്പെട്ടത്. എനിക്ക് ബ്ലസിസാറുമായിപരിചയമില്ലല്ലോ? അവരൊക്കെ ബന്ധപ്പെട്ടിട്ട്,ഇങ്ങനയൊരു പ്രൊജക്ടുണ്ട്, ഈ പ്രൊജക്ട് ഏറ്റെടുക്കാന്‍ പറ്റുമോയെന്ന് ചോദിച്ചതും. അങ്ങനെയാണ് ഞാന്‍ ഈ വിഷയത്തിലേക്ക് എത്തിച്ചേര്‍ന്നത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ.ആര്‍. ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനില്‍ കെ.എസ്. ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

നജീബിനായി കാത്തിരിക്കുന്ന യുവതിയെ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. അത്തരം ഒരു കഥാപാത്രമായാണ് അമല പോള്‍ ചിത്രത്തിലെത്തുക. മലയാളികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നത് തന്നെയാണ് ചിത്രത്തിന് ഇത്രമാത്രം സ്വീകാര്യത ലഭിക്കാന്‍ കാരണമായത്. മാത്രമല്ല പത്ത് വര്‍ഷത്തിനു ശേഷം എത്തുന്ന ബ്ലെസി ചിത്രം എന്നതും നായകനായി എത്തുന്നത് പൃഥ്വിരാജ് ആണെന്നതും ചിത്രത്തിന് മാറ്റ് കൂട്ടുന്നുണ്ട് .

സിനിമക്കായി ശരീരഭാരം കുറച്ചത് ഉള്‍പ്പെടെ വലിയ തയ്യാറെടുപ്പുകളും പ്രയത്‌നവുമാണ് പൃഥ്വി ഈ കഥാപാത്രത്തിനുവേണ്ടി ചെയ്തത്. ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here