ഐ ആം ഇന്‍ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് ചെയ്തു

0
27

യാന ഹമീദിനെ കേന്ദ്രകഥാപാത്രമാക്കി ചെയ്യുന്ന സിനിമായണ് ഐ ആം ഇന്‍. ടിനുഷാണ് സംവിധായകന്‍. മെല്‍വിന്‍ കുരിശിങ്കലാണ് ക്യാമറമാനായി പ്രവര്‍ത്തിക്കുന്നത്. ഡയാന ഹമീദ്, നാരായണന്‍കുട്ടി, മാലപാര്‍വ്വതി, നാസര്‍ ലത്തീഫ് എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ടൈറ്റില്‍ ലോഞ്ചിന് പങ്കെടുത്തു.

ഐ ആം ഇന്‍ സിനിമയുടെ സംവിധായകന്‍ ടിനുഷ് കഥ പറഞ്ഞു വളരെ വ്യത്യസ്തമായൊരു കഥ പറഞ്ഞു. ടൈറ്റിലില്‍ സൂചിപ്പിക്കുന്നത് പോലെ വളരെ വ്യത്യസ്തമായൊരു കഥയാണ്. കഥയുടെ ത്രഡ് കേട്ടപ്പോള്‍ത്തന്നെ ഇഷ്ടപ്പെട്ടു. ഡയാനയുടെ അമ്മയായി നിരവധി സിനിമകളായി. അതിലെനിക്ക് പ്രത്യേക സന്തോഷമുണ്ടെന്ന് മാലപാര്‍വ്വതി പറഞ്ഞു.


നിങ്ങളെപ്പോലെ ഈ സിനിമയുടെ ഫൈനല്‍ കാണാന്‍ വെയിറ്റ് ചെയ്യുവാണ്. ഈ സിനിമയിലെ എല്ല ക്രൂ മെമ്പേഴ്‌സിനും ആശംസകളര്‍പ്പിക്കുകയാണ്.ഈ സിനിമയിലെ പ്രധാന കഥാപാത്രമായി ഡയാന ഹമീദ് വളരെ മികച്ച അഭിനേത്രിയാണ്. അതുകൊണ്ട് തന്നെ ഈ സിനിമയില്‍ വളരെ മികച്ച അഭിനയം കാഴ്ചവെയ്ക്കും. ഈ മാസം 10ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന കഥാപാത്രമാകുന്ന ഒടിയന്‍ ചന്തു റിലീസാകുകയാണ്. ഈ സിനിമ തീയേറ്റില്‍ വന്ന് ആസ്വദിക്കണമെന്നും സംവിധായകന്‍ ശ്രീജിത്ത് പറഞ്ഞു.

ഈ സിനിമയുടെ സംവിധായകനായ ടിനുവിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാട് പ്രണയങ്ങളുള്ള സ്‌കിപ്റ്റ് കൈവശം വെച്ചിട്ടുള്ള വ്യക്തിയാണ് ടിനു. ഏകേദശം രണ്ട് വര്‍ഷം മുമ്പ് മറ്റൊരു പ്രൊജക്ടുമായി വന്നിട്ടുണ്ടായിരുന്നു. നല്ലൊരു കഥയായിരുന്നു, പക്ഷേ അത് നടന്നില്ല. വീണ്ടും നല്ലൊരു ഹൊറര്‍ സബജ്കട്മായി വന്ന് കഥ പറഞ്ഞു, വളരെ രസകരമായിത്തോന്നി. എന്നെ സംബന്ധിച്ച് ഇങ്ങനെയൊരു സബജ്ക്ട് ചെയ്തിട്ടില്ല. സന്തോഷമുണ്ട് ടിനു എന്നെ കാസ്റ്റ് ചെയ്തതില്‍, ഇത്രയും ആള്‍ക്കാര്‍ ഇവിടെ വന്നിട്ടുണ്ടെങ്കില്‍ വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ശ്രീജിത്തേട്ടന്റെ പ്രൊജക്ടിന് എല്ലാം ഭാവുകങ്ങളും നേരുന്നു. മാല പാര്‍വ്വതിയോടൊപ്പം മകളും മരുമകളുമായി അഭിനയിച്ചിട്ടുണ്ട്. വീണ്ടും ഞങ്ങള്‍ക്ക് ഒരവസരം ലഭിച്ചിരിക്കുകയാണ്. ഈ ദിവസം ഐ ആം ഇന്‍ സിനിമയുടെ ടൈററില്‍ ലോഞ്ച് അനൗണ്‍സ് ചെയ്തിരിക്കുകയാണ്’ ഡയാന ഹമീദ് പറഞ്ഞു.
പുതിയ സബജക്ട്, പുതിയ സംവിധായകന്‍, പുതിയ പ്രൊഡ്യുസര്‍ പുതിയ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു’ നാരായണന്‍കുട്ടി പറഞ്ഞു.

എന്റെകുഞ്ഞ് സഹോദരനെപ്പോലെ ഇഷ്ടപ്പെടുന്ന ടിനു ഇന്നലെയാണ് എന്നെ വിളിച്ചു പറഞ്ഞത് ഐ ആം ഇന്നിലുണ്ടെന്ന്. എന്റെ സുഹൃത്തായ നാരായണന്‍കുട്ടി പറഞ്ഞത് കിടിലന്‍ സബജ്ക്റ്റാണെന്ന്, എനിക്കും അങ്ങനെ തോന്നുന്നുണ്ടെന്ന് നാസര്‍ ലത്തീഫ് പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് ടിനുവിന്റെ സുഹൃത്തിനെ പരിചയപ്പെടുന്നത്. ഷോര്‍ട് ഫിലിമിന്റെ ഓഡിഷനുവേണ്ടി ഞങ്ങള ക്ഷണിക്കുകയും എന്റെ ആക്ടിങ്ങ് സ്‌കില്‍ ടിനു കണ്ടിട്ട് ഞാനെടുക്കുന്ന സിനിമയില്‍ ഒരവസരം തരാമെന്ന്. 2 വര്‍ഷം മുമ്പ് ഒരു സിനിമ കളമശേരിയില്‍ വെച്ച് ഷൂട്ട് ചെയ്തിരുന്നു. നടന്‍ ശ്രീജിത്ത് രവി, നടന്‍ സുധീര്‍ കരമന എന്നിവരൊടൊപ്പം അഭിനയിച്ചതില്‍ സന്തോഷമുണ്ട്, അതിലുപരി ഞാന്‍ ചോദിച്ച പണം എനിക്ക് തന്നതാണ്. ഈ സിനിമയില്‍ വേഷമണ്ടോയെന്ന് അറിയില്ലെങ്കിലും ടിനു വിളിച്ചു ഞാന്‍ വന്നു. ഇവിടെ ലഭിച്ച കൈയടിയേക്കാള്‍ തീയേറ്ററില്‍ കൈയ്യടികള്‍ ലഭിക്കട്ടെയെന്ന് എന്നാഗ്രഹിക്കുന്നുവെന്ന് ശീതള്‍ശ്യാം പറഞ്ഞു.

ഈ ചിത്രത്തിന്റെ കഥ ഡയാന ഹമീദിനോടാണ് പറഞ്ഞത്. നായിക ഓക്കെ പറഞ്ഞു. ക്യാമറമാന്‍ മെല്‍വിന്‍ കുരിശിങ്കലാണ്. മരണപ്പെട്ട ആത്മാക്കളുടെ കഥ പറയുന്ന ഒരു ചെറിയ സിനിമയാണിതെന്ന് സംവിധായകന്‍ ടിനുഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here