തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കത്തിന് ഒരുങ്ങി അബുദാബി ; ഐഐഎഫ്എ നാമനിർദ്ദേശപത്രിക സമർപ്പിക്കാം

0
84

തെന്നിന്ത്യൻ ചലച്ചിത്ര മാമാങ്കം ഐ ഐ എഫ് എ ഉത്സവവത്തിന് അബുദാബി ഒരുങ്ങിക്കഴിഞ്ഞു.തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലെ മികച്ച ചിത്രങ്ങളെയും പ്രതിഭകളെയും ആദരിക്കുന്നതിനായി ടോളറൻസ് ആൻഡ് കോ എക്സിസ്റ്റൻസ് മന്ത്രിയുമായ ശൈഖ് നഹ്യാൻ മബാറക് അൽ നഹ്യാന്റെ മേൽനോട്ടത്തിലാണ് ഐ.ഐ.എഫ്.എ ഉത്സവം അവാർഡ് 2024 സംഘടിപ്പിക്കുന്നത്.സെപ്റ്റംബർ 6 ,7 തീയതികളിൽ അബുദാബിയിലെ യാസ് ഐലൻഡിൽ വെച്ചാണ് പരിപാടി നടക്കുക.അബുദാബിയിലെ ഏറ്റവും വലിയ മാളായ യാസ് മാളിൽ ലോകോത്തര ഷോപ്പിംഗ്, യാസ് ബേ വാട്ടർഫ്രണ്ടിലെ മികച്ച ഡൈനിങ്ങ്, അബുദാബിയുടെ ഉറങ്ങാത്ത രാപ്പകലുകൾ, യാസ് ലിങ്ക്സ് ഗോൾഫ് കോഴ്‌സിലെ അവാർഡ് നേടിയ ഗോൾഫ് എന്നിവ യാസ് ദ്വീപിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്. ഈ ദ്വീപ് വർഷം മുഴുവനും ഗംഭീരമായ സംഗീത, വിനോദ പരിപാടികളുടെ ലൈനപ്പ് വാഗ്ദാനം ചെയ്യുന്നു.165-ലധികം ഡൈനിംഗ് അനുഭവങ്ങളോടെ, വൈറ്റ് അബുദാബി, ഇത്തിഹാദ് അരീന എന്നിവയുൾപ്പെടെയുള്ള ഇൻഡോർ, ഔട്ട്ഡോർ കൺസർട് വേദികളും ചേർന്ന് യാസ് ദ്വീപിനെ ഏറെ ആകർഷകമാക്കുന്നു.

യാസ് ഐലൻഡിലെ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾക്കൊപ്പം ആകർഷകമായ അനുഭവവും പ്രേക്ഷകർക്കായി ഒരുക്കുന്നത് അബുദാബിയിലെയും മിറാലിയിലെയും കൾച്ചറൽ ആൻഡ് ടൂറിസം വകുപ്പാണ്. ഐ.ഐ.എഫ്.എ ഉത്സവം 2024 ന്റെ ചുക്കാൻ പിടിക്കാൻ ഗ്രാൻഡ് ഓപ്പണിങ് ദിനത്തിൽ മലയാളത്തിലെയും തമിഴിലെയും തെലുങ്കിലേയും കന്നടയിലെയും പ്രതിഭകളാണ്.അബുദാബിയിലെ ശ്രദ്ധേയമായ നഗരമായ യാസ് ഐലൻഡിൽ ഐ.ഐ.എഫ്.എ ഉത്സവം ഗ്ലോബൽ ടൂറിനുള്ള ടിക്കറ്റുകൾ ഇപ്പോൾ തത്സമയവും പൊതുജനങ്ങൾക്ക് ലഭ്യമാണ്.ഈ പരിപാടിയിലേക്ക് ജൂൺ നാലുവരെ, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷകളിലും നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണ്.നാല് ഭാഷകളിലും നോമിനേഷനുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂൺ 4 വരെയാണ്.

 

View this post on Instagram

 

A post shared by IIFA Utsavam (@iifautsavam)

അബുദാബിയുടെ സുവർണ്ണ തീരത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് ആണ് യാസ് ഐലൻഡ്. അബുദാബി നഗരമധ്യത്തിൽ നിന്ന് ഇരുപത് മിനിറ്റും ദുബായിൽ നിന്ന് അമ്പത് മിനിറ്റും അകലെയുള്ള യാസ് ദ്വീപ്, വിനോദ സഞ്ചാരികൾക്ക് വൈവിധ്യമായ വിനോദാനുഭവങ്ങൾ പ്രദാനം ചെയ്യുന്നു. ഫെരാരി വേൾഡ് യാസ് ഐലൻഡ്, അബുദാബി, യാസ് വാട്ടർവേൾഡ് യാസ് ഐലൻഡ്, അബുദാബി, വാർണർ ബ്രദേഴ്‌സ് വേൾഡ് ടിഎം അബുദാബി തുടങ്ങിയ അവാർഡ് നേടിയ തീം പാർക്കുകൾ മുതൽ റെക്കോർഡ് തകർത്ത CLYMBTM യാസ് ഐലൻഡ്, യാസ് മറീന സർക്യൂട്ട് തുടങ്ങിയവ ഉൾപ്പെടെ 25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപിനുള്ളിൽ വിനോദസഞ്ചാരികളുടെ സ്വർഗം തന്നെ കാണാൻ കഴിയും.

 

LEAVE A REPLY

Please enter your comment!
Please enter your name here