ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ച് ആവേശത്തിലെ ഇല്യുമിനാറ്റി

0
158

പ്രേക്ഷകര്‍ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ‘ആവേശം’. ചിത്രത്തിന്റെ പോസ്റ്ററുകളും ഇറങ്ങിയ ടീസറുമെല്ലാം ആരാധകരെ വളരെയധികം ത്രസിപ്പിക്കുന്നതായിരുന്നു. അതേസമയം ചിത്രത്തിലേതായി പുറത്തുവിട്ട ‘ജാഡ’ എന്ന ഗാനവും, ‘ഗലാട്ട’ എന്ന ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ വലിയ തോതില്‍ വൈറലായിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ മറ്റൊരു ഗാനമായ ഇല്യുമിനാറ്റി എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ട്രെന്‍ഡിംഗ് ലിസ്‌ററില്‍ നാലാം സ്ഥാനത്താണ് ഈഗാനം.

യുസികോളജില്‍ പ്രോമോഷനെത്തുന്ന വിഷ്വലുകളും കൂട്ടീച്ചേര്‍ത്തിട്ടാണ് ഈ സോംഗ് പുറത്ത് വിട്ടിരിക്കുന്നത്, സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ചിത്രത്തിലെ ഗലാട്ട എന്ന ഗാനത്തിന് വിദ്യാര്‍ഥികള്‍ക്കൊപ്പം ഫഹദ് നൃത്തം ചെയ്ത സീനകളും ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് സുഷിന് ശ്യാം ആണ്. ഗാനം ആലപിച്ചിരിക്കുന്നത് റാപ് ഗായകനായ ഡാബ്‌സിയാണ്.

ചിത്രത്തിലെ ഗലാട്ട എന്ന ഗാനത്തിനും മുന്‍പ് ജാഡ എന്ന ഗാനം വളരെയധികം ഹിറ്റായി മാറിയിരുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം നല്‍കിയത്. പ്രേക്ഷകരുടെ ഇഷ്ടനടനും ഗായകനുമായ ശ്രീനാഥ് ഭാസിയാണ് ഗാനം പാടിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ വരികളും ഈണവും ആലാപനരീതിയും ഗാനത്തിന്റെ പ്രത്യേകതയാണ്. ഇറങ്ങിയ ഉടനെതന്നെ ഗാനം ട്രെന്റിങില്‍ കയറിയിരുന്നു.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്. പെരുന്നാള്‍ വിഷു റിലീസ് ആയി ഏപ്രില്‍ 11-ന് തിയേറ്റുകളില്‍ എത്തുന്ന ചിത്രം ബാംഗ്ലൂരില്‍ പഠിക്കാനെത്തുന്ന കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് പറയുന്നത്. റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

സുഷിന്‍ ശ്യാമിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഓഡിയോ റൈറ്‌സ് സ്വന്തമാക്കിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെയാണ് തിങ്ക് മ്യൂസിക് അറിയിച്ചിരുന്നത്. സിനിമയുടെ പിന്നണി പ്രവര്‍ത്തകരും ഈ വിവരം പങ്കുവെച്ചിരുന്നു. ചിത്രത്തില്‍ ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

മുന്‍പ് പുറത്തിറങ്ങിയ ആവേശത്തിന്റെ ടീസറും ഏറെ ആവേശത്തോടു കൂടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here