എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് …വിയോഗത്തില്‍ വിതുമ്പി താരങ്ങള്‍

0
715

ലയാള സിനിമയുടെ അതുല്യകലാകാരന്‍ ഇന്നസെന്റിന്റെ വിയോ?ഗ വേദനയിലാണ് കേരളക്കര മുഴുവന്‍. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് പ്രിയ താരത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചു കൊണ്ട് രംഗത്തെത്തുന്നത്.

dileep ,innocent

ഇന്നസെന്റ് തനിക്ക് ആരായിരുന്നുവെന്ന് പറയുകയാണ് നടന്‍ ദിലീപ്.
‘വാക്കുകള്‍ മുറിയുന്നു… കണ്ണുകളില്‍ ഇരുട്ടു മൂടുന്നു… ആശുപത്രിയില്‍ കാത്തിരിക്കുമ്പോള്‍ ഡോക്ടര്‍ വന്നു പറയുന്ന വാക്കുകള്‍ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യന്‍ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യന്‍ വിട പറഞ്ഞിരിക്കുന്നു… കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിന്‍ബലമായത് അദ്ദേഹത്തിന്റെ കരുതല്‍ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളില്‍ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകള്‍ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോള്‍… വാക്കുകള്‍ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല, ഓര്‍മ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ ഉണ്ടാവും…….’ദിലീപ് കുറിച്ചു.

‘ദേവാസുര’ത്തില്‍ ‘നീലകണ്ഠനാ’യി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ ‘വാര്യരെ’ന്ന സുഹൃത്തും സഹായിയുമൊക്കെയായി ഇന്നസെന്റും പ്രേക്ഷകരുടെ പ്രിയങ്കരനായി. ഇപ്പോഴിതാ ഇന്നസെന്‍രിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

എന്താ പറയേണ്ടത് എന്റെ ഇന്നസെന്റ് … ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും… ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

pinarayi

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പര്‍ശിച്ച് നിലപാടുകള്‍ എടുത്ത പൊതുപ്രവര്‍ത്തകനുമായിരുന്നു ഇന്നസെന്റ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിര്‍മാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യര്‍ത്ഥന പ്രകാരം ലോക്‌സഭ സ്ഥാനാര്‍ഥി ആയതും വിജയിച്ചശേഷം പാര്‍ലമെന്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓര്‍ക്കും.

നിശ്ചയദാര്‍ഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേള്‍ക്കുന്ന മാത്രയില്‍തന്നെ തളര്‍ന്നുപോകുന്ന പലര്‍ക്കും ഇടയില്‍ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങള്‍ നിലനില്‍ക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു.

ചലച്ചിത്രത്തില്‍ എന്നതുപോലെ ജീവിതത്തിലും നര്‍മ്മമധുരമായ വാക്കുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകള്‍ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു.നമ്മുടെ കലാസാംസ്‌കാരിക രംഗങ്ങള്‍ക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പിണറായി വിജയന്‍ കുറിച്ചു.

അതേസമയം, തമിഴ് നടന്‍ സൂര്യ ഇന്നസെന്റിനൊപ്പം സെല്‍ഫി എടുത്തതിന്റെ പഴയൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സൂര്യ. ഇവിടെ നിന്നുള്ളതാണ് വീഡിയോ. ‘എന്നുടെ പെരിയ അച്ചീവ്‌മെന്റ് ഇന്നസെന്റ് സാറിന്റെ കൂടെ സെല്‍ഫി എടുത്തത് താ. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍. സാറിനൊപ്പം സെല്‍ഫി എടുത്തത് വലിയൊരു റെക്കോര്‍ഡായി കാണുകയാണ്’, എന്നാണ് സൂര്യ വീഡിയോയില്‍ പറയുന്നത്.

സിനിമാ ചരിത്രത്തിലെ ഒരു ഐതിഹാസിക അധ്യായത്തിന് അന്ത്യം! സമാധാനത്തില്‍ വിശ്രമിക്കൂ ഇതിഹാസം! എന്നാണ് നടന്‍ പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

chackochan

ഏറ്റവും മധുരതരമായ ഒരാളോട് വിട..
തന്റെ സഹജമായ നര്‍മ്മം കൊണ്ട് ഏറ്റവും പിരിമുറുക്കമുള്ള സാഹചര്യങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന മനുഷ്യന്‍ …
പ്രേക്ഷകരെ ചിരിപ്പിക്കുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്യുന്നതിനായി തന്റേതായ ഭാവപ്രകടനങ്ങളും ഡയലോഗ് ഡെലിവറികളും ഉള്ള നടന്‍…
ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട മനുഷ്യന്‍, നര്‍മ്മബോധം കൊണ്ട് മരണത്തെ കീഴടക്കിയ മനുഷ്യന്‍…
….ഇന്നസെന്റ് ചേട്ടാ….
എന്നോടും എന്റെ കുടുംബത്തോടും നിങ്ങള്‍ക്ക് ഉണ്ടായിരുന്ന സ്‌നേഹവും വാത്സല്യവും മനസ്സില്‍ സൂക്ഷിക്കുന്ന ഒരുമിച്ചു ചിലവഴിച്ച നിമിഷങ്ങള്‍ എന്റെ ഓര്‍മ്മകളില്‍ എന്നും ജ്വലിക്കും…. നടന്‍ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അപ്പനും മോനുമായി മലയാളികളുടെ മനസ്സില്‍ നേടിയ താരങ്ങളാണ് ജയറാമും ഇന്നസെന്റും. ഇവരുടെ കോംമ്പോ എന്നും പ്രിയപ്പെട്ടതായിരുന്നു. ഇപ്പോഴിതാ ഇന്നസെന്റിന്റെ വിയോഗത്തില്‍ ജയറാമിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്.

ഇന്ത്യന്‍ സിനിമയ്ക്ക് മറ്റൊരു വലിയ നഷ്ടം.
മൂന്ന് പതിറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ഒരു സാഹോദര്യത്തിന് വിരാമമിട്ടതിനാല്‍ ഇപ്പോള്‍ എനിക്ക് വാക്കുകള്‍ക്ക് വകയില്ലാത്ത അവസ്ഥയിലാണ്, അദ്ദേഹത്തെ അറിയാനും വര്‍ഷങ്ങളിലുടനീളം അദ്ദേഹവുമായി സ്‌ക്രീന്‍ സ്‌പേസ് പങ്കിടാനും കഴിഞ്ഞതില്‍ ഏറ്റവും ഭാഗ്യമായി ഞാന്‍ കരുതുന്നു.
കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം. റെസ്റ്റ് ഇന്‍ പീസ് ഇന്നസെന്റ് ഏട്ടാ

innocent

മാന്നാര്‍ മത്തായി സ്പീക്കിങ്,റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രങ്ങളിലൂടെ മുകേഷും സായ്കുമാറും ബാലകൃഷ്ണനും ഗോപാലകൃഷ്ണനുമായപ്പോള്‍ മത്തായി ചേട്ടനായി വന്ന് ചിരിപ്പിച്ച കലാകാരന്‍ ആണ് ഇന്നസെന്റ്. ഇപ്പോഴിതാ വിയോഗ വാര്‍ത്തയില്‍ നടന്‍ മുകേഷ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്.

വിട ….. സിനിമയിലെപ്പോലെ ജീവിതത്തിലും നര്‍മ്മം കാത്തുസൂക്ഷിച്ചിരുന്നുവെങ്കിലും… ഗൗരവമേറിയ പ്രതിസന്ധികളില്‍ ചേട്ടന്‍ ഒരു വലിയ സ്വാന്തനമായിരുന്നു … പതിറ്റാണ്ടുകളുടെ ഊഷ്മള ബന്ധം.. സുഖമില്ലാതെ ഇരുന്നിട്ട് കൂടി രണ്ടാമതും എനിക്കുവേണ്ടി കൊല്ലത്ത് പ്രചാരണത്തിന് എത്തിയിരുന്നു… നിലപാടുകളില്‍ മായം ചേര്‍ക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജേഷ്ട്ട സഹോദരന്,അന്ത്യാഭിവാദ്യങ്ങള്‍…

നന്ദി ഇന്നസെന്റ് ചേട്ടാ! നല്‍കിയ ചിരികള്‍ക്ക്… സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും…നടി മഞ്ജു വാര്യര്‍ കുറിച്ചു.

jagathy

മായില്ലൊരിക്കലും എന്നാണ് ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here