‘അയ്യര് കണ്ട ദുബായ്’ ചിത്രീകരണം പൂര്‍ത്തിയായി; ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ

0
206

എം എ നിഷാദ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് അയ്യര് കണ്ട ദുബായ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ദുര്‍ഗ കൃഷ്ണയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ധ്യാനിനും നിഷാദിനുമൊപ്പമുള്ള ചിത്രവും ദുര്‍ഗ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Durga Krishna (@durgakrishnaartist)


അതേസമയം, ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീയായതായി സംവിധായകന്‍ എം എ നിഷാദും സോഷ്യല്‍മീഡിയയില്‍ കുറിച്ചു. അങ്ങനെ, നമ്മുടെ സിനിമ പാക്കപ്പ് ആയി ഒരുപാട് നല്ലോര്‍മ്മകള്‍ എന്നും എനിക്ക് നല്‍കിയ മൂന്ന് നഗരങ്ങള്‍…ദുബായ്,തിരുവനന്തപുരം ,ചെന്നൈ.. ഈ നഗരങ്ങളില്‍ വെച്ചാണ് അയ്യര്‍ കണ്ട ദുബായുടെ ചിത്രീകരണം നടന്നത്….എന്റെ ചിത്രത്തില്‍ അഭിനയിച്ച എല്ലാ നടീനടന്മാരോടും, സാങ്കേതിക പ്രവര്‍ത്തകരോടും,പ്രവാസി സുഹൃത്തുക്കളോടും അകമണിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ ….എല്ലാവര്‍ക്കും,നന്മകള്‍ നേരുന്നു..

വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഗ്‌നേഷ് വിജയകുമാര്‍ ആണ് അയ്യര് കണ്ട ദുബായ് നിര്‍മ്മിക്കുന്നത്. നീണ്ട നാളുകള്‍ക്ക് ശേഷം മുകേഷും ഉര്‍വശിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫിനാന്‍സ് കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്നത് നിയാസ് എഫ് കെ, വിഎഫ്എക്‌സ് ചെയ്യുന്നത് പിക്‌റ്റോറിയല്‍ എഫ് എക്‌സാണ്, മാര്‍ക്കറ്റിംഗ് ചെയ്യുന്നത് കണ്ടന്റ് ഫാക്റ്ററിയാണ്. സ്റ്റില്‍സ് ചെയ്യുന്ന്ത് കെ എന്‍ നിദാദാണ്, യെല്ലോ ടൂത്ത്‌സ് ചെയ്യുന്നത് ഡിസൈന്‍സാണ്, വസ്ത്രാലങ്കാരം ചെയ്യുന്നത് അരുണ്‍ മനോഹറാണ്, മേക്കപ്പ് ചെയ്യുന്നത് സജീര്‍ കിച്ചുവാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്നത് ബിനു മുരളിയാണ്.

അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് പ്രകാശ് കെ മധുവാണ്. പ്രഭ വര്‍മ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ആനന്ദ് മധുസൂദനന്‍ ആണ്. സൗണ്ട് ഡിസൈന്‍ രാജേഷ് പി എം, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, കലാസംവിധാനം പ്രദീപ് എം വി, എഡിറ്റിംഗ് ജോണ്‍ കുട്ടി, ഛായാഗ്രഹണം സിദ്ധാര്‍ഥ് രാമസ്വാമി. അതേസമയം, 2019 ല്‍ പുറത്തെത്തിയ തെളിവ് എന്ന ചിത്രത്തിനു ശേഷം എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

2019ലാണ് ചിത്രം പുറത്തിറങ്ങിയത്. എംഎ നിഷാദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ടു മെന്‍ എന്ന ചിത്രമാണ്. ഇര്‍ഷാദ് അലിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 90 ശതമാനവും യുഎഇയില്‍ ചിത്രീകരിച്ച സിനിമയായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here