“ദിലീഷ് പോത്തന്റെ ആ വാക്ക് ജീവിതം മാറ്റിമറിച്ചു”: അനീഷ് ഉപാസന

0
413

ദിലീഷ് പോത്തന്റെ ആ വാക്കാണ് ജീവിതം മാറ്റിമറിച്ചതെന്ന് അനീഷ് ഉപാസന. തന്റെ നാലാമത്തെ സിനിമയായ ‘ജാനകീ ജാനേ’യുടെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അനീഷ് ഉപാസന ഇക്കാര്യം വ്യക്തമാക്കിയത്. ഈ സിനിമ നിന്റെ സിനിമയാണ്, നീ തന്നെ ഈ സിനിമ സംവിധാനം ചെയ്യണമെന്ന് പറഞ്ഞ വാക്കുകളാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്ന് പറഞ്ഞു.

അനീഷ് ഉപാസനയുടെ വാക്കുകള്‍…

എസ് ക്യൂബില്‍ ഞാന്‍ ആദ്യം കഥയുടെ വണ്‍ലൈന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഞാന്‍ ആദ്യം പ്രൊഡ്യുസറെ നോക്കുന്ന സമയമായിരുന്നു. അനീഷ് വരണം, ഞങ്ങള്‍ കഥ കേള്‍ക്കുന്നുണ്ടെന്ന് ഷേര്‍ഗ പറഞ്ഞു. പ്രോഡ്യുസേഴ്‌സാണെന്ന് മാത്രം അറിയാം. ഷേര്‍ഗാനെ എനിക്ക് പേഴ്‌സണലായി അറിയില്ലെങ്കിലും ഞാന്‍ പോകാന്‍ തീരുമാനിച്ചു. സ്‌ട്രോങ്ങായിട്ടുള്ള ഒരു തിരക്കഥ പോലും എന്റെ കൈയ്യിലുണ്ടായിരുന്നില്ല. ഞാന്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ പിവിജി സാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. സത്യത്തില്‍ ഞാനാദ്യം തന്നെ ഞെട്ടിപ്പോയെങ്കിലും അവരെല്ലാവരും ഉള്ള സ്ഥലത്താണ് എന്നെ കൊണ്ടുവരുന്നത് ഞാനൊരിക്കലും ഓര്‍ത്തിരുന്നില്ല. കാരണം ഞാന്‍ വലിയ തയ്യാറെടുപ്പുകളൊന്നും നടത്താതെയായിരുന്നു പോയിരുന്നത്.

ഇവരുടെകൂടെ കഥ കേള്‍ക്കാനായി അമ്മയുണ്ടാകും. അമ്മയ്ക്ക് കഥ ഇഷ്ടപ്പെട്ടാല്‍ സിനിമ ചെയ്യും. തിരക്കഥ പൂര്‍ണമല്ലാത്തതിനാല്‍ വലിയൊരു നിര്‍മ്മാതാവിന്റെ മുന്നിലിരുന്ന് കഥ പറയാന്‍ എനിക്ക് ടന്‍ഷനുണ്ടായിരുന്നു. പക്ഷേ കഥ കേട്ടതിന് ശേഷം അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. അതിനുശേഷം അദ്ദേഹം വിളിച്ചുപറഞ്ഞത് സത്യന്‍ അന്തിക്കാടിനെയും, ബ്ലെസിയെയും വെച്ച് സംവിധാനം ചെയ്യാനാണ് ആഗ്രഹം കഥ തരുമോയെന്ന് ചോദിച്ചു. എനിക്ക് ഇത് കേട്ടപ്പോള്‍ വളരെ സന്തോഷമാണ് തോന്നീയതെന്ന് അനീഷ് ഉപാസന പറഞ്ഞു.

ദിലീഷ് പോത്തനുമായി എനിക്ക് വളരെ അടുത്ത സൗഹൃദമാണുള്ളത്. ഈ കാര്യം ദിലീഷിനോട് പറഞ്ഞപ്പോള്‍ അത്രയും വലിയ പ്രൊഡ്യുസേഴ്‌സിന് സിനിമ ഇഷ്ടമായത് ആസിനിമ മികച്ചതായത് കൊണ്ടാണെന്ന് പറഞ്ഞു. ഇത് നിന്റെ സിനിമയാണ്, നീ തന്നെ ആ സിനിമ ചെയ്യാന്‍ ദിലീഷ് റഞ്ഞു. അതിനുശേഷം പിന്നെയും പ്രൊഡ്യുസറിനെ കിട്ടാതെ വന്നപ്പോള്‍ ഷേര്‍ഗാനെ കാണുകയും സംസാരിക്കുകയും ചെയ്തു. അങ്ങനെയാണ് ജാനകീ ജാനേ സിനിമ ചെയ്യാം എന്ന പറഞ്ഞത്. അതിനുശേഷമാണ് നായകനെയും നായികയെയും തിരഞ്ഞെടുത്തത്. അങ്ങനെ നവ്യയെയും സൈജുകുറുപ്പിലേക്കും എത്തിയതെന്ന് അനീഷ് ഉപാസന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here