ജീത്തു ജോസഫും ഫഹദ് ഫാസിലും ഒന്നിക്കുന്നു

0
144

ദ്യമായി ജീത്തു ജോസഫും ഫഹദ് ഫാസിലും ഒന്നിക്കുന്നു. ജീത്തു ജോസഫാണ് സോഷ്യല്‍മീഡിയയില്‍ ഈ സന്തോഷം പങ്കുവെചച്ചിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സാണ്, തിരക്കഥ എഴുതുന്നത് നടിയും അഭിഭാഷകയുമായ ശാന്തി മായാദേവിയുമാണ്. ചിത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ആശംസയറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയിലെത്തുന്നത്. ജീത്തു ജോസഫും ശാന്തി മായാദേവിയുമായതിനാല്‍ ഒരു ക്രൈംത്രില്ലര്‍ പ്രതീക്ഷിക്കാമോയെന്നാണ് പ്രേക്ഷര്‍ ചോദിക്കുന്നത്. ഒപ്പത്തിനൊപ്പം ഫഹദുമായതിനാല്‍ ഒരു സദ്യതന്നെ പ്രതീക്ഷീക്കാമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച അഞ്ചാമത്തെ ചിത്രമായിരുന്നു ‘നേര്’. മോഹന്‍ലാല്‍ അഭിഭാഷകന്റെ വേഷത്തിലെത്തിയ ‘നേരിന്റെ’ തിരക്കഥ എഴുതിയത് നടിയും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തുവും ചേര്‍ന്നായിരുന്നു. ഇതില്‍ റാം സിനിമയുടെ ചിത്രീകരണം അതിന്റെ അവസാന ഘട്ടത്തിലാണ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം നൂറുകോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.


രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത സിനിമയാണ് ആവേശം. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ എത്തിയ ചിത്രത്തില്‍ രംഗന്‍ എന്ന കഥാപാത്രമായി ഫഹദ് ഫാസില്‍ കസറുകയാണ്. ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ 100 കോടി ക്ലബിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here