ലാലേട്ടൻ അമ്മയിൽ ഉള്ളപ്പോൾ ഒന്നും അറിയേണ്ട ആവശ്യമില്ല,എല്ലാം സ്മൂത്ത് ആയി പോകും ; ജോമോൾ

0
123

ലാലേട്ടൻ ‘അമ്മ സംഘടനയിൽ ഉള്ളപ്പോൾ ഒന്നും അറിയേണ്ട ആവശ്യമില്ലെന്ന് നടി ജോമോൾ.അമ്മ മുപ്പതാമത് ജനറൽ ബോഡി യോഗത്തിലാണ് നടി മോഹൻലാൽ മൂന്നാം തവണയും പ്രസിഡന്റ് ആയ സന്തോഷം പങ്കുവെച്ചത്.അദ്ദേഹത്തിന് കൃത്യമായി ഗൈഡൻസ് ചെയ്യാൻ അറിയാമെന്നും ലാലേട്ടൻ ഉണ്ടെങ്കിൽ ബാക്കി ആർക്കും ഒന്നും അറിയേണ്ട ആവശ്യമില്ലെന്നും നടി മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

നടിയുടെ വാക്കുകൾ……..

”ലാലേട്ടന്റെ പ്രസിഡന്റ് ആയി മൂന്നാം കൊല്ലമാണ്.ലാലേട്ടൻ ഉള്ളപ്പോൾ എല്ലാം കൃത്യമായി മുൻപോട്ട് പോകും.നമുക്കാർക്കും ഒന്നും അറിയേണ്ട ആവശ്യമില്ല.അത്രയും കൃത്യതയോടെ അദ്ദേഹം കാര്യങ്ങൾ ചെയ്യും. അതുപോലെ ഇടവേള ബാബുച്ചേട്ടൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ചതും ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ്.ഇത്രയും വര്ഷം അദ്ദേഹത്തിൻറെ ഗൈഡൻസിലാണ് ‘അമ്മ മുൻപോട്ട് പോയിരുന്നത്.ഒരു പദവി രാജിവെച്ചു എന്ന് മാത്രമാണ് ഉള്ളത്.അദ്ദേഹം ഞങ്ങളുടെ ഒപ്പം തന്നെയുണ്ടാകും.”ഒപ്പം അടുത്ത ഇലക്ഷനിൽ മത്സരിക്കുമെന്നും ജോമോൾ പറയുകയുണ്ടായി.

അമ്മ മുപ്പതാമത് ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹൻലാൽ,ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആർ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദൻ ആണ് ട്രഷറർ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹൻ ടോവിനോ തോമസ് ,സരയു മോഹൻ ,അൻസിബ എന്നിവരെ തെരഞ്ഞെടുത്തു

അതേസമയംഅമ്മയിലേക്ക് നാല് വനിത മെമ്പർമാരായിരുന്നു വിജയിക്കേണ്ടത് എന്നാൽ കുക്കു പരമേശ്വരനും മഞ്ഞുപിള്ളയും പരാജയപ്പെട്ടത്തോടെ മൂന്ന് വനിതാ പ്രതിഥികളാണ് വിജയിച്ചത് ഇനി ഒരു വനിതാ പ്രതിനിധിയെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ നോമിനെറ്റ് ചെയ്യും അധികാരം ജനറൽ ബോഡി നൽകിയിട്ടുണ്ട്. അതിനാലാണ് പതിനാറ് പേരുടെ പ്രഖ്യാപനം നടത്തിയത്.

ഒപ്പം അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു ഔദ്യോഗികമായി വിരമിച്ചു.ഇരുപത്തിയൊമ്പത് വർഷത്തോളം അമ്മയെ നയിചാണ് അദ്ദേഹം ഭാരവാഹിത്വത്തിൽ നിന്നും വിരമിച്ചത്.നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ തലപ്പത്തുള്ള നേതാവായിട്ടാണ് ഇടവേള ബാബു പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്.സിനിമയിലെ അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ഓഫ് സ്‌ക്രീനിലാണ് ഇടവേള ബാബു എന്ന സംഘാടകന്റെ മികവ് പ്രകടമാകുന്നത്. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മികച്ച സംഘാടകന്‍ കൂടിയാണെന്ന് പലതവണ തെളിയിച്ചതാണ്. താരങ്ങള്‍ക്കിടയിലും നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങിവരുമായുള്ള വിഷയങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here