രണ്ടര മണിക്കൂറിന്റെ സിനിമ സബ്‌ടൈറ്റില്‍ ചെയ്യാന്‍ പത്ത് ദിവസമെടുത്തു: പുതിയ മേഖലയെക്കുറിച്ച് ജോമോള്‍

0
2315

ലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ജോമോള്‍. വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ബാലനടിയായി എത്തി പിന്നീട് എന്ന് സ്വന്തം ജാനകികുട്ടിയിലൂടെ മലയാളിക്ക് സുപരിചിതയായ നടി. ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമല്ല നടി ജോമോള്‍. എന്നാല്‍ ചലച്ചിത്ര രംഗത്ത് ഒരു പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുകയാണ് ജോമോള്‍. സിനിമ സബ് ടൈറ്റിലിംഗ് രംഗത്താണ് ജോമോള്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

തന്റെ ആദ്യ ചിത്രമായ വടക്കന്‍ വീരഗാഥയും, പിന്നീട് നടിയായി സജീവമായ എന്ന് സ്വന്തം ജാനകികുട്ടിയും നിര്‍മ്മിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍ കുടുംബത്തില്‍ നിന്നു തന്നെയുളള എസ് ക്യൂബും നിര്‍മ്മിക്കുന്ന അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ‘ജാനകി ജാനേ’ എന്ന ചിത്രത്തിന് വേണ്ടിയാണ് ജോമോള്‍ ആദ്യമായി സബ് ടൈറ്റില്‍ ചെയ്യുന്നത്.ആറുമാസം മുന്‍പാണ് താന്‍ ഇങ്ങനെയൊരു മേഖലയെക്കുറിച്ച് അറിയുന്നത് എന്ന് പുതിയ ദൗത്യത്തെക്കുറിച്ച് ജോമോള്‍ മൂവി വേള്‍ഡ് മീഡിയയോട് പറയുന്നു.

സബ്‌ടൈറ്റിലിങ് എന്ന് പറയുന്നൊരു വിഭാഗം ഒരു സെപ്പറേറ്റ് വിഭാഗമാണ് സബ്‌ടൈറ്റില്‍ ആര്‍ട്ടിസ്റ്റ് അല്ലെങ്കില്‍ സബ്‌ടൈറ്റില്‍ എന്നൊരു സെഗ്മെന്റുണ്ടെന്ന് ഞാന്‍ അറിഞ്ഞത് ഒരു ആറ് ഏഴ് മാസം മുമ്പാണ്. കാരണം എന്റെ വിചാരം ഇപ്പോള്‍ ഒടിടി വന്നു അതില്‍ വേറെ ഭാഷയിലെ സിനിമകള്‍ കാണുമ്പോള്‍ മാത്രമാണ് ഞാന്‍ സബ്‌ടൈറ്റില്‍ ശ്രദ്ധിക്കാറുണ്ടായിരുന്നത്. എന്നാല്‍ അത് ചെയ്യാനൊരു വിഭാഗം ആളുകളുളളത് എനിക്ക് അറിയില്ലായിരുന്നു.

എന്റെ വിചാരം നെറ്റ്ഫ്‌ളിക്‌സില്‍ വര്‍ക്ക് ചെയ്യുന്നവര്‍, അല്ലെങ്കില്‍ ആമസോണ്‍ പ്രൈമില്‍ വര്‍ക്ക് ചെയ്യുന്നവര്‍ അവരുടെ ഒരു സെക്ഷന്‍ ആയിരുന്നു സബ്‌ടൈറ്റിലിങ് എന്നാണ് വിചാരിച്ചിരുന്നത്. ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ടാണ് നടന്‍ ജയസൂര്യ. ഞങ്ങള്‍ ഇടയ്ക്ക് എപ്പഴോ സംസാരിച്ചപ്പോള്‍ ജയന്‍ എന്നോട് ചോദിച്ചു സബ്‌ടൈറ്റില്‍ ചെയ്ത് കൂടെയെന്ന്. അപ്പോള്‍ ആണ് സിനിമയ്ക്ക് സബ്‌ടൈറ്റില്‍ എഴുതുന്ന ഒരു സെക്ഷന്‍ ഉണ്ടെന്ന് ജയന്‍ പറഞ്ഞത്. അങ്ങനെയാണ് ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാമെന്ന് വിചാരിച്ചത്. പക്ഷേ യൂട്യൂബിലൊക്കെ നമുക്ക് സബ്‌ടൈറ്റിലിങ്ങിനെക്കുറിച്ച് വളരെ പരിമിതമായ നോളജാണ് തരുന്നത്. അങ്ങനെ ആ കോണ്‍സപ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ കൂടുതലായി അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എനിക്ക് കംഫര്‍ട്ടബിളായിട്ടും എന്നെ മനസ്സിലാക്കുന്നതുമായിട്ടുളള ഒരാളാണ് ഷെര്‍ഗ.

എസ്.ക്യൂബ് ഫിലിംസ് പ്രൊഡക്ഷനിലെ ശ്വേതയും ഞാനും കോളേജില്‍ ഒരുമിച്ച് പഠിച്ചതാണ്. ഞാന്‍ ഈ കാര്യം ഷെര്‍ഗയുടെ അടുത്ത് സംസാരിച്ചു. ഇങ്ങനെ ഒരു വിഭാഗം ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ട നേരത്തെ ശ്വേത ചെയ്ത മൂവിയ്ക്ക് സബ്‌ടൈറ്റില്‍ ചെയ്തിരുന്നത് ബോബി സഞ്ജയയിലെ സഞ്ജയിയുടെ ഭാര്യ അഞ്ജന നായര്‍ ആയിരുന്നു. നിനക്ക് വേണമെങ്കില്‍ ഞാന്‍ ഒന്ന് പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് അഞ്ജനയുമായി ഞാന്‍ ബന്ധപ്പെട്ടു. പിന്നെ അഞ്ജു എന്നൊരു കുട്ടിയുമായി കണക്ട് ചെയ്തു. സലീം മാമന്‍ സാറുമായിട്ടൊക്കെ ഇതിനെക്കുറിച്ച് അറിയാന്‍ ശ്രമിച്ചു. സാറും അഞ്ജുവിനെ കണക്ട് ചെയ്ത് തന്നു. എന്നാല്‍ സഞ്ജയിയുടെ ഭാര്യ അഞ്ജനയാണ് എനിക്ക് എല്ലാം പറഞ്ഞ് തന്നത്. ഇങ്ങനെ ഒരു സോഫ്റ്റ് വെയര്‍ ഉണ്ട്,ആ സോഫ്റ്റ് വെയറിലാണ് നാം എല്ലാം ചെയ്യുക. എനിക്ക് സബ്‌ടൈറ്റിലിങ്ങിന്റെ ബേബി സ്റ്റെപ്‌സ് പറഞ്ഞ് തന്നത് അഞ്ജനയാണ്.

അഞ്ജനയെക്കുറിച്ച് പറുയുകയാണെങ്കില്‍ പൊതുവെ ഒരു മനുഷ്യസ്വഭാവമാണ് നമ്മള്‍ ചെയ്യുന്ന ഫീല്‍ഡിലേക്ക് മറ്റൊരാള്‍ കടന്ന് വരുമ്പോള്‍ നമ്മള്‍ പല കാര്യങ്ങളൊക്കെ ഒളിച്ച് വെച്ചിട്ട് ആവശ്യമുളളതും പൊതുവേ എല്ലാവര്‍ക്കും അറിയണകാര്യം മാത്രമേ നമ്മള്‍ പറഞ്ഞ് കൊടുക്കൂ. പക്ഷേ അഞ്ജനയില്‍ ഞാന്‍ അത് കണ്ടില്ല. ഞങ്ങള്‍ ആദ്യമായിട്ടാണ് തമ്മില്‍ കണ്ടത്. എന്നിട്ട് പോലും അഞ്ജന എല്ലാ കാര്യങ്ങളും എനിക്ക് പറഞ്ഞ് തന്നു. ഞാന്‍ ആദ്യം തന്നെ ഒരു വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് സബ്‌ടൈറ്റില്‍ ചെയ്ത് അഞ്ജനയ്ക്ക് അയച്ച് കൊടുത്തു. ഒരുപാട് തെറ്റികളുണ്ടെന്ന് അറിയാം. എന്നാലും അതിലെ ഒരു തെറ്റ് പോലും ചൂണ്ടിക്കാണിക്കാതെ വളരെ നന്നായിട്ടുണ്ടെന്നായിരുന്നു അഞ്ജനയുടെ മറുപടിയെന്ന് ജോമോള്‍ പറയുന്നു. കുറെ ഹെല്‍പ്പ് ചെയ്തു. അങ്ങനെ എനിക്കൊരു കോണ്‍ഫിഡന്‍സ് കിട്ടി. പിന്നീട് അഞ്ജന വീട്ടിലെ കാര്യങ്ങളില്‍ തിരക്കാവുമ്പോള്‍ അഞ്ജു എന്ന സബ്‌ടൈറ്റില്‍ ആര്‍ട്ടിസ്റ്റിന്റെ അടുത്ത് ചെന്നു. അഞ്ജുവും എന്നെ ഹെല്‍പ്പ് ചെയ്തിരുന്നു. ഇങ്ങനെയായിരുന്നു എന്റെ തുടക്കം.

അങ്ങനെ ഇരുന്നപ്പോഴാണ് നിനക്ക് എന്റെ സിനിമയ്ക്ക് സബ്‌ടൈറ്റില്‍ ചെയ്യാമോ എന്ന് ചോദിച്ച് കൊണ്ട് ഷെര്‍ഗയുടെ ഒരു കോള്‍ വന്നത്. കാരണം അഞ്ജനയേയും അഞ്ജുവിനേയും കണ്ട് സബ്‌ടൈറ്റില്‍ പഠിക്കുന്ന കാര്യം ഞാന്‍ പലപ്പോഴും ഷെര്‍ഗയോട് അപ്‌ഡേറ്റ് ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ടാണ് ഷെര്‍ഗ ചോദിച്ചത്. പക്ഷേ എനിക്ക് ഒരു പേടിയുണ്ടായിരുന്നു. അപ്പോള്‍ ശ്വേത പറഞ്ഞത് നിനക്ക് എവിടെങ്കിലും തുടങ്ങേണ്ടേ അപ്പോള്‍ ഞാന്‍ ആയിരിക്കുമ്പോള്‍ നിനക്ക് കംഫര്‍ട്ടബിള്‍ ആയിരിക്കും. പിന്നെ സംവിധായകന്‍ അനീഷിനെ എനിക്ക് അറിയുന്ന ഒരാളായിരുന്നു. അങ്ങനെ ഷെര്‍ഗയും അനീഷും തന്നൊരു കോണ്‍ഫിഡന്‍സും സപ്പോര്‍ട്ടുമാണ് എനിക്ക് സബ്‌ടൈറ്റില്‍ ചെയ്യാന്‍ സാധിച്ചതെന്ന് പറയുകയാണ് ജോമോള്‍.

രണ്ടര മണിക്കൂറിന്റെ സിനിമ സബ്‌ടൈറ്റില്‍ ചെയ്യാന്‍ ഒരു ദിവിസം മാക്‌സിമം പോരെ എന്നായിരുന്നു എന്റെ വിചാരം. അതായത് 12 മണിക്കൂര്‍. എന്റെ പടം വന്നപ്പോള്‍ മനസ്സിലായി രണ്ടര മണിക്കൂറിന്റെ മൂവി 10 ദിവസമായപ്പോഴാണ് ഏകദേശം ഒന്ന് റെഡിയായത്. സബ് ടൈറ്റില്‍ ചെയ്യാന്‍ സിനിമ മുഴുവന്‍ കണ്ട വ്യക്തിയെന്ന നിലയ്ക്ക് സിനിമയില്‍ ആര് ഏത് ഡയലോഗ് ഏത് സെക്കന്റില്‍ പറയും എന്നുളളത് എനിക്ക് നല്ല ഉറപ്പാണ്. ഈ സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെയുളള ഡയലോഗുകള്‍ എനിക്ക് കാണാപാഠമാണ്. പിന്നെ സിനിമയിലെ പാട്ടുകള്‍ സാഹിത്യപരമായിട്ടായത് കൊണ്ട് സബ്‌ടൈറ്റില്‍ ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നുവെന്നും ജോമോള്‍ പറയുന്നു.

അതേസമയം, നവ്യാ നായര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ജാനകി ജാനേ’. സൈജു കുറുപ്പാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ‘ഉയരെ’ എന്ന ചിത്രത്തിനു ശേഷം എസ് ക്യൂബ ഫിലിംസാണിത് നിര്‍മിക്കുന്നത്. എസ് ക്യൂബ് ഫിലിംസ് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. സുജീവ് ഡാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍. ഹാരിസ് ദേശം ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറും രെത്തീന എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്.

കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ‘ജാനകി’യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്‌ള്യൂഡി സബ് കോണ്‍ട്രാക്‌റായ ‘ഉണ്ണി’ അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവര്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവര്‍ത്തിക്കപ്പെടുന്നു. ഈ സംഘര്‍ഷങ്ങള്‍ തികച്ചും നര്‍മ്മത്തിന്റെ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ, പ്രണയവും, നര്‍മ്മവും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളുമൊക്കെ കോര്‍ത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്.

തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായര്‍ ‘ജാനകി’യെ ഭദ്രമാക്കുമ്പോള്‍ ‘ഉണ്ണി’യെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്. ജോണി ആന്റണി .കോട്ടയം നസീര്‍, നന്ദു,ജോര്‍ജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോര്‍ഡി പൂഞ്ഞാര്‍, സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here