ലഹരിയ്ക്കടിമയായ കുറേ ‘മത്തങ്ങാ തലയന്മാര്‍’ മലയാള സിനിമയ്ക്ക് പേരുദോഷം: ജൂഡ് ആന്തണി

0
632

ഹരിമരുന്നിനടിമയായ കുറേ ‘മത്തങ്ങാ തലയന്മാര്‍’ കാരണം മലയാള സിനിമയ്ക്ക് പേരുദോഷമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി. മമ്മൂക്ക, ലാലേട്ടന്‍, സുരേഷ് ഗോപി, ദിലീപ്, ചാക്കോച്ചന്‍ എന്നിങ്ങനെ എല്ലാവരും നല്ല മനുഷ്യരാണ്. വിരലിലെണ്ണാവുന്ന കുറച്ച് മണ്ടന്മാര്‍ കാരണം എല്ലാവര്‍ക്കും അത് ചീത്തപ്പേരാണെന്നും ജൂഡ് വ്യക്തമാക്കി. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജൂഡ് പറഞ്ഞതിങ്ങനെ…

കഞ്ചാവ് അടിക്കുകയോ മയക്കുമരുന്ന് അടിക്കുകയോ ചെയ്യട്ടെ എന്നാല്‍ അത് സിനിമയെ ബാധിക്കരുത്. എന്റെ സിനിമയായ സാറാസില്‍ സണ്ണി വെയ്ന്‍ ആയിരുന്നു നായകന്‍. സണ്ണി വെയ്ന്‍ എന്റെ അടുത്ത സൂഹൃത്തായിരുന്നു. എന്നാല്‍, ഭാസിയെ വെച്ച് പടം ചെയ്യാനായിരുന്നു ഞാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഞാന്‍ വണ്ടിയെടുത്ത് വീട്ടില്‍ നിന്നിറങ്ങി. ഇടപ്പള്ളി പള്ളിയിലെത്തിയപ്പോള്‍ എനിക്കെന്തോ ദൈവവിളി വന്നു. ഞാന്‍ ഭാസിയെ മുന്‍പ് വിളിച്ചപ്പോള്‍ മച്ചാനെ ഞാന്‍ ഇവിടെ കാരവാനില്‍ ഉണ്ട് എന്ന് ഭാസി പറഞ്ഞിരുന്നു. ഞാന്‍ പക്ഷേ പോയില്ല. ഞാന്‍ അവിടുന്ന് യു ടേണ്‍ എടുത്തു വീട്ടില്‍ വന്നു. നേരെ സണ്ണി വെയ്‌നെ വിളിച്ചു. അളിയാ എവിടെയുണ്ട് ? എന്ന് ചോദിച്ചു. ഞാന്‍ നേരെ സണ്ണിയെ പോയി കണ്ട് കഥ പറഞ്ഞു. അവന്‍ പടം ചെയ്തു.

ഭാസിയെ അഭിനയിപ്പിച്ചിരുന്നുവെങ്കില്‍ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ശാന്ത മുരളിയെ പോലെയുള്ള ഒരു പാവം പ്രൊഡ്യൂസറാണ് ആ പടം ചെയ്തത്. ഞാന്‍ പറഞ്ഞു, സണ്ണി, നിവിന്‍, ടൊവിനോ, ദുല്‍ഖര്‍, ആസിഫ്, ചാക്കോച്ചന്‍, ഇവരെപ്പോലെ എനിക്കറിയാവുന്ന നല്ല ആളുകള്‍ ഒരുപാട് പേരുണ്ട്.

ലഹരിമരുന്നിനടിമയായ കുറേ മത്തങ്ങാ തലയന്മാര്‍ കാരണം മലയാള സിനിമയ്ക്ക് പേരുദോഷമാണ്. മമ്മൂക്ക, ലാലേട്ടന്‍, സുരേഷ് ഗോപി, ദിലീപ്, ചാക്കോച്ചന്‍ എന്നിങ്ങനെ എല്ലാവരും നല്ല മനുഷ്യരാണ്. വിരലിലെണ്ണാവുന്ന കുറച്ച് മണ്ടന്മാര്‍ കാരണം എല്ലാവര്‍ക്കും അത് ചീത്തപ്പേരാണ്. അത് നമ്മള്‍ തന്നെ മാറ്റണം. കാരണം, ഇവന്മാരെയൊക്കെ ഒതുക്കിക്കഴിഞ്ഞാല്‍ എല്ലാ പ്രശ്‌നത്തിലും പരിഹാരമാകും.

ഇവന്മാരെ ഒന്നും ആരും വിളിയ്ക്കരുത്. ഞാന്‍ പെപ്പെയെ വിളിക്കില്ല എന്റെ ജീവിതത്തില്‍. എന്റെ പടമായ സാറാസില്‍ നായകനെ കിട്ടാതിരുന്ന സമയത്ത് എന്‍രെ പ്രൊഡ്യൂസര്‍ എന്നോട് പറഞ്ഞു നിങ്ങളുടെ ഈഗോ കാണിയ്ക്കരുത്, പെപ്പെ എങ്കില്‍ പെപ്പെ എന്ന്. ഞാന്‍ പറഞ്ഞു എന്റെ ജീവിതത്തില്‍ പട്ടിണി കിടന്നാലും ഞാന്‍ പെപ്പെയെ വിളിക്കില്ലെന്ന്. അവന്‍ അത്രയും എന്റെ പ്രൊഡ്യൂസറെ കരയിപ്പിച്ച മനുഷ്യനാണ്. വൃത്തികേട് കാണിക്കുന്നവരെ സിനിമ ചെയ്യാന്‍ വിളിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here