സിനിമ വിജയിച്ചത് കഥയുടെ പ്രസക്തി കൊണ്ടാണെന്ന് കലാഭവന്‍ ഷാജോണ്‍

0
125

സിനിമ വിജയിച്ചത് കഥയുടെ പ്രസക്തി കൊണ്ടാണെന്ന് കലാഭവന്‍ ഷാജോണ്‍. സിഐഡി രാമചന്ദ്രന്‍ റിട്ട എസ് ഐ യുടെ പ്രമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

കലാഭവന്‍ ഷാജോണിന്റെയും അനുമോളുടെയും വാക്കുകള്‍….

മഞ്ഞുമല്‍ ബോയ്‌സ് നായികയില്ലാത്തത് കൊണ്ടല്ല വിജയിച്ചത്. ആ സിനിമ വിജയിച്ചത് കഥയുടെ പ്രസക്തി കൊണ്ടാണ്. മണിച്ചിത്രത്താഴില്‍ നായികയില്ലാതെ വര്‍ക്കാകുമോ? സിനിമയുടെ കഥയ്ക്കാണ് പ്രാധാന്യം.

എല്ലാ സിനിമയും മഞ്ഞുമല്‍ ബോയ്‌സ് പോലെ ഷൂട്ട് ചെയ്യാന്‍ സാധിക്കില്ലല്ലോ? ശ്രുതി ശരണ്യത്തിന്റെ ബി 32 മുതല്‍ 44 വരെ എന്ന സിനിമ മികച്ചതാണ്, അത് മുഴുവന്‍ സ്ത്രീകളാണ്. അടൂര്‍ സാറിന്റെ നാലുപെണ്ണുങ്ങള്‍… പ്രേമലു നായികയില്ലാതെ ഷൂട്ട് ചെയ്യാന്‍ പറ്റില്ലല്ലോ? ഓരോ മാറ്റങ്ങള്‍ വരുമ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യട്ടെ അത് നല്ല മാറ്റങ്ങളാണ്. മുന്‍പ് അങ്ങനെയുണ്ടായിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല, ഇപ്പോള്‍ വരുന്നവരെല്ലാം വളരെ കഴിവുള്ളവരാണ്.

എല്ലാത്തരം സിനിമകളും ഉണ്ടാകട്ടെ, നായകന്മാര്‍ മാത്രമുള്ള സിനിമകള്‍ വരട്ടെ, നായികമാര്‍ മാത്രമുള്ള സിനിമകളും വരട്ടെ, കുട്ടികളുള്ള സിനിമകളും വരട്ടെ. ഫഹദ് പറഞ്ഞതുപോലെ എല്ലാത്തരം സിനിമകളും വരട്ടെ. എല്ലാവര്‍ക്കും ചെയ്യാവുന്ന നല്ല സിനിമകളും വരട്ടെ. തിരക്കഥാകൃത്തുക്കളും സംവിധായകന്‍മാരും അവരോടൊപ്പം നായകന്മാരും ഒപ്പത്തിനെപ്പമുണ്ട്. ഏറ്റവും നല്ല കണ്ടന്റ് കൊണ്ടു വരുന്ന ആള്‍ക്കാരോടൊപ്പം നമ്മള്‍ നില്‍ക്കുക. സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ തീയേറ്ററ്റിലേക്കെത്തും.

മലയാള സിനിമ സുവര്‍ണകാലഘട്ടത്തിലൂടെയാണ് പോകുന്നത്. നല്ലൊരു എക്‌സ്പീരിയന്‍സാണ് മലയാളികളുടെ മുന്‍പിലേക്ക് വെയ്ക്കുന്നത്. ഇപ്പോഴുള്ള മാറ്റത്തിനൊപ്പം വെയ്ക്കാവുന്ന ഒരു മികച്ച സിനിമ തന്നെയാണ് സിഐഡി രാമചന്ദ്രന്‍ റിട്ട എസ് ഐയെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു രീതിയുള്ള അഡ്ജസ്റ്റ്‌മെന്റിനും ശ്രമിച്ചിട്ടില്ല, ടെക്‌നിക്കല്‍വശമുള്‍പ്പെടെ. ഇപ്പോഴുള്ളവര്‍ക്ക് തീയേറററില്‍ വന്ന് കാണാവുന്ന മിതകച്ച സിനിമ തന്നെയാണിത്.ദൃശ്യത്തിന് ശേഷം പ്രധാന കഥാപാത്രമാകുന്ന നിരവധി ചിത്രങ്ങളിലേക്ക് വിളിച്ചിരുന്നു. അങ്ങനയൊരു ട്രെന്‍ഡുണ്ടായിരുന്നു. മലയാള സിനിമയില്‍ ഹ്യുമര്‍ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം നേടിയാല്‍ നായകകഥാപാത്രമായി ചെയ്യിപ്പിക്കാറുണ്ട്.

അങ്ങനെയൊരുട്രെന്‍ഡുണ്ടായിരുന്നു അങ്ങനെ കുറേപ്പേര്‍ എന്റെയടുത്തും വന്നിട്ടുണ്ടായിരുന്നു അതൊന്നും ചെയ്യാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല, ഒരു സിനിമയെന്ന് പറയുന്നത് പെട്ടെന്ന് സംഭവിക്കേണ്ട എളുപ്പത്തില്‍ നടക്കേണ്ട കാര്യമല്ലെന്ന് നമുക്ക് വ്യക്തമായിട്ടറിയാം.അതേസമയം, കലാഭവന്‍ ഷാജോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സി.ഐ.ഡി.രാമചന്ദ്രന്‍ റിട്ട. എസ്.ഐ. എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. സനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം എ.ഡി.1877 പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഷിജു മിസ്പാ. സനൂപ് സത്യന്‍ എന്നിവരാണ് നിര്‍മ്മിക്കുന്നത്.`

മെയ് പതിനേഴിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ പ്രത്യേകിച്ചും ക്രൈംരംഗത്തെ ഏറെ ഇഷ്ടപ്പെടുന്ന ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് നര്‍മ്മവും ഉദ്വേഗവും നിലനിര്‍ത്തി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മുപ്പത്തിമൂന്നുവര്‍ഷക്കാലം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ക്രൈംവിഭാഗത്തില്‍ പ്രവൃര്‍ത്തിച്ചതിനു ശേഷം വിരമിച്ചതാണ് എസ്.ഐ. രാമചന്രന്‍. ക്രൈം കേസ്സുകള്‍ തെളിയിക്കുന്നതില്‍ ഏറെ സമര്‍ത്ഥനായ രാമചന്ദ്രന്റെ സഹായം ഇപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റ് തേടുന്നു.

ഡിപ്പാര്‍ട്ട്‌മെന്റിനോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് സ്വന്തമായി ഒരു അന്വേഷണ ഏജന്‍സി ആരംഭിക്കുകയും അതിലൂടെ ഉരിത്തിരിയുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ബൈജു സന്തോഷ്, പ്രേംകുമാര്‍, സുധീര്‍ കരമന,ശ്രീകാന്ത് മുരളി, അസീസ് നെടുമങ്ങാട്, ബാലാജി ശര്‍മ്മ, ആനന്ദ് മന്മഥന്‍, തുഷാര പിള്ള,, ഉണ്ണിരാജാ പൗളി വത്സന്‍, ഗീതി സംഗീത, ബാദ്ഷാ റിയാന്‍, അരുണ്‍ പുനലൂര്‍, കല്യാണ്‍ഖാനാ, എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here